'നിങ്ങളുടെ സ്വഭാവമുള്ള ഒരു പുരുഷനെയാണ് മകൾ സ്നേഹിക്കുന്നതെങ്കിൽ ചിരിച്ചോണ്ട് നിൽക്കുമോ...?'; അമൃത കുറിച്ചത്!
പണ്ട് ബാലയ്ക്ക് ഒപ്പം നല്‍കിയ അഭിമുഖങ്ങളില്‍ പ്രത്യക്ഷപ്പെടുമ്പോൾ എല്ലാത്തിനോടും മൃദുവായി പ്രതികരിയ്ക്കുന്ന അമൃതയെയാണ് കാണാൻ സാധിക്കുക. ബാല എത്ര തന്നെ കളിയാക്കിയാലും ചേട്ടന്‍ എന്ന് പറഞ്ഞ് അമൃത സ്‌നേഹത്തോടെ സംസാരിക്കുമായിരുന്നു.
എന്നാല്‍ വിവാഹ മോചനത്തിന് ശേഷം അമൃത വളരെ അധികം ബോള്‍ഡായി എന്ന് അതിന് ശേഷം വന്ന അഭിമുഖങ്ങളിൽ നിന്നും കുറിപ്പുകളിൽ നിന്നും വ്യക്തമാണ്. വളരെ പക്വതയോടെയാണ് അമൃത കാര്യങ്ങളെ ഇപ്പോൾ സമീപിക്കുന്നത്. ഇരുപതുകളുടെ തുടക്കത്തിലാണ് ബാലയുമായുള്ള അമൃത സുരേഷിന്റെ വിവാഹം നടന്നത്.
അതൊരു പ്രണയ വിവാഹമായിരുന്നു. വിവാഹശേഷം സംഗീതത്തിൽ നിന്നും അമൃത അകലം പാലിച്ചിരിക്കുകയായിരുന്നു. പിന്നീട് ഇരുവർക്കും അവന്തിക എന്ന മകൾ പിറന്നു. കുഞ്ഞിന് ഒരു വയസ് പിന്നിട്ടപ്പോഴാണ് ഇരുവരും വേർപിരിഞ്ഞത്. വിവാഹബന്ധം വേർപ്പെടുത്തി കൈക്കുഞ്ഞുമായി പടിയിറങ്ങി വന്നപ്പോൾ കയ്യിൽ യാതൊരു വിധ സമ്പാദ്യവും ഇല്ലായിരുന്നുവെന്നും പിന്നീട് കുഞ്ഞിന് വേണ്ടി താൻ ജീവിക്കുകയായിരുന്നുവെന്നുമാണ് അമൃത സുരേഷ് പലപ്പോഴും പറഞ്ഞിട്ടുള്ളത്.

കഴിഞ്ഞ പത്ത് വർഷത്തിലേറെയായി സിംഗിൾ മദറായിരുന്നു അമൃത. അടുത്തിടെയാണ് താരം സംഗീത സംവിധായകൻ ഗോപി സുന്ദറുമായി പ്രണയത്തിലായത് പോലും. ബാല രണ്ട് വർഷം മുമ്പ് ഡോക്ടറായ എലിസബത്തിനെ വിവാഹം ചെയ്തു. അമൃതയുമായുള്ള ബന്ധം വേർപ്പെടുത്തിയെങ്കിലും കുഞ്ഞിന്റെ പേരിൽ ഇരുവർക്കും ഇടയിൽ ഇപ്പോഴും പ്രശ്നങ്ങൾ നടക്കുന്നുണ്ട്.
ബാല ഇടയ്ക്കിടെ കുഞ്ഞിനെ കാണാൻ സാധിക്കാത്തതിനെ കുറിച്ചെല്ലാം പരസ്യമായി സംസാരിച്ച് അമൃതയുടെ പേര് പറയാതെ വിമർശിക്കാറുമുണ്ട്. ഇപ്പോഴിതാ അമൃത പങ്കിട്ട ഒരു ഇൻസ്റ്റഗ്രാം സ്റ്റോറിയാണ് ശ്രദ്ധനേടുന്നത്.
അച്ഛനും മകളും വിഷയമായുള്ള ഒരു വാചകമാണ് അമൃത പങ്കിട്ടത്. 'ഡിയർ മെൻ... നിങ്ങൾ നിങ്ങളുടെ കണ്ണുകൾ അടക്കുക... എന്നിട്ട് നിങ്ങൾക്ക് ഒരു മകളുള്ളതായി സങ്കൽപ്പിക്കുക. ശേഷം അവൾ നിങ്ങളുടെ അതേ സ്വഭാവമുള്ള ഒരു പുരുഷനെ സ്നേഹിക്കുന്നതായി സങ്കൽപ്പിക്കുക... അത് കണ്ട് നിങ്ങൾ ചിരിച്ചോണ്ട് നിൽക്കുമോ...?. ഇല്ലല്ലോ... അതുകൊണ്ട് തന്നെ നിങ്ങളുടെ സ്വഭാവം മാറ്റുക', എന്നതായിരുന്നു അമൃത പങ്കിട്ട പോസ്റ്റിലെ വാചകം.
പോസ്റ്റ് പങ്കിട്ട് 'പെർഫെക്ട്' എന്നാണ് അമൃത കുറിച്ചത്. പത്ത് വർഷത്തെ ഒറ്റയ്ക്കുള്ള ജീവിതം അവസാനിപ്പിച്ച് ഒരു പങ്കാളിയെ ജീവിതത്തിലേക്ക് കണ്ടെത്തിയതിന്റെ പേരിൽ ഏറ്റവും കൂടുതൽ സൈബർ ആക്രമണം നേരിടുന്ന ഒരാളാണ് അമൃത.

സെലിബ്രിറ്റിയാണെങ്കിലും അല്ലെങ്കിലും ആരുടെയും വ്യക്തി ജീവിതത്തിൽ ഇടപെട്ട് അഭിപ്രായം പറയാൻ അവകാശമില്ലെന്ന വസ്തുത പോലും മറന്നാണ് പലരും മുഖമില്ലാതെ ഐഡികളിൽ വന്ന് ചീത്തവിളിക്കുകയും താരത്തെ ആക്ഷേപിക്കുകയും ചെയ്യുന്നത്.
ബാല അടുത്തിടെ കരൾ രോഗം ബാധിച്ച് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ കിടന്നപ്പോൾ അമൃത ബാലയെ കാണിക്കാൻ മകളുമായി ഓടി എത്തിയിരുന്നു. 'എനിക്ക് ഓപ്പറേഷൻ ഒക്കെ കഴിഞ്ഞുവന്നിരിക്കുന്ന ആളാണ്. നിങ്ങൾക്ക് അത് അറിയില്ലേ. എത്രകാലം ഞാൻ ഇനി ഈ ഭൂമിയിൽ ജീവിച്ചിരിക്കും എന്ന് എനിക്ക് അറിയില്ല. ഞാൻ ഈ ഭൂമിയിൽ നിന്നും പോയിക്കഴിഞ്ഞാൽ എന്റെ മകളെ നിങ്ങൾ എല്ലാവരും നോക്കണം.'
'അതോർത്തിട്ടാണ് ഞാൻ ഇത്രയും നല്ല കാര്യങ്ങൾ ചെയ്യുന്നത്. ജീവിതം എന്താണ് എന്ന് മനസിലാക്കണം. പ്രായം വേറെ അനുഭവം വേറെ. ഞാൻ എന്റെ മോളെ കണ്ടു. എന്റെ പാപ്പുവിനെ ഞാൻ കണ്ടു. ഓരോ നിമിഷവും എന്റെ ചിന്ത എന്റെ മകളെ പറ്റിയാണ്. ഞാൻ ദൂരെ നിന്നും മകളെ ഒന്ന് കണ്ടു. എനിക്ക് അതായിരുന്നു ദൈവം വിധിച്ചത്. എന്റെ ഏറ്റവും വലിയ ഓണസമ്മാനവും അതായിരുന്നു', എന്നാണ് കഴിഞ്ഞ ദിവസം ഒരു പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കവെ ബാല പറഞ്ഞത്.


Click it and Unblock the Notifications