​ഗോപി സുന്ദറിന്റെ മുൻ ഭാര്യയുടേയും മകന്റേയും ചിത്രത്തിന് ലൈക്കടിച്ച് അമൃത, 'പ്രിയ സന്ദൂർ മമ്മി'യെന്ന് ആരാധകർ!

ഗായിക, സം​ഗീത സംവിധായിക തുടങ്ങി വിവിധ മേഖലകളിൽ തിളങ്ങി നിൽക്കുന്ന പ്രതിഭയുള്ള കലാകാരിയാണ് അമൃത സുരേഷ്. ബാലയുമായുള്ള വിവാഹത്തോടെ സം​ഗീതത്തിൽ നിന്നും വിട്ടുനിന്ന അമൃത പിന്നീട് ബാലയിൽ നിന്നും വിവാഹമോചനം നേടിയ ശേഷമാണ് സം​ഗീതത്തിലേക്ക് തിരികെ വന്നത്.

കുറച്ച് വർഷം മുമ്പാണ് അമൃതയും ബാലയും നിയമപ്രകാരം ബന്ധം വേർപ്പെടുത്തിയത്. ഇരുവർക്കും ഈ ബന്ധത്തിൽ അവന്തിക എന്നൊരു മകളുണ്ട്. പാപ്പു എന്ന് ഓമനപ്പേരിട്ട് വിളിക്കുന്ന അവന്തിക ഇപ്പോൾ അമൃതയ്ക്കൊപ്പമാണ് താമസം.

അച്ഛനും അമ്മയ്ക്കും സഹോദരിക്കുമൊപ്പമാണ് ബാലയുമായി വേർപിരിഞ്ഞ ശേഷം അമൃത താമസിച്ചിരുന്നത്. അടുത്തിടെ താരം വീണ്ടും പ്രണയത്തിലായി. സം​ഗീത സംവി​ധായകൻ ​ഗോപി സുന്ദറുമായിട്ടാണ് അമൃത സുരേഷ് ഇപ്പോൾ പ്രണയത്തിലായിരിക്കുന്നത്.

വർഷങ്ങൾക്ക് മുമ്പ് വിവാഹിതനായ ​ഗോപി സുന്ദറിന് ഭാര്യയും രണ്ട് കുട്ടികളുമുണ്ട്. പക്ഷെ ​ഗോപി സുന്ദർ ഇപ്പോൾ ഇവരുമായി അടുപ്പത്തിലല്ല. മുൻഭാര്യയുമായി വേർപിരിഞ്ഞ ശേഷം ​ഗോപി സുന്ദർ ​ഗായിക അഭയ ഹിരൺമയിയുമായി പത്ത് വർഷത്തോളം ലിവിങ് റിലേഷനിലായിരുന്നു.

ഗോപി സുന്ദറിന്റെ മുൻ ഭാര്യയുടേയും മകന്റേയും ചിത്രത്തിന് ലൈക്കടിച്ച് അമൃത

മാസങ്ങൾക്ക് മുമ്പ് ആ ബന്ധവും തകർന്നു. ശേഷമാണ് അമൃതയുമായി ​ഗോപി സുന്ദർ പ്രണയത്തിലായത്. അടുത്തിടെ ഇരുവരും പഴനിയിൽ പോയി പരസ്പരം മാലയിട്ട് അമ‍ൃത സിന്ദൂരം ചാർത്തി നിൽക്കുന്ന ചിത്രങ്ങൾ വൈറലായിരുന്നു.

ശേഷം ​ഗോപി സുന്ദറിനൊപ്പമുള്ള ഫോട്ടോകൾ പങ്കുവെച്ചപ്പോഴെല്ലാം ഹസ്ബന്റ് എന്നാണ് അമൃത ക്യാപ്ഷൻ നൽകിയിരുന്നത്. ഇപ്പോൾ ഇരുവരും ഒരുമിച്ചാണ് താമസം. ഇ

പ്പോഴിത ​ഗോപി സുന്ദറിന്റെ മുൻഭാര്യ പ്രിയയുടേയും മകന്റേയും പുതിയൊരു ചിത്രമാണ് സോഷ്യൽമീഡിയയിൽ വൈറലാകുന്നത്. അമ്മയെ ചേർത്തുപിടിച്ച് നിർത്തി മകൻ മാധവ് സുന്ദർ പകർത്തിയ ചിത്രമാണ് വൈറലാകുന്നത്.

'പ്രിയ സന്ദൂർ മമ്മി'

അമ്മയുടെ തോളില്‍ കൈയ്യിട്ട് ചേര്‍ത്ത് നിര്‍ത്തിയിരിയ്ക്കുന്ന ഏതാനും ഫോട്ടോകളാണ് മാധവ് പങ്കുവെച്ചിരിക്കുന്നത്. അമ്മ എന്ന് മാത്രമാണ് ഫോട്ടോയ്ക്ക് നല്‍കിയിരിയ്ക്കുന്ന ക്യാപ്ഷൻ. മെറൂണ്‍ നിറത്തിലുള്ള ജാക്കറ്റും, സില്‍വര്‍ ബോര്‍ഡന്‍ സെറ്റ് സാരിയുമാണ് പ്രിയയുടെ വേഷം.

ഒറ്റ നോട്ടത്തില്‍ സുന്ദരി എന്നല്ലാതെ ഒന്നും പറയാനില്ല. ചിലർ പ്രിയ സന്ദൂർ മമ്മിയാണെന്നും കമന്റായി കുറിച്ചു. പ്രിയയുടെ സൗന്ദര്യത്തെ പ്രശംസിച്ചുകൊണ്ടുള്ള കമന്റുകള്‍ തന്നെയാണ് ഫോട്ടോയ്ക്ക് താഴെ വന്നുകൊണ്ടിരിക്കുന്നത്.

ബന്ധം വേർപ്പെടുത്താത്ത പ്രിയ

അതേസമയം പ്രിയയുടേയും മകന്റേയും ഫോട്ടോയ്ക്ക് ലൈക്ക് അടിച്ചവരിൽ ഒരു പേര് കണ്ട് ആരാധകരും അമ്പരന്നു. ഗോപി സുന്ദറിന്റെ നിലവിലെ ജീവിത പങ്കാളി അമൃത സുരേഷാണ് പ്രിയയുടെ ഫോട്ടോയ്ക്ക് ലൈക്ക് അടിച്ചവരിൽ ഒരാൾ.

മാധവ് സുന്ദറിനെ ഇന്‍സ്റ്റഗ്രാമില്‍ ഫോളോ ചെയ്യുന്ന അമൃത നേരത്തെ മാധവ് സുന്ദര്‍ പങ്കുവെച്ച ഇന്‍സ്റ്റഗ്രാം സ്റ്റോറി കോപ്പി അടിച്ച് പങ്കുവെച്ചതും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

ഇപ്പോഴും ഗോപി സുന്ദറും പ്രിയയും രണ്ട് മക്കളുമൊപ്പമുള്ള നിരവധി പഴയ ചിത്രങ്ങള്‍ ഗോപിയുടെ മുന്‍ ഭാര്യ പ്രിയയുടെ ഫേസ്ബുക്ക് അക്കൗണ്ടിലുണ്ട്.

ഗോപി സുന്ദറും അമൃതയും

തങ്ങളിപ്പോഴും നിയമപരമായി വിവാഹബന്ധം വേര്‍പെടുത്തിയിട്ടില്ലെന്ന് ഒരിക്കല്‍ ഫേസ്ബുക്കിലൂടെ തന്നെ പ്രിയ വെളിപ്പെടുത്തുകയും ചെയ്തിരുന്നു. പ്രിയയ്ക്ക് ശേഷം ​ഗോപിയുടെ ജീവിത പങ്കാളിയായിരുന്ന അഭിയ ഹിരൺമയി ഗോപിയുടെ സംഗീതത്തില്‍ ഒരുങ്ങിയ നിരവധി ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്.

2018 മുതല്‍ ഗായിക അഭയയോടൊപ്പം ലിവ് ഇന്‍ റിലേഷന്‍ഷിപ്പിലായിരുന്നു ഗോപി സുന്ദർ. പ്രിയ ഇപ്പോഴും പ്രൊഫൈല്‍ നെയിം പ്രിയ ഗോപി സുന്ദര്‍ എന്ന് തന്നെയാണ് വെച്ചിരിക്കുന്നത്. കല്യാണം കഴിഞ്ഞ പുതുമോടിയിലുള്ള ഫോട്ടോകള്‍ മുതല്‍ പ്രിയയുടെ ഫേസ്ബുക്ക് അക്കൗണ്ടിലുണ്ട്.

More from Filmibeat

Read more about: gopi sundar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X