'സീറോ ബാലൻസ് അക്കൗണ്ടും രണ്ട് വയസുള്ള മകളും മാത്രം'; ജീവിതം മാറ്റിയ ദുസ്വപ്നത്തെ കുറിച്ച് അമൃത സുരേഷ്!

വർഷങ്ങൾക്ക് മുമ്പ് ഒരു റിയാലിറ്റി ഷോയിൽ പട്ട് പാവാടയൊക്കെ അണിഞ്ഞ് കണ്ണടയൊക്കെ വെച്ചെത്തിയ തീർത്തും സാധാരണ ലുക്കുള്ളൊരു പെൺകുട്ടിയായിരുന്നു അമൃത സുരേഷ്. വർഷങ്ങൾക്കിപ്പുറം സംഗീത രംഗത്ത് സജീവമാകുമ്പോൾ പാട്ട് കൊണ്ടും ഹൃദയം കീഴടക്കി പ്രശസ്തിയുടെ കൊടുമുടിയിലാണ് അമത സുരേഷ് നിൽക്കുന്നത്. ഏഷ്യാനെറ്റ് റിയാലിറ്റി ഷോ ഐഡിയ സ്റ്റാർ സിംഗറിലൂടെയാണ് അമൃത മലയാളികള‍്ക്ക് പ്രിയങ്കരിയായി മാറിയത്.

2010ലെ ഷോയിലായിരുന്നു അമൃത മത്സരാർത്ഥിയായി എത്തിയത്. ഏറെ ശ്രദ്ധേയയാ മത്സരാർത്ഥിയായിരുന്നു അവർ. സീസണിൽ സ്പെഷ്യൽ ഗസ്റ്റായി വന്ന ചലച്ചിത്ര താരം ബാലയുമായി പിന്നീട് പ്രണയത്തിലാവുകയും വിവാഹം ചെയ്യുകയും ചെയ്തു. വൻ താരസംഘമമായി മാറിയ വിവാഹത്തിന് ശേഷം 2016ൽ ഇരുവരും വിവാഹ മോചിതരായി. പാപ്പു എന്ന് വളിക്കുന്ന അവന്തിക ഇരുവരുടെയും മകളാണ്. അവന്തിക ഇപ്പോൾ അമൃതയ്ക്കൊപ്പമാണ് താമസം.

റിയാലിറ്റി ഷോയിലൂടെ പിന്നണി ​ഗാനരം​ഗത്തേക്ക്

നേരത്തെ ചില ചിത്രങ്ങളിൽ ഗാനാലാപനം നടത്തിയെങ്കിലും വിവാഹ മോചനത്തിന് ശേഷമാണ് അമൃത പിന്നണി ഗാന രംഗത്ത് സജീവമാകുന്നത്. കരിയർ കെട്ടിപ്പടുത്ത് തുടങ്ങിയ അമൃത നിരവധി ആൽബങ്ങളിലൂടെയും ശ്രദ്ധനേടിയിരുന്നു. വിവാഹ മോചനത്തിന് ശേഷമുള്ള തൻറെ കാൽവയ്പ്പുകളെ കുറിച്ച് പലപ്പോഴും അമൃത തുറന്നുപറച്ചിൽ നടത്തിയിട്ടുണ്ട്. കരുത്തുറ്റ തൻറെ പോരാട്ടത്തിൽ കൂടെ നിന്നവർ എന്ന് പരിചയപ്പെടുത്തി അമൃത തന്നെയാണ് സഹോദരി അഭിരാമി സുരേഷിനെയും സം​ഗീതത്തിന്റെ മുഖ്യധാരയിലേക്ക് കൈപിടിച്ച് കയറ്റിയത്. ഇതിൻറെ തുടർച്ചയായിരുന്നു അമൃതംഗമയ എന്ന മ്യൂസിക്കൽ ബാൻഡ്.

സ്വന്തമായി അനിയത്തിക്കൊപ്പം അമൃതംഗമയ തുടങ്ങി

സംഗീത രംഗത്തെ മാറ്റങ്ങളറിഞ്ഞുള്ള അവതരണം കൊണ്ട് പ്രേക്ഷകർക്കിടയിൽ പെട്ടെന്ന് സ്ഥാനം പിടിക്കാൻ അമൃതംഗമയയ്ക്ക് കഴിഞ്ഞു. ഇപ്പോൾ ജീവിതത്തിൽ തനിക്ക് മാറ്റം കൊണ്ടുവന്ന ഒരു ദുസ്വപനത്തെ കുറിച്ച് അമൃത വെളിപ്പെടുത്തുന്ന വീഡിയോയാണ് വീണ്ടും വൈറലാകുന്നത് ജോഷ് ടോക്സിൽ അതിഥിയായി എത്തി സംസാരിക്കവെയാണ് അമൃത താൻ കടന്ന് വന്ന വഴികളെ കുറിച്ച് വെളിപ്പെടുത്തിയത്. 'ഒരുപാട് പെൺകുട്ടികൾ സ്വപ്നം കണ്ടിരുന്ന ജീവിതം വളരെ ചെറുപ്പത്തിൽ തന്നെ ലഭിച്ച ലക്കി ​ഗേളായിരുന്നു എല്ലാവർക്കും അറിയുന്ന അമൃത സുരേഷ്. മറ്റുള്ളവർക്ക് സ്വപ്ന തുല്യമായി തോന്നിയ ജീവിതം എനിക്ക് ദുസ്വപ്നമായിരുന്നു.'

ലോക അഹങ്കാരിയായ പെണ്ണ്

'നിങ്ങൾക്കറിയാവുന്ന അമൃത സുരേഷ് അല്ലാതെ മറ്റൊരു അമൃത സുരേഷുണ്ട്. ഒന്നിനും കൊള്ളില്ലാത്ത ഒരു പെണ്ണ് അല്ലെങ്കിൽ ലോക അഹങ്കാരിയായ പെണ്ണ്.... ഈ രണ്ട് ടാ​ഗും എനിക്ക് നേരത്തെ കിട്ടിയിട്ടുണ്ട്. ഒരുപാട് ദിവസങ്ങൾക്ക് ആരോടും ഒന്നും പറയാൻ പറ്റാതെ കരഞ്ഞ് തീർക്കുകയായിരുന്നു. ആ അമൃത സുരേഷിനെ ആർക്കും അറിയില്ല. ആ സ്വപ്ന തുല്യമായ ജീവിതം ഉപേക്ഷിച്ച് ഇറങ്ങുമ്പോൾ കൈയ്യിലുണ്ടായിരുന്നത് ഒരു സീറോ ബാലൻസ് അക്കൗണ്ടും രണ്ട് വയസുള്ള ഒരു കുഞ്ഞുമാണ്. ഞാൻ ആ തീരുമാനം എടുത്ത ദിവസം മാധ്യമങ്ങളിൽ നിന്ന് മാത്രം വന്നിട്ടുള്ളത് നൂറിൽ അ​ധികം ഫോൺ കോളുകളാണ്. ആദ്യം മിണ്ടാതിരുന്നു. പ്രതികരിക്കാൻ തുടങ്ങിയപ്പോൾ എല്ലാവരും എന്നെ അഹങ്കാരിയാക്കി.'

Recommended Video

Meppadiyan 100 Days Celebration | ഭാര്യക്കൊപ്പം ബാല എത്തി | FilmiBeat Malayalam
മകളും സീറോ ബാലൻസ് അക്കൗണ്ടും

'എന്ത് ചെയ്താലും കുറ്റം മാത്രമായിരുന്നു. അവനവന്റെ തീരുമാനം പറയുമ്പോൾ ലഭിക്കുന്ന കുറ്റപ്പെടുത്തലുകളാണ്. ഞാൻ അക്കാലത്ത് ചിന്തിച്ച് തുടങ്ങി ഞാൻ ആരാണെന്ന്.... ഞാൻ‌ എങ്ങനെ മുന്നോട്ട് പോകും, ജോലി ചെയ്യും, കുഞ്ഞിനെ വളർത്തും എന്നിങ്ങനെ പല കാര്യങ്ങൾ ചിന്തിച്ചു. പിന്നീടാണ് ഞാൻ എന്നിലെ എന്നെ തിരിച്ചറിഞ്ഞ്. അത്ര വലിയൊരു ദുസ്വപ്നത്തിൽ നിന്നും എഴുന്നേറ്റ് മകളേയും കൈയ്യിൽ പിടിച്ച് ജീവനോടെ ഞാൻ ഇന്നും ഉണ്ടല്ലോ... എന്ന് ചിന്തിച്ചപ്പോൾ ഞാൻ എത്രത്തോളം ശക്തയായ സ്ത്രീയാണെന്ന് മനസിലാക്കി. പത്ത് വർഷം മുമ്പുള്ള അമൃത സുരേഷ് നാണക്കേടുള്ള, ചമ്മലുള്ള വ്യക്തിയായിരുന്നു. പക്ഷെ ഇന്ന് ഞാൻ അങ്ങനെയല്ല. ഞാൻ ശക്തയായ സ്ത്രീയാണ്. എല്ലാ സ്ത്രീകളും എപ്പോഴും സ്വയം വിലയിരുത്തണം' അമൃത സുരേഷ് വീഡിയോയിൽ പറയുന്നു.

Read more about: amrutha suresh
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X