'ആഫ്രിക്കൻ ലുക്കിൽ' അമൃത സുരേഷ്, ദുബായിൽ നിന്നുള്ള മേക്കോവർ വീഡിയോ പങ്കുവെച്ച് താരം!
സ്റ്റാർ സിങ്ങറിലൂടെ മലയാളികളികളുടെ മനസിൽ ഇടംനേടിയ ഗായികയാണ് അമൃത സുരേഷ്. ബിഗ് ബോസ് സീസൺ രണ്ടിലെത്തിയ അമൃതയും സഹോദരി അഭിരാമിയും പ്രേക്ഷകരുടെ ഇഷ്ട മത്സരാർത്ഥികളാവുകയും ചെയ്തിരുന്നു. സമൂഹമാധ്യമങ്ങളിൽ സജീവമായ അമൃത പങ്കുവയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളും ശ്രദ്ധനേടാറുണ്ട്. അമൃതയുടെ പുതിയ മേക്കോവർ വീഡിയോയാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ ശ്രദ്ധനേടുന്നത്. ഇതുവരെ കാണാത്ത പുത്തൻ ലുക്കിലാണ് അമൃത വീഡിയോയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. മുടിയിൽ പുത്തൻ ട്രെൻഡ് പരീക്ഷിച്ചതിന്റെ വീഡിയോയാണ് അമൃത പങ്കുവെച്ചിരിക്കുന്നത്.
ദുബായി സന്ദർശിക്കാൻ പോയ താരം ഇപ്പോൾ മുടിയിൽ ഹെയർ ബ്രീഡ്സ് ചെയ്തതിന്റെ വീഡിയോയാണ് പങ്കുവെച്ചിരിക്കുന്നത്. ആദ്യമായല്ല അമൃത മുടിയിൽ പരീക്ഷണങ്ങൾ നടത്തുന്നത്. ഇടയ്ക്കിടെ മുടിയിഴകൾക്ക് വിവിധ നിറങ്ങൾ നൽകുകയും ഇറക്കം കുറച്ച് പുതിയ ഹെയർസ്റ്റൈൽ പരീക്ഷണങ്ങൾ നടത്തുകയും ചെയ്യാറുണ്ട് അമൃത സുരേഷ്. അമൃതയുടെ സഹോദരി അഭിരാമിയും ഇത്തരം പരീക്ഷണങ്ങൾ ഇഷ്ടപ്പെടുന്ന വ്യക്തി കൂടിയാണ്. ദുബായിലെ ആഫ്രോ ബ്യൂട്ടി സലൂണിൽ നിന്നാണ് മുടിയിൽ വേറിട്ട പരീക്ഷണങ്ങൾ അമൃത നടത്തിയത്.

ഹെയർസ്റ്റൈൽ വിശേഷങ്ങളുടെ വീഡിയോ അമൃത പങ്കുവെച്ചപ്പോൾ സുഹൃത്ത് സോണിയയുമുണ്ടായിരുന്നു ഒപ്പം. വേറിട്ട തരത്തിലുള്ള ഹെയർസ്റ്റൈലുകൾ അമൃത സുരേഷ് വീഡിയോയിലൂടെ പ്രേക്ഷകർക്ക് പരിചയപ്പെടുത്തുന്നുണ്ട്. മുമ്പ് തായ്‌ലൻഡിൽ പോയപ്പോൾ മുടിയിൽ പരീണങ്ങൾ നടത്തിയതിന്റെ അനുഭവവും ഗായിക രസകരമായി വീഡിയോയിൽ പങ്കുവെയ്ക്കുന്നുണ്ട്. ചുരുണ്ട മുടി പരീക്ഷണമെന്ന് അമൃതയ്ക്ക താൽപര്യമുണ്ടായിരുന്നു. എന്നാൽ സാമ്പിൾ പരിശോധിച്ചപ്പോൾ തൃപ്തി വരാത്തതിനാലാണ് അമൃത തീരുമാനം മാറ്റിയത്. ഗായികയുടെ ഇഷ്ട പ്രകാരം കറുപ്പിലും ഗോൾഡൻ നിറത്തിലുമുള്ള മുടിയിഴകൾ ചേർത്താണ് പുത്തൻ ലുക്ക് അമൃത പരീക്ഷിച്ചത്. ഇതിന് ഒരു മണിക്കൂറിലധികം സമയം വേണ്ടി വന്നു.

അമൃതയുടെ പുതിയ പരീക്ഷണങ്ങൾ വളരെ വേഗത്തിൽ പ്രേക്ഷക ശ്രദ്ധ നേടി. അടുത്തിടെയാണ് താരം പുതിയ വീട് സ്വന്തമായി വാങ്ങിയത്. യുട്യൂബ് ചാനലിൽ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെ വീട് വാങ്ങിയ സന്തോഷം അമൃത അറിയിച്ചത്. വെണ്ണലയിൽ ആണ് അമൃത വീട് വാങ്ങിയത്. വീടിന്റെ ഫിനിഷിങ് വർക്കുകൾ നടക്കുകയാണെന്നും അങ്ങോട്ടേക്കുള്ള ഷിഫ്റ്റിങ് പ്രോസസ്സിലാണ് തങ്ങളെന്നും അമൃത വീഡിയോയിൽ പറഞ്ഞിരുന്നു. അമൃതയുടെ അമ്മയേയും മകളേയും വീഡിയോയിൽ കാണാം. പുതിയ വീടിന്റെ വിശേഷങ്ങളും അമൃത വീഡിയോയിൽ പങ്കുവെച്ചിരുന്നു. സഹോദരി അഭിരാമിയ്ക്ക് ഒപ്പം ചേർന്ന് അമൃത ആരംഭിച്ച അമൃതം ഗമയ എന്ന മ്യൂസിക് ബാൻഡ് ജനപ്രിയമാണ്. എജി വ്‌ളോഗ്‌സ് എന്ന ഒരു യൂട്യൂബ് ചാനലും ഈ സഹോദരിമാരുടേതായിട്ടുണ്ട്. സംഗീതത്തിനപ്പുറം ഫാഷൻ ലോകത്തും മോഡലിങ്ങിലുമൊക്കെ അമൃത സജീവമാണ്. മൂന്ന് ലക്ഷത്തിൽ കൂടുതൽ സബ്സ്‌ക്രബേഴ്സുണ്ട് അമൃതം ഗമയ യുട്യൂബ് ചാനലിന്.
Recommended Video

ചാനലെന്ന ആശയം വന്നത് ചേച്ചിയിലൂടെയാണെന്ന് അഭിരാമി മുമ്പ് പറഞ്ഞിട്ടുണ്ട്. അടുത്തിടെ അമൃതയുടേയും അഭിരാമിയുടേതുമായി പുറത്തുവിട്ട മധുർമയ്ക്ക് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. മധുർമയുടെ വരികളും സംഗീത സംവിധാനവും ചെയ്തിട്ടുള്ളത് അഭിരാമിയാണ്. 'ചേച്ചിയുടെ ഡ്രീം അമ്പ്രല്ലയാണ് മധുർമ. അതിന് താഴെ ഞങ്ങളുടെ പാട്ടുണ്ട്. കുറച്ച് അപ്പാരൽസുണ്ട്. ബാഗ്‌സുണ്ട്. ഒരു പെർഫ്യൂം വരെ ലോഞ്ച് ചെയ്തിട്ടുണ്ട്. മധുർമയ്ക്കും ഒരു മണം വേണമെന്നുണ്ടായിരുന്നു. മയോപ്പിയുടെ അവിടെ മധുർമയുടെ പെർഫ്യൂമും ഉണ്ട്. അങ്ങനെ ഈ കുടയുടെ കീഴിൽ കുറേക്കാര്യങ്ങളുണ്ട്. എല്ലാത്തിനും ഒരുപാട് സാധ്യതകളുണ്ട്. നമ്മൾ അതേക്കുറിച്ച് അങ്ങനെ ചിന്തിക്കുന്നില്ലെന്നേയുള്ളൂ. അങ്ങനെയാണ് മധുർമയ്ക്ക് ഒരു മണം നൽകാനായി തീരുമാനിച്ചത്. നമുക്ക് സ്വന്തമായൊരു മണം വേണ്ടേയെന്ന ഡ്രീമുണ്ടായിരുന്നു അതാണ് മധുർമയിലൂടെ സാക്ഷാത്ക്കരിച്ചത്' മധുർമ എന്ന പേര് വന്നതിനെ കുറിച്ച് ചോദിച്ചപ്പോൾ മുമ്പ് അമൃതയും അഭിരാമിയും പറഞ്ഞത് ഇങ്ങനെയായിരുന്നു.


Click it and Unblock the Notifications