'ഞങ്ങളുടെ പൊന്നച്ഛൻ ഇനി ഭഗവാന്റെ കൂടെ'; ​അമൃത സുരേഷിന്റെ പിതാവ് അന്തരിച്ചു, വേർപാട് അപ്രതീക്ഷിതമെന്ന് ആരാധകർ!

റിയാലിറ്റി ഷോകളിലൂടേയും ​ഗായികയായും പ്രേക്ഷകർക്ക് സുപരിചിതയായ അമൃത സുരേഷിന്റെ പിതാവും ഓടക്കുഴല്‍ വാദകനുമായ പി.ആര്‍ സുരേഷ് അന്തരിച്ചു. അറുപത് വയസായിരുന്നു. അമൃത തന്നെയാണ് അച്ഛന്റെ മരണവാർത്ത സോഷ്യയൽമീഡിയ വഴി ആരാധകരെ അറിയിച്ചത്. 'ഞങ്ങളുടെ പൊന്നച്ഛൻ ഇനി ഭഗവാന്റെ കൂടെ' എന്നാണ് കുടുംബ ചിത്രം പങ്കുവെച്ച് അമൃത സുരേഷ് കുറിച്ചത്.

പ്രിയ ​ഗായികയുടെ കുറിപ്പ് പ്രത്യക്ഷപ്പെട്ടതോടെ ആരാധകർക്കും ഞെട്ടലായിരുന്നു. എപ്പോഴും ചുറുചുറുക്കോടെ കണ്ടിരുന്ന വ്യക്തിയായിരുന്നവല്ലോ പെട്ടന്ന് എന്ത് സംഭവിച്ചുവെന്നാണ് അമൃതയുടെ പോസ്റ്റിന് താഴെ വരുന്ന കമന്റുകൾ. സ്‌ട്രോക്കിനെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായിരുന്ന അദ്ദേഹം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

Amrutha Suresh

ചക്കരപ്പറമ്പിലെ ഫ്ലാറ്റ് സമുച്ചയത്തില്‍ ബുധനാഴ്ച 11 മണി വരെ പൊതുദര്‍ശനം ഉണ്ടാവുമെന്നും. പച്ചാളം ശ്മശാനത്തില്‍ വെച്ചാണ് സംസ്കാരമെന്നും റിപ്പോർ‌ട്ടുകൾ പറയുന്നു. ഗായിക അഭിരാമി സുരേഷും പി.ആര്‍ സുരേഷിന്‍റെ മകളാണ്. അച്ഛനായിരുന്നു അമൃതയുടെ ഏറ്റവും വലിയ ശക്തി. കലയിലേക്ക് അമൃത വന്നതും അച്ഛന്റെ കൈ പിടിച്ചാണ്.

ഇക്കഴിഞ്ഞ ജനുവരിയിൽ അച്ഛന്റേയും അമ്മയുടേയും വിവാഹ വാർഷിക ദിനത്തിൽ ആശംസകൾ നേർന്ന് അമൃത പങ്കുവെച്ച കുറിപ്പും ഫോട്ടോയും വൈറലായിരുന്നു. ഭാര്യ ലൈലയെ ചുംബിക്കുന്ന അച്ഛൻ സുരേഷിന്റെ ചിത്രമാണ് അമൃത സോഷ്യൽ‌മീഡിയയിൽ പങ്കുവെച്ചത്.

ഇതിലും മികച്ച ഒരു ചിത്രത്തിന് എന്റെ 2023 അനുഗ്രഹിക്കാനാവില്ല... സന്തോഷകരമായ വാർഷികം അച്ഛയ്ക്കും അമ്മയ്ക്കും എന്നാണ് അമൃത സോഷ്യൽമീഡിയയിൽ കുറിച്ചത്. നമ്മള്‍ ജനിച്ചപോലെ നമുക്കും ആരെയെങ്കിലും ജനിപ്പിക്കണം അത് നമ്മുടെ കടമയാണ്. കല്യാണം കഴിക്കാതെ ലിവിങ് റ്റുഗദര്‍ ജീവിതത്തോടൊന്നും തനിക്ക് യോജിക്കാനാവില്ലെന്നുമായിരുന്നു അമൃതയുടെ അച്ഛന്‍ മുമ്പൊരു വിവാഹ വാർഷിക ദിനത്തിൽ മക്കളോട് സംസാരിക്കവെ പറഞ്ഞത്.

തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ശക്തിയായി അമൃത എപ്പോഴും വിശേഷിപ്പിക്കാറുള്ളത് അച്ഛനേയും അമ്മയേയുമാണ്. പാട്ടിലായാലും വ്യക്തി ജീവിതത്തിലെ പ്രതിസന്ധിയായാലും അവരുടെ പിന്തുണയാണ് തന്നെ നയിക്കുന്നതെന്ന് അമൃത പറഞ്ഞിരുന്നു. അച്ഛനെ കുറിച്ച് മുമ്പൊരിക്കൽ ഹൃദയസ്പർശിയായ ഒരു കുറിപ്പും അമൃത പങ്കുവെച്ചിരുന്നു.

Amrutha Suresh

അത് ഇങ്ങനെയായിരുന്നു... 'ഇന്ന് എന്നെ ഞാനാക്കി മാറ്റിയ സംഗീതം എന്ന അനുഗ്രഹം ഞാന്‍ പോലും അറിയാതെ എനിക്ക് സമ്മാനിച്ച എന്റെ ദൈവമാണ് എന്റെ അച്ഛന്‍. മൂന്ന് വയസിൽ തുടങ്ങി അച്ഛന്റെ ഫ്ളൂട്ടിന്റെ ഒരറ്റം പിടിച്ച് പാട്ട് പാടാന്‍ തുടങ്ങിയപ്പോഴും ജീവിതത്തില്‍ വെല്ലുവിളികള്‍ നേരിടേണ്ടി വന്നപ്പോഴും തളരണ്ടാ പിന്നോട്ട് നോക്കണ്ടാ.... അച്ഛനും അമ്മയും കൂടെയുണ്ടെന്ന് പറഞ്ഞ് അന്നും ഇന്നും എന്റെ കൂടെ നില്‍ക്കുന്ന എന്റെ അച്ഛന്‍.'

'എല്ലാറ്റിനുമുപരി ഒരു കൂട്ടുകാരനെ പോലെ എന്തും തുറന്ന് പറയാനുള്ള സ്വാതന്ത്ര്യം തന്ന് എന്നെ സ്വതന്ത്രയായി വളര്‍ത്തി. ഇപ്പോള്‍ എന്റെ അച്ഛന്‍ അമൃതംഗമയയില്‍ ലീഡ് ഫ്ളുട്ടിസ്റ്റായും എന്റെ കൂട്ടുകാരുടെ മെന്ററും അതിലുപരി ഞങ്ങളുടെ എല്ലാം ബ്രോ ഡാഡിയുമാണ്. എനിക്ക് വേണ്ടിയും എന്റെ ബ്രോ ഡാഡിയായും നിലകൊള്ളുന്നതിന് എനിക്ക് എന്റെ അച്ഛനോട് ഒരു നന്ദി പറയണം.'

'ഞങ്ങള്‍ക്ക് ആവശ്യമുള്ളപ്പോഴെല്ലാം അവിടെ ഉണ്ടായിരുന്നതിന് ഞങ്ങളുടെ പ്രിയപ്പെട്ട ബ്രോ ഡാഡിക്ക് നന്ദി പറയുകയാണ്' എന്നാണ് അമൃത ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. അമൃതയുടെ പിതാവിന്റെ മൃതദേഹം ആശുപത്രിയിൽ നിന്നും വീട്ടിലെത്തിച്ചിട്ടുണ്ട്.

അമൃതയുടെ ഭർത്താവ് ​ഗോപി സുന്ദർ അമൃതയ്ക്കും അഭിരാമിക്കും തുണയും സഹായവുമായി ഒപ്പമുണ്ട്. അമൃതയുടെ മകളുടെ പ്രിയ കൂട്ടുകാരൻ കൂടിയാണ് അമൃതയുടെ അച്ഛൻ സുരേഷ്. മകളെ തന്റെ അച്ഛന്റേയും അമ്മയുടേയും സംരക്ഷണയിൽ നിർത്തിയാണ് അമൃത പരിപാടികൾക്ക് പോകുന്നത്.

More from Filmibeat

Read more about: amrutha suresh
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X