'വേദന മറയ്ക്കാനായി പുരുഷന്മാർ ചിരിക്കും, തങ്ങളുടെ തെറ്റ് മറയ്ക്കാനായി സ്ത്രീകൾ കരയും'; ഗോപി സുന്ദർ പങ്കിട്ടത്!

തെന്നിന്ത്യന്‍ സിനിമ സംഗീത ലോകത്ത് ഇന്നൊരു ബ്രാന്‍ഡാണ് ഗോപി സുന്ദര്‍ എന്ന പേര്. മലയാളത്തിന് പുറമെ തമിഴരും തെലുങ്കരും പാടി നടക്കുന്ന നിരവധി ഹിറ്റ് ഗാനങ്ങള്‍ ​ഗോപി സുന്ദറിന്റെ സൃഷ്ടിയാണ്. ഹിറ്റുകളുടെ കൊടുമുടിയില്‍ നില്‍ക്കുമ്പോഴും അന്നും ഇന്നും ഏറ്റവും കൂടുതൽ പഴികള്‍ കേട്ട കേട്ടുകൊണ്ടിരിക്കുന്ന ഒരാൾ ​ഗോപി സുന്ദറാണ്. വ്യക്തി ജീവിതത്തില്‍ എടുത്ത തീരുമാനങ്ങളുടെ പേരില്‍ ​ഗോപി സുന്ദർ നേരിട്ട വ്യക്തിഹത്യയും സൈബര്‍ ആക്രമണങ്ങളും നിരവധിയാണ്.

മുമ്പൊന്നും താരം സൈബർ ആക്രമണങ്ങളോട് പ്രതികരിക്കാറുണ്ടായിരുന്നില്ല. എന്നാൽ ഓരോ ദിവസം കഴിയുന്തോറും കൂട്ടം കൂടിയുള്ള ആക്രമണം വർധിച്ച സാഹചര്യത്തിൽ ഓരോ പരിഹാസ കമന്റുകൾക്കും ഗോപി സുന്ദർ കൃത്യമായി മറുപടി നൽകുന്നുണ്ട്. സോങ് റെക്കോർഡിങും ഷോയും എല്ലാമായി തിരക്കിലാണ് ​ഗോപി സുന്ദർ. അതിനാൽ തന്നെ തന്റെ ഓരോ വിശേഷങ്ങളും സോഷ്യൽമീഡിയ വഴി പങ്കുവെക്കാറുണ്ട്.

Gopi Sundar

കുറച്ച് മുമ്പ് ബ്ലാക്ക് സ്യൂട്ടിൽ സ്റ്റൈലായി പോസ് ചെയ്ത് നിൽക്കുന്ന ഒരു ചിത്രം ​ഗോപി സുന്ദർ സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരുന്നു. 'ഒരു ജീവിതം... അത് മനോഹരമാണ്... നിങ്ങൾക്കായി ജീവിക്കുക', എന്നായിരുന്നു ചിത്രം പങ്കുവെച്ച് ​ഗോപി സുന്ദർ കുറിച്ചത്. ​

സം​ഗീത സംവിധായകന്റെ പോസ്റ്റ് പ്രത്യക്ഷപ്പെട്ടതോടെ നിരവധി പേരാണ് പരിഹസിച്ചുള്ള കമന്റുകളുമായി എത്തിയത്. ഇത്തവണ തനിക്ക് എതിരെ വന്ന എല്ലാ ഹേറ്റ് കമന്റുകൾക്കും കൃത്യമായി കുറിക്കുകൊള്ളുന്ന മറുപടി ​ഗോപി സുന്ദർ നൽകി.

ആദ്യ ഭാര്യയുമായുള്ള വിവാഹ ബന്ധം വേര്‍പെടുത്താതെ തന്നെ താരത്തിന് ഇടകാലത്തുണ്ടായ ബന്ധങ്ങൾ ചൂണ്ടി കാണിച്ചാണ് വിമർശനങ്ങൾ അധികവും വന്നിരിക്കുന്നത്. ഇപ്പോൾ അമൃത നിന്റെ ഭാര്യ അല്ലേ എന്നായിരുന്നു ഒരാൾ കമന്റിലൂടെ ചോദിച്ചത്. മറ്റുള്ളവരുടെ സ്വകാര്യതയിലേക്ക് എത്തിനോക്കുന്ന നന്മ മരങ്ങളെ വിട്ടുകള ബ്രോ എന്നാണ് ​ഗോപി സുന്ദറിനെ അനുകൂലിച്ച് ഒരാൾ കുറിച്ചത്.

'നീയാണ് യഥാർത്ഥ ആണ്... ഒരു ജീവിതം അത് ഒരു അവളോടൊപ്പം ജീവിച്ച് തീർക്കാനുള്ളതല്ല എന്ന യാഥാർത്ഥ്യം പഠിപ്പിച്ച് തന്നെ ഗുരുവേ... ലവ് യൂ ഉമ്മ', എന്നായിരുന്നു മറ്റൊരാൾ കുറിച്ചത്. ഉമ്മ കൊടുത്താണ് ഗോപി സുന്ദർ ആ കമന്റ് സ്വീകരിച്ചത്. വിമർശന സ്വരത്തിൽ കമന്റുകളിടുന്ന എല്ലാവർക്കും ഗോപി സുന്ദർ മറുപടി നൽകി.

Gopi Sundar

അതേസമയം ഇൻസ്റ്റ​ഗ്രാമിൽ ഒരു സ്റ്റോറിയും ​ഗോപി സുന്ദർ പങ്കിട്ടിട്ടുണ്ട്. 'വേദന മറയ്ക്കാനായി പുരുഷന്മാർ ചിരിക്കും, തങ്ങളുടെ തെറ്റ് മറയ്ക്കാനായി സ്ത്രീകൾ കരയും', എന്ന വാചകം പങ്കിട്ട് 'ഇത് വളരെ ശരിയാണ്' എന്നാണ് ​ഗോപി സുന്ദർ കുറിച്ചത്.

അതേസമയം അടുത്തിടെയായി അമൃതയും ​ഗോപി സുന്ദറും ഒരുമിച്ചുളള സോഷ്യൽമീഡിയ പോസ്റ്റുകളൊന്നും പ്രത്യക്ഷപ്പെടുന്നില്ല. പ്രണയത്തിലാണെന്ന് പരസ്യപ്പെടുത്തിയ ശേഷം കുറച്ച് നാളുകൾക്ക് മുമ്പ് വരെ എല്ലാ സന്തോഷത്തിലും സങ്കടത്തിലും അമ‍ൃതയും ​ഗോപി സുന്ദറും ഒരുമിച്ചായിരുന്നു ഉണ്ടായിരുന്നത്. ആ സമയത്ത് ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളും കുറിപ്പുകളുമെല്ലാം പ്രത്യക്ഷപ്പെടാറുണ്ടായിരുന്നു.

എന്നാൽ അടുത്ത കാലത്തായി അതെല്ലാം കാണാതായതോടെ ഇരുവരും വേർപിരിഞ്ഞുവോയെന്ന സംശയത്തിലാണ് ആരാധകരും പ്രേക്ഷകരും. ഇതേ കുറിച്ച് പലതവണ കമന്റിലൂടെയും മറ്റും ആരാധകർ ചോദിച്ചുവെങ്കിലും ഇരുവരും ഇക്കാര്യങ്ങൾ ഒന്നും ശ്രദ്ധിക്കാതെ തങ്ങളുടെ വർക്കിലും കുടുംബത്തിന്റെ സന്തോഷത്തിലും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ്. മകൾ അവന്തികയ്ക്കൊപ്പം ഒരു അവധി ആഘോഷ യാത്ര കഴിഞ്ഞ് രണ്ട് ദിവസം മുമ്പാണ് അമൃത നാട്ടിൽ തിരികെ എത്തിയത്.

Read more about: gopi sundar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X