'ബൗണ്ടറി വെക്കാൻ പഠിച്ച് വരുന്നു, പിള്ളേര് ഡ്രിങ്ക് ചെയ്യാൻ വിളിച്ചാൽ പോകാറില്ല, തള്ള വൈബെന്ന് എഴുതി തള്ളി'
റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയയായ മലയാളികളുടെ പ്രിയപ്പെട്ട യുവ ഗായികയാണ് അഞ്ജു ജോസഫ്. അടുത്തിടെയായി ചില സിനിമകളിലും അഞ്ജു അഭിനയിച്ചിരുന്നു. 2011ൽ ഡോക്ടർ ലവ് എന്ന ചിത്രത്തിൽ പിന്നണി പാടിയാണ് സിനിമയിൽ അഞ്ജുവിന്റെ തുടക്കം. സ്റ്റാർ മാജിക്ക് അടക്കമുള്ള പരിപാടികളിലൂടെ ശ്രദ്ധേയനായ ഷോ ഡയറക്ടർ അനൂപ് ജോണിനെയാണ് താരം വിവാഹം ചെയ്തത്. എന്നാൽ പിന്നീട് ഇരുവരും വേർപിരിഞ്ഞു. വിവാഹമോചനശേഷം അനുഭവിച്ച ഡിപ്രഷനെ കുറിച്ചൊക്കെ അഞ്ജു തന്നെ പലപ്പോഴായി തുറന്ന് പറഞ്ഞിട്ടുണ്ട്.
ഇക്കഴിഞ്ഞ നവംബറിലായിരുന്നു അഞ്ജുവിന്റെ രണ്ടാം വിവാഹം. ആലപ്പുഴ സ്വദേശിയും എഞ്ചിനീയറുമായ ആദിത്യ പരമേശ്വരനാണ് അഞ്ജുവിന്റെ ഭർത്താവ്. ബെംഗളൂരുവിലാണ് ആദിത്യ ജോലി ചെയ്യുന്നത്. ഇരുവരുടെയും വിവാഹ ചിത്രങ്ങളെല്ലാം വൈറലായിരുന്നു. അഞ്ജുവിന്റെ അടുത്ത സുഹൃത്തുക്കളിൽ ഒരാളായിരുന്നു ആദിത്യ. ഇപ്പോഴിതാ മാതൃഭൂമി അക്ഷരത്സോവത്തിൽ പങ്കെടുക്കാനെത്തിയ അഞ്ജുവിന്റെ വിശേഷങ്ങളാണ് ശ്രദ്ധനേടുന്നത്.

പുസ്തകങ്ങളോടുള്ള പ്രിയത്തെ കുറിച്ചും ജീവിതത്തിൽ കൊണ്ടുവന്നുകൊണ്ടിരിക്കുന്ന മാറ്റത്തെ കുറിച്ചും മുപ്പതുകളിലൂടെയുള്ള യാത്രയെ കുറിച്ചുമെല്ലാം അഞ്ജു സംസാരിച്ചു. വിവാഹമോചന സമയത്ത് ഇപ്പോഴത്തെ ഭർത്താവായ ആദിത്യ സമ്മാനിച്ച പുസ്തകങ്ങൾ തന്നെ ഒരുപാട് സ്വാധീനിച്ചിട്ടുള്ളതായി ഗായിക പറയുന്നു. വായനകൊണ്ട് ഒരുപാട് വ്യത്യാസം എന്റെ ജീവിതത്തിൽ ഉണ്ടായിട്ടുണ്ട്. ദി കറേജ് ടു ബി ഡിസ്ലൈക്ക്ഡ് എന്ന് പറഞ്ഞൊരു പുസ്തകമുണ്ട്.
ആ പുസ്തകം എന്റെ ജീവിതത്തിൽ ഒരുപാട് വ്യത്യാസം കൊണ്ട് വന്നിട്ടുണ്ട്. കാരണം എനിക്ക് ഗുഡ് ഗേൾ സിൻഡ്രം ഉള്ള ആളായിരുന്നു. മറ്റൊരാൾക്ക് എന്നെ ഇഷ്ടപ്പെട്ടില്ലെങ്കിലും ഇറ്റ്സ് ഓക്കെ എന്ന പോയിന്റിൽ എന്നെ എത്തിക്കാൻ ആ ബുക്ക് എന്നെ ഒരുപാട് സഹായിച്ചു. പിന്നെ ഡിവോഴ്സ് നടക്കുന്ന സമയത്ത് ആദിത്യയാണ് എനിക്ക് ഈ ബുക്ക് സജസ്റ്റ് ചെയ്തത്. അന്ന് ആദിത്യ എന്റെ വെറുമൊരു സുഹൃത്ത് മാത്രമായിരുന്നു. പിന്നെ മാർക്ക് മാൻസണിന്റെ ദി സർട്ടിൽ ആർട്ട് ഓഫ് നോട്ട് ഗിവിങ് എ ഫക്ക് എന്നൊരു പുസ്തകമുണ്ട്.
അതും എന്റെ ഒരുപാട് പ്രസ്പെക്ടീവ് മാറാൻ സഹായിച്ചിട്ടുണ്ട്. ഈ രണ്ട് പുസ്തകങ്ങളും എനിക്ക് വളരെ ഇഷ്ടമാണ്. ഇപ്പോൾ എനിക്ക് കുറച്ചുകൂടി ഇഷ്ടം ഫിക്ഷൻ വായിക്കാനാണ്. മലയാറ്റരിന്റെ യക്ഷി എനിക്ക് വളരെ ഇഷ്ടമുള്ള ബുക്കാണ് അഞ്ജു പറഞ്ഞു. ഭാവിയിൽ ലോകത്ത് വരണമെന്ന് എനിക്ക് ആഗ്രഹമുള്ള ഒരു മാറ്റം ആളുകൾ കുറച്ച് കൂടി കൈന്റായി ബിഹേവ് ചെയ്യണം എന്നതാണ്. ആ ഒരു മാറ്റം ഞാൻ എപ്പോഴും പ്രതീക്ഷിക്കുന്നതാണ്. കാരണം ഒരുപാട് ആളുകൾ ഹേറ്റ് സ്പ്രെഡ് ചെയ്യുന്നുണ്ട്. അതിന്റെ ഒന്നും ആവശ്യമില്ല. നമ്മളെല്ലാവരും മനുഷ്യരല്ലേ.
ലിവ് ആന്റ് ലെറ്റ് ലിവ് എന്നതേയുള്ളു. മറ്റുള്ളയാളുകൾ എങ്ങനെയെങ്കിലും സമാധാനമായി സന്തോഷമായി ജീവിച്ചോട്ടെ. എന്നിൽ വരണമെന്ന് ഞാൻ ആഗ്രഹിക്കുന്ന മാറ്റം നോ പറയാനുള്ള കഴിവാണ്. ബൗണ്ടറി വെക്കാൻ പഠിച്ച് വരുന്നതേയുള്ളു. തുടങ്ങിയിട്ടേയുള്ളു യുദ്ധം. നോ പറയേണ്ടിടത്ത് പറയാൻ തുടങ്ങിയിട്ടുണ്ട്. പക്ഷെ പറഞ്ഞ് ശീലമില്ലാത്തതിനാൽ കുറച്ച് സമയം എടുക്കും. പെട്ടന്ന് നോയിലേക്ക് എത്തണമെന്ന് ആഗ്രഹമുണ്ട്.

ഒരു ക്രിയേറ്റീവ് ആർഗ്യുമെന്റ് ഉണ്ടായാൽ പെട്ടന്ന് തന്നെ എടുത്ത് അടിച്ചതുപോലെ മറുപടി കൊടുക്കാതെ രണ്ട് മിനിറ്റ് മൈന്റിലിട്ട് പ്രോസസ് ചെയ്തിട്ട് അവർക്ക് മറുപടി കൊടുക്കണമെന്ന് ആഗ്രഹമുണ്ടെന്നും ഗായിക കൂട്ടിച്ചേർത്തു. തള്ളവൈബിനെ കുറിച്ച് ചോദിച്ചപ്പോൾ മറുപടി ഇങ്ങനെ... ഞാൻ തന്ത വൈബിന്റെയും തള്ള വൈബിന്റെയും അറ്റത്തുള്ളയാളാണ്. ഒരു സോഷ്യൽ പേഴ്സണുമല്ല. പിള്ളേര് ഡ്രിങ്ക് ചെയ്യാൻ വിളിച്ചാൽ ഞാൻ പോകാറില്ല. അതിനകത്ത് ഇല്ലാത്തയാളാണ് ഞാൻ. അപ്പോൾ തന്നെ എന്നെ തള്ളവൈബെന്ന് എഴുതി തള്ളി.
പക്ഷെ അതിന്റെ ഭാഗമാകാൻ ഞാൻ ശ്രമിക്കാറുണ്ട്. പിന്നെ പത്തരയായി കഴിയുമ്പോൾ എങ്ങനെ എങ്കിലും വേഗം ഒന്ന് ഉറങ്ങണം എന്ന ചിന്തയാണ്. റോക്ക്, പോപ്പ് സോങ്ങ്സ് കേൾക്കുക എന്നത് മ്യുസിഷൻസിന് എല്ലാമുള്ള ഒന്നാണല്ലോ. ഇപ്പോഴും ഞാൻ അതൊക്കെ കേൾക്കാറുണ്ട്. കാരണം അപ്ഡേറ്റഡായി ഇരിക്കണമല്ലോ. പക്ഷെ കാർ ഓടിക്കുമ്പോൾ ജോൺസൺ മാഷിന്റെയും വിദ്യാ സാഗർ സാറിന്റെയും പാട്ടുകൾ കേൾക്കുന്ന മൂഡാണ് എനിക്ക്. അത് മുപ്പതുകളിൽ വന്നൊരു വ്യത്യാസമാണ്.
ഒന്നും ചെയ്യാനില്ല. ഞാൻ ആസ്വദിക്കുന്നുണ്ട്. കാരണം മറ്റേ ഫെയ്സും നമ്മൾ എഞ്ചോയ് ചെയ്തിട്ടുണ്ടല്ലോ. തന്ത വൈബും ഫൈനായിട്ടുള്ള കാര്യം തന്നെയാണ്. മുപ്പതുകളിൽ ശാരീരികപരമായും വ്യത്യാസങ്ങൾ ഉണ്ടാകുന്നുണ്ട്. നടുവേദന, കാലുവേദനയെല്ലാമുണ്ട്. ഇപ്പോൾ രണ്ട് മണിക്കൂർ ഷോ കഴിഞ്ഞ് വന്നാൽ കുളിക്കണം എവിടെയെങ്കിലും കിടക്കണം മൈന്റാണ്. ഒട്ടും വീടിന് പുറത്തേക്ക് ഇറങ്ങുന്നയാളല്ല ഞാൻ. ബുക്ക് വായിച്ചിരിക്കും. മിണ്ടാതെ മൂലയ്ക്ക് ഇരിക്കും. ഇതൊക്കെയാണ് ചെയ്യാറുള്ളത്. ആളുകളോട് സംസാരിക്കാൻ കുഴപ്പമില്ലെങ്കിലും വീട്ടിലിരിക്കാനാണ് എപ്പോഴും ഇഷ്ടമെന്നും അഞ്ജു പറഞ്ഞു.


Click it and Unblock the Notifications











