'തെറാപ്പികൊണ്ടാണ് ജീവനോടെ ഇരിക്കുന്നത്, ഭക്ഷണം കഴിക്കുമ്പോൾ മാത്രമാണ് ഞാൻ കരയാത്തത്'; അഞ്ജു ജോസഫ്!

ഒരു കാലത്ത് ഏറ്റവും കൂടുതൽ പ്രേക്ഷകരുണ്ടായിരുന്ന റിയാലിറ്റി ഷോയായിരുന്നു ഐഡിയ സ്റ്റാർ സിങർ. റിയാലിറ്റി ഷോ എന്താണെന്നത് പ്രേക്ഷകർ മനസിലാക്കിയത് ഐഡിയ സ്റ്റാർ സിങറിലൂടെയാണ്. പല ​ഗായകരെയും ലോകം അറിഞ്ഞതും ഈ റിയാലിറ്റി ഷോയുടെ ഭാ​ഗമായ ശേഷമാണ്. അത്തരത്തിൽ കരിയർ ബ്രേക്ക് കിട്ടിയ നടിയും ​ഗായികയുമാണ് അ‍ഞ്ജു ജോസഫ്.

നിരവധി സിനിമകളിലും പാടിയിട്ടുള്ള താരത്തിന്റെ വിവാ​ഹം ഐഡിയ സ്റ്റാർ സിങറിൽ പങ്കെടുത്ത് വൈകാതെ തന്നെ ഉണ്ടായിരുന്നു. എന്നാൽ നാല് വർഷം മുമ്പ് താരം വിവാഹമോചിതയായി. ആദ്യമായി അടുത്തിടെ ഒരു ടോക്ക് ഷോയിൽ പങ്കെടുത്തപ്പോഴാണ് താൻ വിവാഹമോചിതയാണെന്ന കാര്യം അഞ്ജു വെളിപ്പെടുത്തിയത്.

സ്വകാര്യ ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ പബ്ലിക്കാക്കാൻ താൽപര്യമില്ലാത്ത വ്യക്തിയാണ് അ‍ഞ്ജു. എന്നാൽ ചിലർക്കെങ്കിലും അവരുടെ ജീവിതത്തിൽ മാറ്റങ്ങൾ കൊണ്ടുവരുവാൻ തന്റെ അനുഭവങ്ങൾ ഉപകാരപ്പെട്ടാലോയെന്ന ചിന്തയിൽ‌ നിന്നാണ് എല്ലാം തുറന്ന് പറയാമെന്ന തീരുമാനത്തിലേക്ക് എത്തിയതെന്ന് അ‍ഞ്ജു പറയുന്നു. കുറച്ചധികം വർഷത്തെ പ്രണയത്തിന് ശേഷമായിരുന്നു വീട്ടുകാരുടെ സമ്മതത്തോടെ വിവാഹം നടന്നത്.

Anju Joseph

എന്നാൽ ഒരു ഘട്ടത്തിൽ‌ പിരിയേണ്ട അവസ്ഥയിലേക്ക് ജീവിതം എത്തിയെന്നും എന്നാൽ ഡിവോഴ്സ് എന്ന വാക്ക് തന്നെ ഭയപ്പെടുത്തിയെന്നും വളരെ നാളത്തെ ആലോചനകൾക്ക് ശേഷമാണ് വിവാഹമോചനത്തിന് മുതിർന്നതെന്നും താരം വെളിപ്പെടുത്തി. വിവാഹമോചനത്തിന് ശേഷം തകർന്നുപോയ താൻ തെറാപ്പികൊണ്ടാണ് ഇപ്പോൾ ജീവനോടെ ഇരിക്കുന്നതെന്ന് ഐ ആം വിത്ത് ധന്യ വർമ ഷോയിൽ പങ്കെടുത്ത് സംസാരിക്കവെ അഞ്ജു പറഞ്ഞു.

വിവാഹമോചനം എന്ന തീരുമാനത്തിലേക്ക് എത്തിച്ചേരാനാണ് താൻ ഏറ്റവും കൂടുതൽ പ്രയാസപ്പെട്ടതെന്ന് പറഞ്ഞുകൊണ്ടാണ് അ‍ഞ്ജു ജോസഫ് സംസാരിച്ച് തുടങ്ങുന്നത്. തീരുമാനങ്ങൾ എടുക്കാൻ ഏറ്റവും കൂടുതൽ പ്രയാസപ്പെടുന്ന വ്യക്തി കൂടിയാണ് താനെന്നും അഞ്ജു പറയുന്നു.

'വിവാഹമോചനത്തിന് ശേഷം എന്നെ കുറിച്ച് ആളുകൾ എന്തായിരിക്കും പറയുക എന്നത് എന്നെ വല്ലാതെ അലട്ടിയ ഒരു വിഷയമായിരുന്നു. വിവാഹമോചനം എന്നത് സമൂഹം പൂർണമായും അം​ഗീകരിച്ചോ എന്ന് ചോദിച്ചാൽ എനിക്ക് സംശയമാണ്. വിവാഹമോചനം നടക്കുന്ന സമയത്ത് ഞാൻ ക്ലിനിക്കൽ ഡിപ്രഷനിലേക്ക് പോയിരുന്നുവെന്നും', അ‍ഞ്ജു ജോസഫ് പറയുന്നു. 'വിവാഹമോചനം കൊണ്ട് മാത്രം ഡിപ്രഷൻ വന്നുവെന്ന് പറയില്ല.'

'മുമ്പും ആങ്സൈറ്റിയുള്ള ആളായിരുന്നു ഞാൻ. മുമ്പൊക്കെ രാവിലെ എണീക്കുമ്പോൾ മുതൽ ഉച്ചവരെ ഞാൻ നിർത്താതെ ഇരുന്ന് കരയുമായിരുന്നു. പിന്നെ എഴുന്നേറ്റ് സൗണ്ട് ചെക്കിന് പോകും വീണ്ടും വന്നിരുന്ന് കരയും. ശേഷം ഷോ ചെയ്യാൻ പോകുമെന്ന സ്ഥിതിയായിരുന്നു. നമ്മുടെ ജോലി എന്റർടെയ്ൻ ചെയ്യിപ്പിക്കുക എന്നുള്ളത് ആയതുകൊണ്ട് തന്നെ ചിരിച്ച മുഖത്തോടെ അല്ലാതെ ആളുകൾക്ക് മുന്നിൽ നിൽക്കാൻ സാധിക്കില്ലെന്നും', അഞ്ജു കൂട്ടിച്ചേർത്തു.

Anju Joseph

'എനിക്ക് ഭക്ഷണം കഴിക്കാൻ ഭയങ്കര ഇഷ്ടമാണ്. നിർത്താതെ ബെഡ്ഡിൽ കിടന്ന് കരയുന്ന എന്നെ കാണുമ്പോൾ സുഹൃത്തുക്കൾ ഫുഡ് ഓഡർ ചെയ്യും. അത് വന്ന് കഴിഞ്ഞ് കഴിച്ചുകൊണ്ടിരിക്കുന്ന പത്ത്, പതിനഞ്ച് മിനിറ്റ് ഞാൻ കരയാതിരിക്കും. അത് കഴിയുമ്പോൾ വീണ്ടും കരയും. പിന്നീട് ഒരു തെറാപ്പിസ്റ്റിനെ കണ്ട് ട്രീറ്റ്മെന്റ് എടുത്ത് തുടങ്ങിയ ശേഷമാണ് എന്റെ അവസ്ഥയിൽ മാറ്റം വന്നത്.'

'അതുവരെ ജീവിതം ആകെ കുഴഞ്ഞ് മറിഞ്ഞ അവസ്ഥായായിരുന്നു. തെറാപ്പികൊണ്ടാണ് ഇന്നും ഞാൻ ജീവനോടെ ഇരിക്കുന്നതെന്നും പറയാമെന്നും', അ‍ഞ്ജു പറയുന്നു. അടുത്തിടെ തേടൽ എന്നൊരു മ്യൂസിക്ക് ആൽബം അ‍ഞ്ജു പുറത്തിറക്കിയിരുന്നു. താരത്തിന്റെ കവർ സോങുകൾക്കാണ് അന്നും ഇന്നും ആരാധകർ കൂടുതൽ.

Read more about: singer
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X