വീണ്ടും വിവാഹം കഴിക്കും, രണ്ടാമത് കല്യാണമുണ്ടാവുമോ എന്ന ആരാധകരുടെ ചോദ്യത്തിന് യേസ് പറഞ്ഞ് അഞ്ചു ജോസഫ്
മലയാളത്തിലെ പിന്നണി ഗായികമാരില്‍ കുറഞ്ഞ കാലം കൊണ്ട് ശ്രദ്ധേയായി മാറിയ താരമാണ് അഞ്ചു ജോസഫ്. ഐഡിയ സ്റ്റാര്‍ സിങര്‍ റിയാലിറ്റി ഷോയിലൂടെയാണ് അഞ്ചു മലയാളികളുടെ പ്രിയങ്കരിയാവുന്നത്. പിന്നീട് യുവ ഗായികമാരില്‍ ഒരാളായി തിളങ്ങി നിന്നു. ഇടയ്ക്ക് സിനിമകളിലും താരം മുഖം കാണിച്ചിട്ടുണ്ട്. കഴിഞ്ഞ കുറച്ച് കാലങ്ങളായി അഞ്ചുവിന്റെ ദാമ്പത്യ ജീവിതത്തിലെ പ്രശ്‌നങ്ങളാണ് വാര്‍ത്തകളില്‍ നിറയുന്നത്.
സ്റ്റാര്‍ മാജിക് പോലുള്ള പരിപാടികളുടെ സംവിധായകനായ അനൂപ് ജോണിനെയാണ് അഞ്ചു വിവാഹം കഴിച്ചത്. ദാമ്പത്യ ജീവിതത്തിലെ പ്രശ്‌നങ്ങളെ തുടര്‍ന്ന് ഇരുവരും ബന്ധം വേര്‍പ്പെടുത്തി. ഇപ്പോഴിതാ രണ്ടാമതും വിവാഹം കഴിക്കുമോ എന്ന ചോദ്യത്തിന് ഗായിക നല്‍കിയ മറുപടിയാണ് വൈറലാവുന്നത്.

ഭര്‍ത്താവുമായി വേര്‍പിരിഞ്ഞതിന് ശേഷം അഞ്ചു തന്നെയാണ് വിവാഹമോചനത്തെ പറ്റി പുറംലോകത്തോട് പറയുന്നത്. അതേ സമയം വീണ്ടും വിവാഹം കഴിക്കുമോ എന്നുള്ള ചോദ്യം പലരും തന്നോട് ചോദിക്കാറുണ്ടെന്നാണ് നടിയിപ്പോള്‍ പറയുന്നത്. സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയവേ രണ്ടാം വിവാഹത്തെ പറ്റിയും ഗായിക മനസ് തുറന്നിരിക്കുകയാണ്.
'ഒരുപാട് ആളുകള്‍ എന്നോട് ചോദിക്കുന്ന ചോദ്യമാണ് രണ്ടാം വിവാഹം ഉണ്ടാവുമോ എന്ന്. ഉറപ്പായും ഞാന്‍ വീണ്ടും വിവാഹം കഴിക്കും. പക്ഷെ പറ്റിയ ഒരാളെ മാത്രമേ കഴിക്കൂ. നമ്മള്‍ക്ക് പറ്റുന്ന ആളാണെന്ന ചിന്ത മനസ്സില്‍ വരുമ്പോള്‍, അതിന് ശരിയായ സമയം ആയെന്ന് തോന്നുമ്പോള്‍ തീര്‍ച്ചയായും വിവാഹം ഉണ്ടാകുമെന്നാണ് അഞ്ചു പറയുന്നത്.
'ഞാന്‍ ഒരിക്കലും വിവാഹം എന്ന സിസ്റ്റത്തിന് എതിരല്ല. വിവാഹത്തെ അംഗീകരിക്കുന്ന ആള് തന്നെയാണ് ഞാന്‍. അതുകൊണ്ട് തന്നെ ഉറപ്പായും എന്റെ ജീവിതത്തില്‍ വീണ്ടും വിവാഹം ഉണ്ടാകുമെന്നാണ്', അഞ്ചുവിന്റെ മറുപടി.
അതേ സമയം അഞ്ചു വിവാഹമോചനത്തെ കുറിച്ച് മുന്‍പ് പറഞ്ഞ വാക്കുകള്‍ ഇങ്ങനെയാണ്.. 'എല്ലാ റിലേഷന്‍ഷിപ്പും അവസാനിക്കുമ്പോള്‍ വേദനയുണ്ടാകും. അത് പാര്‍ട്‌നറോ മാതാപിതാക്കളോ, സുഹൃത്തുക്കളോ ആരുമായിട്ടുള്ളതാണെങ്കിലും അങ്ങനെയാണ്. എത്ര ഇല്ലെന്ന് പറഞ്ഞാലും വേദനയുണ്ടാകും. അതില്‍ നിന്നും പുറത്ത് കടക്കാന്‍ വളരെ ബുദ്ധിമുട്ടാണ്.

ഒരുമിച്ച് ജീവിക്കാനാണ് വിഷമം. സെപ്പറേഷന്‍ വളരെ എളുപ്പമാണെന്ന് ചിലര്‍ പറഞ്ഞ് കേട്ടിട്ടുണ്ട്. ഞാന്‍ വിവാഹമോചിതയാണെന്ന് അറിയാത്തതു കൊണ്ടാകാം പലരും തമാശയായി അതൊക്കെ എന്നോട് സംസാരിക്കുന്നത്. പക്ഷെ ഈ അവസ്ഥയിലൂടെ പോയിട്ടുള്ളവര്‍ ഒരിക്കലും അത് പറയില്ല. ഡിവോഴ്‌സായാല്‍ അത് രണ്ട് പേരെയും എഫക്ട് ചെയ്യുമെന്നാണ് അഞ്ചു പറഞ്ഞത്.
ഗുഡ് ഗേള്‍ സിന്‍ഡ്രം ഉള്ളതു കൊണ്ട് വിവാഹമോചനം എന്ന തീരുമാനത്തിലേക്ക് എത്താന്‍ സമയമെടുത്തു. തന്റെ ഇമേജ് ബ്രേക്ക് ചെയ്യരുതെന്ന് ഉണ്ടായിരുന്നു. മാത്രമല്ല ഞാന്‍ തന്നെ കണ്ടുപിടിച്ച ബന്ധമായിരുന്നു അത്. അതുകൊണ്ട് തന്നെ ഈ റിലേഷന്‍ഷിപ്പ് എങ്ങനെയെങ്കിലും വര്‍ക്ക് ചെയ്യണമെന്ന പ്രഷര്‍ ഞാന്‍ തന്നെ എനിക്ക് മുകളിലിട്ടു.
ഡിവോഴ്‌സ് എന്ന വാക്കിനോട് വല്ലാത്ത പേടി തോന്നിയിരുന്നു. 'ഡിവോഴ്‌സായാല്‍ ഞാന്‍ എങ്ങനെ പുറത്ത് ഇറങ്ങി നടക്കും, പാരന്റ്‌സിനോട് നാട്ടുകാര്‍ ചോദ്യങ്ങള്‍ ചോദിക്കുമല്ലോ അവരെ ഇത് എങ്ങനെ ബാധിക്കും എന്നുള്ള ചിന്തയൊക്കെ ഉണ്ടായിരുന്നു. അതെല്ലാം മറികടന്നിട്ടാണ് താന്‍ ഡിവോഴ്‌സിലേക്ക് എത്തിയതെന്നും' മുന്‍പൊരു അഭിമുഖത്തില്‍ അഞ്ചു വ്യക്തമാക്കി.


Click it and Unblock the Notifications