'മിസിസ് ആയെന്ന മാറ്റമേയുള്ളു, ഇന്റിമേറ്റ് ആയി നടത്താമെന്നാണ് ആഗ്രഹിച്ചത്, രജിസ്റ്റര്‍ വിവാഹമായിരുന്നു'; അഞ്ജു

താന്‍ വീണ്ടും വിവാഹിതയായെന്ന് പറഞ്ഞു എത്തിയിരിക്കുകയാണ് ഗായിക അഞ്ജു ജോസഫ്. സോഷ്യല്‍ മീഡിയയിലൂടെ ഭര്‍ത്താവിനൊപ്പമുള്ള വിവാഹ ചിത്രങ്ങള്‍ പങ്കുവെച്ചാണ് അഞ്ജു എത്തിയത്. ഭാവിയെ കുറിച്ചുള്ള എന്റെ പ്രതീക്ഷയും സ്വപ്നവും എന്ന് പറഞ്ഞാണ് ഭര്‍ത്താവിനൊപ്പം ഉള്ള ചിത്രം ഇന്‍സ്റ്റഗ്രാമിലൂടെ താരം പങ്കുവെച്ചത്.

ആദിത്യ പരമേശ്വരനാണ് അഞ്ജുവിന്റെ ഭര്‍ത്താവ്. രജിസ്റ്റര്‍ വിവാഹത്തിലൂടെയാണ് ഇരുവരും ഒന്നായത്. വിവാഹത്തിനുശേഷം അടുത്ത ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും ആയി വിരുന്നും സംഘടിപ്പിച്ചിരുന്നു. ഇപ്പോഴിതാ വിവാഹശേഷം ഭര്‍ത്താവിനെ പരിചയപ്പെടുത്തിക്കൊണ്ട് ആദ്യ പ്രതികരണവുമായി എത്തിയിരിക്കുകയാണ് അഞ്ജു.

anju-joseph

'ഇത് ആദിത്യ അദ്ദേഹം ഒരു എഞ്ചിനീയറാണ്. ആലപ്പുഴയാണ് വീട്. ബാംഗ്ലൂരിലാണ് ജോലി ചെയ്യുന്നത്. ഞങ്ങള്‍ കണ്ടുമുട്ടിയത് ഒക്കെ പേഴ്‌സണലായി വെക്കാന്‍ മാത്രമേ ആഗ്രഹിക്കുന്നുള്ളൂ. പിന്നീട് എല്ലാ കാര്യങ്ങളും പറയാം. വേണമെങ്കില്‍ യൂട്യൂബ് ചാനലിലൂടെ വിശേഷങ്ങള്‍ പിന്നീട് പറയാന്‍ ശ്രമിക്കാം.

പെട്ടെന്ന് ആരെയും അറിയിക്കാതെ നടത്തിയതല്ല. വിവാഹത്തിന്റെ ഒരുക്കങ്ങളൊക്കെ ഇതിനിടയില്‍ നടക്കുന്നുണ്ടായിരുന്നു. ഒരു ഇന്റിമേറ്റ് ഇവന്റ് ആയി നടത്താനാണ് ഞങ്ങള്‍ തീരുമാനിച്ചത്. അങ്ങനെയായിരുന്നു വിവാഹം കഴിച്ചതും. അതുകൊണ്ടാണ് മീഡിയയെ അറിയിക്കാതിരുന്നത്. ആദിത്യ കുറച്ച് പ്രൈവസി ആഗ്രഹിക്കുന്ന ആളാണെന്ന് അഞ്ജു പറയുമ്പോള്‍ ഞാന്‍ സെലിബ്രിറ്റി അല്ലെന്നും സാധാരണക്കാരനാണെന്നുമാണ് ആദിത്യയുടെ മറുപടി.

ഞങ്ങള്‍ രജിസ്റ്റര്‍ മാരേജ് ചെയ്യുകയായിരുന്നു. ലീഗലി അതുമതിയല്ലോ എന്നും അഞ്ജു ചോദിക്കുന്നു. വിവാഹ റിസപ്ഷനില്‍ ഉള്ള തന്റെ വസ്ത്രം ചെയ്തിരിക്കുന്നത് അമ്മയാണ്. പിന്നെ ഡിസൈന്‍ ചെയ്തിരിക്കുന്നത് വേറെയാളാണ്.

anju-joseph

അഞ്ജുവില്‍ ഇഷ്ടപ്പെട്ടത് എന്താണെന്ന് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് അവളുടെ നിഷ്‌കളങ്കത ആണെന്നാണ് ഭര്‍ത്താവ് ആദിത്യ പറയുന്നത്. വിവാഹം കഴിഞ്ഞെന്ന് കരുതി ജീവിതത്തിന് യാതൊരു മാറ്റവും ഉണ്ടാവില്ല. ഞാന്‍ പാട്ടൊന്നും നിര്‍ത്താന്‍ പോകുന്നില്ലെന്നും ഇനിയും പാട്ടില്‍ സജീവമായിരിക്കും. പതിവുപോലെ അവിടെ വച്ച് നമുക്ക് കാണാം. ഇപ്പോള്‍ മിസ്സിസ് ആയി എന്നൊരു വ്യത്യാസം മാത്രമേയുള്ളൂ. ബാക്കിയെല്ലാം പഴയതുപോലെ തന്നെയായിരിക്കും എന്നും അഞ്ജു പറയുന്നു.

ധ്യാന്‍ ശ്രീനിവാസന്റെ ഓശാന എന്ന സിനിമയിലാണ് അഞ്ജു അവസാനമായി പാടിയത്. പിന്നെ ഒറിജിനല്‍സ് എന്ന സിനിമയിലെ പാട്ട് വരുന്നുണ്ട്. അതുപോലെ അഞ്ചു ജോസഫ് ലൈവ് എന്ന ബാന്റിന്റെ ഷോ വരുന്നുണ്ട. അങ്ങനെ ഇനിയും കരിയറുമായി ബന്ധപ്പെട്ട തിരക്കിലായിരിക്കുമെന്നും താരം കൂട്ടിച്ചേര്‍ത്തു...

സംഗീത റിയാലിറ്റി ഷോയായ ഐഡിയ സ്റ്റാർ സിങ്ങിലൂടെയാണ് അഞ്ജു ജോസഫ് ശ്രദ്ധേയുന്നത്. പിന്നണിഗായി സിനിമയിലേക്ക് എത്തിയതോടെ അഞ്ജുവിന്റെ പാട്ടുകൾ ശ്രദ്ധേയമായി. ഇപ്പോൾ സ്വന്തമായ ബാൻഡിനൊപ്പം ഷോ നടത്തി വരികയാണ് താരം. നേരത്തെ വിവാഹിതയായിരുന്നെങ്കിലും ആ ബന്ധം അഭിപ്രായ വ്യത്യാസങ്ങളെ തുടർന്ന് വേർപിരിയുകയായിരുന്നു. പിന്നീട് അടുത്ത വിഷാദത്തിലേക്ക് പോയതിനെ കുറിച്ച് അഞ്ജു വെളിപ്പെടുത്തിയിരുന്നു.

More from Filmibeat

Read more about: anju joseph
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X