ബോളിവുഡിന്റെ നിത്യഹരിത ഗായികയ്ക്ക് ഇന്ന് പിറന്നാള്‍! 85ന്റെ നിറവില്‍ ആശാ ഭോസ്ലെ!!

By Midhun

ശബ്ദ മാധുര്യം കൊണ്ട് ഇന്ത്യന്‍ സംഗീത ലോകത്തെ വിസ്മയമായി മാറിയ ഗായികയാണ് ആശാ ഭോസ്ലെ. പ്രേക്ഷക മനസുകളില്‍ നിന്നും മായാത്ത നിരവധി ഗാനങ്ങള്‍ ആശയുടെതായി പുറത്തിറങ്ങിയിരുന്നു. ബോളിവുഡ് സിനിമാ ലോകത്ത് ലതാ മങ്കേഷ്‌കറിനു ശേഷം എറ്റവും കൂടുതല്‍ ആരാധകരെ നേടിയ ഗായിക കൂടിയായിരുന്നു അവര്‍.

ഒരിക്കലും പ്രായമാവാത്ത ശബ്ദം,അതിനേക്കാളേറെ കാലത്തെ അതീജീവിക്കുന്ന ശബ്ദം എന്നാണ് ആശാ ഭോസ്ലെയെക്കുറിച്ച് എല്ലാവരും പറയാറുളളത്. ബോളിവുഡിന്റെ പ്രിയ ഗായികയ്ക്ക് ഇന്ന് 85ാം പിറന്നാളാണ്. 1948ലായിരുന്നു ആദ്യമായി ആശ ഭോസ്ലെ സിനിമയ്ക്ക് വേണ്ടി പാടിയിരുന്നത്. ചുനാരിയ എന്ന ചിത്രത്തിലൂടെ തുടങ്ങിയ ആശ ആദ്യ ഗാനത്തിലൂടെ തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

Asha Bhosle

ബോളിവുഡില്‍ ഷംഷദ് ബീഗം ഗീതോ റോയി തുടങ്ങിയവര്‍ അരങ്ങ് വാഴുന്ന കാലത്തായിരുന്നു അശയും തുടങ്ങിയിരുന്നത്. 1952ല്‍ സംഗ്ദില്‍ എന്ന ചിത്രത്തിലെ ഗാനങ്ങളായിരുന്നു ആശാ ഭോസ്ലയ്ക്ക് അംഗീകാരങ്ങള്‍ നേടിക്കൊടുത്തിരുന്നത്. തുടര്‍ന്നായിരുന്നു സഹോദരി ലതാ മങ്കേഷ്‌ക്കറുടെ നിഴലില്‍ നിന്നു മാറിയുളള അവരുടെ സംഗീത ജീവിതം തുടങ്ങിയത്. വര്‍ഷങ്ങള്‍ നീണ്ട കരിയറിനിടെ ബോളിവുഡിലെ ശ്രദ്ധേയരായ സംഗീത സംവിധായകരോടൊപ്പം എല്ലാം ആശാ ഭോസ്ലെ പാടിയിരുന്നു.

എസ് ഡി ബര്‍മ്മന്‍,നൗഷാദ്,എആര്‍ റഹ്മാന്‍,ഒപി അയ്യര്‍ തുടങ്ങിയവരടക്കമുളള സംഗീത സംവിധായകരുടെ ഈണത്തിലായിരുന്നു അവര്‍ പാടിയിരുന്നത്. 12,000ത്തിലധികം ഗാനങ്ങള്‍ അവര്‍ തന്റെ കരിയറില്‍ പാടിയിരുന്നു. 2000ത്തിലായിരുന്നു ഇന്ത്യന്‍ ചലച്ചിത്ര മേഖലയ്ക്ക് നല്‍കിയ സംഭാവനകളെ മാനിച്ച് ആശാ ഭോസ്ലെക്ക് ദാദാ സാഹിബ് ഫാല്‍ക്കെ പുരസ്‌കാരം നല്‍കിയിരുന്നത്. പിയാ തോ അബ് തോ ആജ, ചുരാ ലിയാ ഹേ തുമ്‌നേ,തന്‍ഹ തന്‍ഹ,രാധാ കെസേന ജലേ, രംഗീലാ രേ, തുടങ്ങിയ ഗാനങ്ങളെല്ലാം തന്നെ ആശയുടെതായി ബോളിവുഡില്‍ പുറത്തിറങ്ങിയ ശ്രദ്ധേയ ഗാനങ്ങളായിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X