'അന്ന് സാർ വിളിച്ചപ്പോൾ ശിവാം​ഗിയേയും കൊണ്ട് ഞാനാണ് പോയത്, നിങ്ങൾ കേൾക്കുന്ന ചിരിയും ശിവാം​ഗിയുടേതാണ്'

ചന്ദ്രമുഖിയിലെ രാരാ... എന്ന ഗാനം ഇറങ്ങിയിട്ട് 12 വർഷങ്ങൾ പിന്നിട്ടു. പക്ഷെ ഇപ്പോഴും ആസ്വാദക ഹൃദയങ്ങളിൽ പുതുമ പടർത്തുന്ന ഗാനമാണത്. ആ ഗാനത്തിന് ജീവൻ നൽകിയ ബിന്നി കൃഷ്ണകുമാർ എന്ന ഗായികയ്ക്ക് ജീവിതവും അങ്ങനെയാണ്. സംഗീതവും തമാശയുമായി ബിന്നിയുടെ ഓരോ നിമിഷവും സന്തോഷത്തിലേക്കുള്ള അന്വേഷണത്തിലാണ്. ഫുൾടൈം സംഗീതമാണ് ബിന്നിയുടെ പ്രൊഫഷണൽ ജീവിതം.

അതിനിടയിൽ ബിന്നി ഏറ്റവും ഇഷ്‌ടപ്പെടുന്ന ഹോബി ഏതെന്ന് ചോദിച്ചാൽ ഒരു നിമിഷം പോലും ആലോചിക്കാതെ ഉത്തരം വരും. തമാശ... തമാശകളെ ഇത്രയേറെ സ്നേഹിക്കുന്ന മറ്റൊരു ഗായിക ഉണ്ടാവില്ല. ബിന്നി കൃഷ്ണകുമാറിനെപ്പോലെ തന്നെ ​ഗായികയുടെ മകൾ ശിവാം​ഗി കൃഷ്ണകുമാറും മലയാളികൾക്ക് ഇപ്പോൾ സുപരിചിതയാണ്. ഇരുപത്തിനാലുകാരിയായ ശിവാം​ഗിക്ക് ആരാധകർ ഏറെയുള്ളത് തമിഴ്നാട്ടിലാണ്.

Binni Krishnakumar Sivaangi Krishnakumar

ബിന്നി മലയാളിയാണെങ്കിലും ശിവാം​ഗി പഠിച്ചതും വളർന്നതുമെല്ലാം തമിഴ്നാട്ടിലാണ്. ഇതിനോടകം നിരവധി തമിഴ് ചിത്രങ്ങളിൽ പിന്നണി പാടുകയും അഭിനയിക്കുകയുമെല്ലാം ചെയ്തിട്ടുണ്ട് താരപുത്രി. മൂന്നര വയസ് മുതൽ ശിവാം​ഗി പിന്നണി പാടുന്നുണ്ട്. മണിക്കുട്ടൻ, ലക്ഷ്മി ​ഗോപാല സ്വാമി, ഹണി റോസ് എന്നിവർ കേന്ദ്രകഥാപാത്രങ്ങളായ ബോയ്ഫ്രണ്ട് എന്ന സിനിമയിലും ശിവം​ഗി മൂന്നര വയസിൽ പിന്നണി പാടിയിട്ടുണ്ട്.

ചെറിയ പ്രായത്തിൽ മകളേയും കൊണ്ട് പിന്നണി പാടാൻ പോയ അനുഭവം ബിന്നി ഒരിക്കൽ ഫ്ലവേഴ്സ് ടോപ്പ് സിങറിൽ പങ്കുവെക്കുകയും ചെയ്തിരുന്നു. ഓമനെ എന്ന ബോയ്ഫ്രണ്ടിലെ​ ഗാനത്തിലെ പഞ്ചാര ഉമ്മ തരാം എന്ന വരികൾ പാടി ചിരിച്ചത് ​എന്റെ മോൾ ശിവാം​ഗിയാണ്. കുട്ടൻ ചേട്ടൻ (എം. ജയചന്ദ്രൻ) പാട്ട് കംപോസ് ചെയ്ത് കഴിഞ്ഞശേഷം എന്നെ വിളിക്കുകയായിരുന്നു. ശിവാം​ഗി അന്ന് ഇങ്ങോട്ട് വായെന്ന് പറഞ്ഞാൽ അങ്ങോട്ട് പോകുന്ന കൊച്ചാണ്.

ഇതിനെ പിടിച്ചുകെട്ടിക്കൊണ്ട് ഞങ്ങൾ അന്ന് സ്റ്റുഡിയോയിൽ പോയി. മൂന്നര വയസേ അന്ന് ശിവാം​ഗിക്കുള്ളു. അതുകൊണ്ട് എഴുതാനൊന്നും അറിയില്ല. പാടാൻ പറഞ്ഞപ്പോൾ പഞ്ചാര ഉമ്മ തരാം എന്ന വരികൾ പാടി. ശേഷം ചിരിക്കാൻ പറഞ്ഞപ്പോൾ ഞാൻ അവളെ ചെറുതായി ഇക്കിളിയാക്കി. ഇക്കിളിയാക്കിയപ്പോൾ അവൾക്ക് ഓട്ടോമാറ്റിക്കായി വന്ന ചിരിയാണ് ഇപ്പോൾ പാട്ടിൽ നിങ്ങൾ എല്ലാവരും കേൾക്കുന്ന ചിരി.

അന്ന് ചേട്ടൻ ഇത് റെക്കോർഡ് ചെയ്ത് വെച്ച് ഉപയോ​ഗിച്ചപ്പോൾ ഭാവിയിൽ ഇത്ര ഹിറ്റാകുമെന്ന് വിചാരിച്ചിരുന്നില്ലെന്നാണ് മകളേയും കൊണ്ട് പിന്നണി പാടാൻ കുഞ്ഞുനാളിൽ പോയ അനുഭവം പങ്കിട്ട് ബിന്നി കൃഷ്ണകുമാർ പറഞ്ഞത്. ഓമനെ എന്ന ബോയ്ഫ്രണ്ടിലെ​ ഗാനത്തിലെ പഞ്ചാര ഉമ്മ തരാം ​ഗാനത്തിൽ ​ഗണേഷ് കുമാർ, മണിക്കുട്ടൻ, ലക്ഷ്മി ​ഗോപാല സ്വാമി എന്നിവരാണ് അഭിനയിച്ചിരിക്കുന്നത്.

Binni Krishnakumar Sivaangi Krishnakumar

മണിക്കുട്ടന്റെ സിനിമ കരിയറിലെ ഏറ്റവും ഹിറ്റ് ​ഗാനങ്ങളിൽ ഒന്നുമാണിത്. ആർ.കെ ദാമോദരന്റെ വരികൾ ആലപിച്ചിരിക്കുന്നത് സുജാതയും നിഷാദും ചേർന്നാണ്. ബോയ്ഫ്രണ്ട് സിനിമ ഇറങ്ങിയ സമയത്ത് മണിക്കുട്ടൻ സിനിമാപ്രേമികളുടെ ഇടയിൽ സംസാര വിഷയമായിരുന്നു. ടീനേജ് പെൺകുട്ടികൾക്ക് അന്ന് മണിക്കുട്ടനോട് ക്രഷായിരുന്നു. പ്രേക്ഷകരുടെ പ്രിയപ്പെട്ട ടിവി താരവും പാട്ടുകാരിയുമാണ് ഇന്ന് ശിവാംഗി.

മാതാപിതാക്കളെപ്പോലെ സം​ഗീതം കൊണ്ട് ശിവാം​ഗിയും ആരാധകരെ അത്ഭുതപ്പെടുത്തുന്നുണ്ട്. ജന്മം കൊണ്ട് മലയാളിയാണെങ്കിലും ശിവാംഗി പഠിച്ചതും വളർന്നതുമെല്ലാം ചെന്നൈയിലാണ്. കുക്ക് വിത്ത് കോമാളി എന്ന വിജയ് ടിവിയിലെ പരിപാടിയാണ് ശിവാംഗിയെ പ്രേക്ഷകരുടെ ചിരിക്കുടുക്കയാക്കിയത്. ഇരുപത്തിനാലുകാരിയായ ശിവാം​ഗിക്ക് ഈ ചെറിയ പ്രായത്തിൽ തന്നെ വലിയൊരു ആരാധക വൃന്ദം തെന്നിന്ത്യയിലുണ്ട്.

സൂപ്പർ സിങർ സെവനിലെ മത്സരാർത്ഥിയുമായിരുന്ന ശിവാം​ഗി സം​ഗീത മാന്ത്രികൻ വിദ്യാസാ​ഗറിന്റെ കോൺസേർട്ടുകളിലെ സജീവ സാന്നിധ്യമാണ്. മകളെ കുറിച്ചുള്ള ബിന്നിയുടെ പുതിയ വീഡിയോ വൈറലായതോടെ അന്നും ഇന്നും ശിവാം​ഗിക്ക് അതേ ചിരിയാണെന്നാണ് കമന്റുകൾ.

Read more about: singer
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X