ശരത്ത് പാടാന്‍ വിളിച്ചാല്‍ ദൈവത്തിന് പ്രത്യേക നേര്‍ച്ചയാണ്; ആദ്യം കണ്ട ഓര്‍മയുമായി ചിത്ര

മലയാളത്തിന്റെ വാനമ്പാടിയാണ് കെ എസ് ചിത്ര. ചിത്ര പാടിയ പാട്ടുകളെല്ലാം ഇന്നും മലയാളിയ്ക്ക് പ്രിയങ്കരമാണ്. അതു പോലെ തന്നെയാണ് കമ്പോസര്‍ ശരത്തിന്റെ പാട്ടുകളും. ശരത്തിന്റെ പാട്ടുകള്‍ പാടാന്‍ ബുദ്ധിമുട്ടാണെന്ന് എല്ലാവരും പറയാറുണ്ട്. അത് മാത്രമല്ല, ഇപ്പോഴിതാ ഗായിക ചിത്രയും കമ്പോസര്‍ ശരത്തും തമ്മിലുള്ള ആത്മബന്ധത്തെക്കുറിച്ച് ഇരുവരും പറയുന്ന വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

ശരത്തിനെ ആദ്യമായി കാണുമ്പോള്‍ ശരത് ചെറിയ കുട്ടിയാണെന്ന് പറയുകയാണ് ചിത്ര. ശരത്ത് പാടാന്‍ വിളിക്കുമ്പോഴാണ് ശരത്തിന്റെ കഴിവിനെക്കുറിച്ച് തനിക്ക് മനസിലാകുന്നതെന്നുമാണ് ചിത്ര പറയുന്നത്. അതേസമയം ചിത്രയെ ആദ്യമായി കാണുമ്പോള്‍ തനിക്ക് ഒരു പോലെ സന്തോഷവും പേടിയുമാണ് തോന്നിയതെന്ന് ശരത്തും പറയുന്നു. ആഹാ റേഡിയോയോടാണ് ഇരുവരും ഇക്കാര്യങ്ങള്‍ പറഞ്ഞത്.

chithra

'ശ്യാം സാറിന് പാടാനായിട്ട് റെക്കോര്‍ഡിങ്ങിന് വരുമ്പോഴാണ് ആദ്യമായി ശരത്തിനെ കാണുന്നത്. അന്ന് ശരത് ചെറിയ കുട്ടിയാണ്. ഞാനും ചെറുത് തന്നെയായിരുന്നു. പക്ഷെ ശരത് വളരെ ചെറുതായിരുന്നു. അന്ന് ബാലമുരളി സാറിന്റെ ശിഷ്യന്‍. അസ്സലായി പാടുന്ന കുട്ടിയാണെന്ന് പറഞ്ഞു, ധും ധും ധും സ്വരമേളം എന്ന പാട്ടാണ് ആദ്യമായി ഞങ്ങള്‍ ഒരുമിച്ച് പാടിയത്,' ചിത്ര പറഞ്ഞു.

അതിന് ശേഷം ശരത്തിന്റെ മ്യൂസിക്കില്‍ കുറേ പാട്ടുകള്‍ പാടിയിട്ടുണ്ട്. ആദ്യമായി പാടാന്‍ ചെല്ലുമ്പോഴാണ് ശരത്തിന്റെ യഥാര്‍ത്ഥ ടാലന്റ് മനസിലാകുന്നത്. ശരത്തിന്റെ പാട്ട് പാടാന്‍ വരുമ്പോള്‍ ദൈവത്തിന് എക്‌സ്ട്രാ ഒരു പ്രാര്‍ത്ഥന കൂടി നേര്‍ന്നിട്ടാണ് പോകാറ്. ശരത്തിന്റെ പാട്ട് എന്നെക്കൊണ്ട് പാടാന്‍ പറ്റുന്ന പാട്ടായിരിക്കണേ എന്ന് പ്രാര്‍ത്ഥിച്ചാണ് പോകാറ് എന്നും ചിത്ര പറഞ്ഞു. അങ്ങനെ താന്‍ നിരവധി പാട്ടുകള്‍ ശരത്തിന്റേതായി പാടിയിട്ടുണ്ടെന്നും ചിത്ര പറഞ്ഞു.

അതേസമയം ആദ്യമായി പാടാന്‍ ചെന്ന സമയത്തെ അനുഭവം ശരത്തും പങ്കുവെച്ചു. ശ്യാം സാറിന്റെ അടുത്ത് ആദ്യമായി പാടാന്‍ ചെന്നപ്പോഴുള്ള അനുഭവം ശരത്തും പങ്കുവെക്കുന്നുണ്ട്. ആദ്യമായി പാടാന്‍ ചെല്ലുമ്പോള്‍ ആരാണ് കൂടെ പാടാന്‍ വരുന്നത് എന്ന് ചോദിക്കാനുള്ള ധൈര്യമൊന്നും അന്ന് ഇല്ല. അതുകൊണ്ട് ചോദിച്ചില്ല.

പക്ഷെ നമുക്ക് അത് ആരാണെന്ന് അറിയാന്‍ ഒരു ആഗ്രഹം ഒക്കെ കാണുമല്ലോ. നോക്കുമ്പോള്‍ ചിത്ര ചേച്ചിയാണ്. സന്തോഷവും പേടിയും ഒരുമിച്ചായിരുന്നു. ചേച്ചി അവിടുന്ന് എനിക്ക് ഓള്‍ ദ ബെസ്റ്റ് ഒക്കെ കാണിക്കുന്നു. എനിക്ക് ആണെങ്കില്‍ പേടിച്ചിട്ട് നില്‍ക്കാന്‍ വയ്യായിരുന്നു. അപ്പുറത്ത് ശ്യാം സാര്‍ എന്ന സിഹം.

chithra

ഇപ്പുറത്ത് ചിത്ര ചേച്ചി എന്ന പുലി. ഇതിന്റെ രണ്ടിന്റെയും ഇടയ്ക്ക് ഞാന്‍ ഒരു ചെന്നായ. ആകെ ഒരു വിഭ്രാന്തിയായിരുന്നു. അങ്ങനെ പാട്ട് എടുക്കാന്‍ തുടങ്ങി. തുടങ്ങിയപ്പോള്‍ സാര്‍പറഞ്ഞു എന്തോ കട കട ശബ്ദം വരുന്നുണ്ട്, അതുകൊണ്ട് മാറ്റി എടുക്കാം എന്ന് പറഞ്ഞു. സത്യത്തില്‍ എന്റെ മുട്ടിടിക്കുന്ന ശബ്ദമായിരുന്നു.

ഒരു ടേക്ക് കഴിഞ്ഞപ്പോള്‍ തന്നെ ഞാന്‍ ആകെ വിളറി വെളുത്ത് ഇരിക്കുകയാണ്. 14 ടേക്ക് വരെ പോയി. എന്നിട്ടും സാര്‍ ഓക്കെ പറഞ്ഞത് ഫസ്റ്റ് ടേക്ക് ആണ്. പക്ഷെ ആ പാട്ട് സിനിമയില്‍ ഇല്ലെന്നും ശരത് പറയുന്നു.

More from Filmibeat

Read more about: ks chithra
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X