twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    വാർത്ത കേട്ടപ്പോൾ എല്ലാം കൈവിട്ടു പോകുന്നത് പോലെ തോന്നി, മനസ് ശൂന്യമായി, ജി വേണുഗോപാൽ പറയുന്നു

    |

    ലോക്ക് ഡൗൺ ജനങ്ങളുടെ ജീവിതം തന്നെ മാറ്റിയിരിക്കുകയാണ്. പലരും ഇതിനോട് പൊരുത്തപ്പെട്ട് തുടങ്ങിയിട്ടുണ്ട്. വീടുകളിൽ ഇരിക്കുകയാണെങ്കിലും അപ്രതീക്ഷിതമായി വന്ന് ചേർന്ന ഈ ദിനങ്ങൾ ക്രിയാത്മകമായിട്ടാണ് എല്ലാവരും വിനിയോഗിക്കുന്നത്. പോയി ചെയ്തിരുന്ന പല ജോലികളും വീടിനുള്ളിൽ ഇരുന്ന് തന്നെ ചെയ്യാൻ തുടങ്ങി. ജീവിതം സാധാരണഗതിയിൽ അല്ലെങ്കിൽ പോലും പുതിയ രീതിയെ അംഗീകരിക്കുകയാണ് ജനങ്ങൾ.

    ലോക്ക് ഡൗൺ ഏറ്റവും കൂടുതൽ ബാധിച്ച ഒരു മേഖലയാണ് സിനിമ മേഖല. ഷൂട്ടിങ്ങും മറ്റ് പരിപാടികളും നിർത്തിവെച്ച് വീടുകളിൽ തുടരുകയായിരുന്നു. ഇപ്പോൾ പഴയ സ്ഥിതിയിലേയ്ക്ക് കാര്യങ്ങൾ വീണ്ടെടുക്കനുള്ള ശ്രമത്തിലാണിവർ. ഇപ്പോഴിത ലോക്ക് ഡൗൺ ജീവിതത്തെ കുറിച്ച് ഗായകൻ ജി വേണുഗോപാൽ. പാചകവും വായനയുമായി ലോക്ക് ഡൗണിനെ പാട്ടിലാക്കിയിരിക്കുകയാണ് ഗായകൻ. ഈ സാഹചര്യവുമായി പൊരുത്തപ്പെട്ട് തുടങ്ങി എന്നാണ് ഇദ്ദേഹം പറയുന്നത്. മനോരമ ഡോട് കോമിന് നൽകിയ അഭിമുഖത്തിലാണ് ഗായകൻ ലോക്ക് ഡൗൺ ജീവിതത്തെ കുറിച്ച് പറഞ്ഞത്.

    ആശ്വാസവും ആശങ്കയും

    ലോക് ഡൗണിന് നെഗറ്റീവും പോസിറ്റിവും വശങ്ങളുണ്ട്. ദിവസവേദനക്കാർക്ക് ഈ ദിനങ്ങൾ വളരെ പ്രയാസമേറിയതാണ്. അവർക്ക് ഓരോ നിമിഷവും വെല്ലുവിളി നിറഞ്ഞതാണ്. എന്നാൽ മറുവശത്ത്, ജീവിക്കാനായി എന്തെങ്കിലും കരുതി വെച്ചവർക്ക് ഈ ദിനങ്ങൾ ആശ്വാസകരമാണ്. തിരക്കുകളിൽ നിന്നെല്ലാം മാറി കുടുബാംഗങ്ങൾക്കൊപ്പം സമയം ചെലവഴിക്കാനും സന്തോഷം പങ്കുവെയ്ക്കാനുമുള്ള അവസരമാണ്.

    എല്ലാം  കൈവിട്ട് പോകുമെന്ന്  തോന്നൽ

    ആദ്യം ലോക്ക് ഡൗൺ തുടങ്ങിയ സമയത്ത് മനസ്സിനുളളിൽ ആകെ ശൂന്യത ആയിരുന്നു. എല്ലാം കൈവിട്ട് പോകുന്നത് പോലെയുള്ള തോന്നലായിരുന്നു.പിന്നെ പതിയെ ഈ അവസ്ഥയുമായി പൊരുത്തപ്പെടാൻ തുടങ്ങി. കാരണം ജീവിതത്തിൽ ഉയർച്ച മാത്രമല്ല താഴ്ച്ചയുമുണ്ട്. ഒരു കുന്നുണ്ടെങ്കിൽ കുഴിയും ഉണ്ടാകും.. ഞാൻ ഈ ദിനങ്ങൾ എന്റെ വീട്ടുകാർക്കൊപ്പമായിരുന്നു അവർക്കൊപ്പം ധാരളം സമയം ചെലവഴിച്ചു. സംഗീത ജീവിതത്തിലെ തിരക്കുകൾ കാരണം മാറ്റിവെച്ച ഒരുപാട് ഇഷ്ടങ്ങളുണ്ട്. അതിലൊന്നാണ് വായന. ഇപ്പോൾ ഒരുപാട് പുസ്തകം വായിക്കാനും എഴുതാനും സമയം കിട്ടിയെന്നും വേണുഗോപാൽ അഭിമുഖത്തിൽ പറയുന്നു.

     പാചകവും സൗഹൃദവും

    വീട്ടിൽ തന്നെ ആയിരുന്നതിനാൽ ഭാര്യയെ അടുക്കളയിൽ സഹായിക്കാൻ സാധിച്ചു. ചില സൗഹൃദങ്ങൾ പുതുക്കാനുമുള്ള അവസരം ലഭിച്ചു.സ്കൂൾ വിദ്യാഭ്യാസ കാലത്തുള്ള സുഹൃത്തുക്കളെയൊക്കെ കണ്ടെത്തി ഞങ്ങൾ എല്ലാവരും ചേർന്ന് ഒരു സമൂഹ മാധ്യമത്തിൽ ഒരു കൂട്ടായ്മ രൂപപ്പെടുത്തി. അതിലൂടെ പാട്ടും സൗഹൃദവും വിശേഷങ്ങളുമൊക്കെ പങ്കുവെച്ചു, പിന്നെ ലോക്ക് ഡൗൺ ഇളവുകൾ വന്നതോടെ പാട്ടുകളുടെ റെക്കോഡിങ്ങുകൾ ആരംഭിച്ചിട്ടുണ്ട്- വേണുഗോപൽ പറഞ്ഞു.

    മകനുമായി ചേർന്നൊരു ഗാനം

    ഈ ലോക്ക് ഡൗൺ ദിനങ്ങളിൽ രണ്ട് പാട്ടുകളാണ് റെക്കോഡ് ചെയ്തത്. ഒന്ന് കോവിഡ് മഹാമാരിക്കെതിരെയുള്ള പോരാട്ട ഗാനം. മറ്റൊന്ന് ലോക പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ചൊരു ഗാനം. അത് ഞാനും മകനും ചേർന്നാണ് ചെയ്തത്. നേരത്തെ തന്നെ പരിസ്ഥിതി ദിനത്തിൽ ഇങ്ങനെയൊരു ഗാനം ചെയ്യാണമെന്ന് പദ്ധതിയിട്ടതാണ്. കഴിഞ്ഞ പത്തു വർഷമായി ഞാനും സുഹൃത്തുക്കളും ചേർന്ന് ഒരു ജീവകാരുണ്യ പ്രവർത്തനം നടത്തുന്നുണ്ട്. അന്നന്നത്തെ ആഹാരത്തിന് വേണ്ടി അധ്വാനിക്കുന്ന ഏഴു കുടുംബങ്ങൾക്കാവശ്യമായ സാധനങ്ങളെല്ലാം പ്രതിമാസം അവരുടെ വീടുകളിൽ എത്തിക്കും.. ലോക്ക് ഡൗണിലും അത് തടസ്സമില്ലാതെ തുടരുന്നു.

    Read more about: g venugopal
    English summary
    Singer G Venugopal About His Lockdown Days
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X