twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    'ആയിരം കണ്ണുമായ് കാത്തിരുന്നു നിന്നെ ഞാൻ', 'കൊഞ്ചാനും കൊഞ്ചിക്കാനും ഇവൾ മാത്രമേ എനിക്കുള്ളൂ'; ജി വേണു​ഗോപാൽ!

    |

    മലയാള സിനിമയിൽ ഒരു താരാട്ട് പാട്ട് പാടികൊണ്ടാണ് ജി.വേണുഗോപാൽ എന്ന ഗായകന്റെ കടന്നുവരവ്. കരിയറിന്റെ തുടക്കത്തിൽ തന്നെ കർണാടിക് ക്ലാസിക്കുകളിലും വെസ്റ്റേൺ ക്ലാസിക്കുകളിലും അതുപോലെ ഹിന്ദുസ്ഥാനി ശൈലിയിൽ ഉള്ള ഗാനങ്ങളും പാടിയ ഒരു ഗായകൻ വേറെയുണ്ടോയെന്ന് സംശയമാണ്.

    വെസ്റ്റേൺ മേജറും മൈനറും കർണാട്ടിക് രാഗങ്ങളുമെല്ലാം അദ്ദേഹത്തിന്റെ ആലാപനത്തിൽ ഭദ്രമായിരുന്നു. ഒരു ഗായകന് വളരെയധികം വേണ്ട വേർസറ്റാലിറ്റി അദ്ദേഹത്തിനുണ്ടായിരുന്നു. കർണാട്ടിക് ക്ലാസിക്കൽ മ്യൂസിക്കിലെ അടിസ്ഥാനമാന് അതിന് അദ്ദേഹത്തെ സഹായിച്ചിരുന്നത്.

    55 വയസ്സുള്ള ആളുമായി പ്രണയവും ചതിയും; ആ സിനിമ എന്റെ ജീവിതത്തെ ബാധിച്ചു, ജോലി നഷ്ടപ്പെടുത്തി - മനസുതുറന്ന് കൃപ55 വയസ്സുള്ള ആളുമായി പ്രണയവും ചതിയും; ആ സിനിമ എന്റെ ജീവിതത്തെ ബാധിച്ചു, ജോലി നഷ്ടപ്പെടുത്തി - മനസുതുറന്ന് കൃപ

    എല്ലാ സംഗീത ശാഖകളിലും വേണുഗോപാലിന്റെ ശബ്‌ദം തിളങ്ങുമെന്ന് സം​ഗീത സംവിധായകർക്ക് അറിയാമായിരുന്നു. വരികളുടെ അർഥവും ആഴവും അറിഞ്ഞ് പാടുന്ന അദ്ദേഹത്തിനെ മലയാളികൾക്ക് മാത്രമല്ല തമിഴനും തെലുങ്കനുമൊക്കെ പ്രിയമാണ്.

    അറുപത് വർഷം പൂർത്തിയാക്കി അദ്ദേഹത്തിന്റെ യാത്ര ഇപ്പോഴും തുടരുകയാണ്. ഓടരുതമ്മാവാ ആളറിയാം എന്ന സിനിമയിലൂടെയാണ് സിനിമാ പിന്നണി ഗാനരംഗത്ത് വേണുഗോപാൽ സജീവമായത്. അദ്ദേഹം പിന്നണി ഗായകനായിട്ട് മൂന്നരപ്പതിറ്റാണ്ട് പിന്നിട്ടിട്ടുണ്ട്.

    ബിപാഷ അറിയാതെ കൂട്ടുകാരിയെ പ്രണയിച്ച ജോണ്‍ എബ്രഹാം; കല്യാണ വാര്‍ത്ത കേട്ട് ഞെട്ടി നടി; ആ പ്രണയകഥ!ബിപാഷ അറിയാതെ കൂട്ടുകാരിയെ പ്രണയിച്ച ജോണ്‍ എബ്രഹാം; കല്യാണ വാര്‍ത്ത കേട്ട് ഞെട്ടി നടി; ആ പ്രണയകഥ!

    കൊഞ്ചാനും കൊഞ്ചിക്കാനും ഇവൾ മാത്രമേ എനിക്കുള്ളൂ

    സിനിമയിലേക്ക് എത്തും മുമ്പെ ദൂരദര്‍ശനിലും ആകാശവാണിയിലും മറ്റും ലളിത ഗാനങ്ങള്‍ ആലപിച്ച് വേണു​ഗോപാൽ ശ്രദ്ധേയനായിരുന്നു. കൂടാതെ ഹൃദയവേണു ഉള്‍പ്പെടെ അനേകം ആൽബങ്ങളിലും പാടിയിരുന്നു.

    1984ൽ ആണ് ആദ്യമായി സിനിമയിൽ പാടിയത്. മാണിക്ക്യക്കുന്നിന്മേല്‍, പൊന്നും തിങ്കൾ പോറ്റും, ഉണരുമീ ഗാനം, കാണാനഴകുള്ള മാണിക്യക്കുയിലേ, ചന്ദനമണിവാതിൽ, മൈനാക പൊന്മുടിയിൽ, പള്ളിത്തേരുണ്ടോ, സ്വർഗ്ഗങ്ങൾ സ്വപ്നം കാണും, പൂത്താലം വലംകയ്യിലേന്തി, ആകാശഗോപുരം, ഏതോ വാർമുകിലിൻ, മായാമഞ്ചലിൽ ഇതുവഴിയേ, മിഴിപ്പൂക്കളെന്തേ വിതുമ്പുന്നു സന്ധ്യേ.

    മകൾക്കൊപ്പം ജി.വേണു​ഗോപാൽ

    ഗുരുചരണം ശരണം, കറുത്ത രാവിന്‍റെ, താമരനൂലിനാൽ മെല്ലെയെൻ, നീ ജനുവരിയിൽ വിരിയുമോ, മയ്യണിക്കണ്ണേ ഉറങ്ങ് ഉറങ്ങ്, ആടെടീ ആടാടെടീ, ശ്യാമവാനിലേതോ, കൈ നിറയെ വെണ്ണ തരാം, എന്തിത്ര വൈകി നീ സന്ധ്യേ, പോകയായ് വിരുന്നുകാരീ, എന്തേ ഇന്നെൻ തുടങ്ങി നിരവധി മനോഹര ഗാനങ്ങളാണ് അദ്ദേഹം പാടി അനശ്വരമാക്കിയിട്ടുള്ളത്.

    മൂന്ന് തവണ മികച്ച ഗായകനുള്ള സംസ്ഥാന പുരസ്‌കാരമടക്കം നേടിയിട്ടുണ്ട് വേണു​ഗോപാൽ. ഇപ്പോൾ മകൾക്കൊപ്പം ​ഗാനമാലപിക്കുന്ന വേണു​ഗോപാലിന്റെ വീഡിയോയാണ് ശ്രദ്ധനേടുന്നത്. കൊഞ്ചാനും കൊഞ്ചിക്കാനും ഇവൾ മാത്രമേ എനിക്കുള്ളൂവെന്ന് എഴുതിയാണ് കുറിപ്പ് ഒപ്പം ഒരു വീഡിയോയും ജി.വേണു​ഗോപാൽ പങ്കുവെച്ചിരിക്കുന്നത്.

    ഹൃദയം കവർന്ന് അച്ഛൻ-മകൾ കോമ്പോ

    മകൾ അനുപല്ലവിക്കൊപ്പം പാട്ട് പാടുന്ന ജി.വേണു​ഗോപാലിന്റെ വീഡിയോ ഇതിനോടകം വൈറലാണ്. ഫ്രണ്ട്ഷിപ്പ് ഡെ സെലിബ്രേഷന്റെ ഭാ​ഗമായിട്ടാണ് ഇരുവരും പാട്ടുമായി ഒരുമിച്ചെത്തിയത്. ആയിരം കണ്ണുമായ് കാത്തിരുന്നു നിന്നെ ഞാൻ എന്ന ഹിറ്റ് ഗാനമാണ് ഇരുവരും ആലപിച്ചത്.

    അനുപല്ലവി യൂക്കലേലയിൽ ഈണമിട്ടാണ് അച്ഛനൊപ്പം പാടുന്നത്. 'എന്നെ കരുണയില്ലാതെ വിമർശിക്കാനും ഉപദേശിക്കാനും ലാഭേശ്ചയില്ലാതെ സ്നേഹിക്കാനും മൂന്ന് പെണ്ണുങ്ങളുണ്ട്.'

    'എന്റെ അമ്മ, ഭാര്യ, മകൾ. ഇക്കൂട്ടത്തിൽ കൊഞ്ചാനും കൊഞ്ചിക്കാനും ഇവൾ മാത്രമേ എനിക്കുള്ളൂ. അമ്മുവും ഞാനും അമ്മൂന്റെ യൂക്കലേലയും' എന്ന് കുറിച്ചുകൊണ്ടാണ് വേണുഗോപാൽ വീഡിയോ പങ്കുവെച്ചത്.

    വൈറലായി പുതിയ വീഡിയോ

    അച്ഛൻ-മകൾ കോമ്പോ ഒരുക്കിയ ​​ഗാനവിരുന്ന് പ്രേക്ഷകർക്കും ഇഷ്ടപ്പെട്ടുവെന്ന് കമന്റ് ബോക്സിൽ നിന്ന് തന്നെ വ്യക്തമാണ്. ജി. വേണു​ഗോപാലി്‍ന്റെ മകൻ അരവിന്ദനും ​ഗായകനാണ്. കൂടാതെ ഹൃദയം സിനിമയിൽ സഹസംവിധായകനായി പ്രവർത്തിച്ചിട്ടുമുണ്ട്.

    അരവിന്ദിനൊപ്പം പാട്ട് പാടുന്നതിന്റെ വീഡിയോ വേണുഗോപാൽ മുമ്പ് പങ്കുവെച്ചിട്ടുണ്ട്. അടുത്തിടെ അന്തരിച്ച സം​ഗീത സംവിധായകൻ എം.ജി രാധാകൃഷ്ണനെ അനുസ്മരിച്ച് ജി.വേണു​ഗോപാൽ എഴുതിയ കുറിപ്പ് ശ്രദ്ധ നേടിയിരുന്നു.

    മറ്റ് ​ഗായകരിൽ നിന്നെല്ലാം വ്യത്യാസ്തമായൊരു ശബ്ദത്തിന് ഉടമായണ് ജി.വേണു​ഗോപാൽ എന്നതുകൊണ്ട് തന്നെ ആ ശബ്ദം എവിടെ കേട്ടാലും മലയാളി തിരിച്ചറിയും.

    Read more about: singer
    English summary
    singer G. Venugopal latest social media post about his daughter
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X