twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    'സുഹൃത്തുക്കൾക്കായി മലർക്കെ തുറന്ന് കിടക്കുന്ന മേടയിൽ വീട്'; എം.ജി രാധാകൃഷ്ണന്റെ ഓർമയിൽ ജി.വേണു​ഗോപാൽ

    |

    ലളിതസാന്ദ്രമായ സ്വരരാഗങ്ങളെ ആസ്വാദനത്തിന്‍റെ ലഹരിയിൽ എത്തിച്ച മലയാളത്തിന്‍റെ പ്രിയപ്പെട്ട സംഗീതജ്ഞനായിരുന്നു എംജി രാധാകൃഷ്ണൻ. മലയാള സാംസ്‌കാരിക രംഗത്ത് മുതൽക്കൂട്ടായ ഗാനങ്ങളേയും ഗായകരേയും സമ്മാനിച്ച് അദ്ദേഹം മറഞ്ഞിട്ട് പന്ത്രണ്ട് വർഷങ്ങളാകുന്നു.

    സിനിമാ ഗീതങ്ങൾക്കും ശാസ്‌ത്രീയ സംഗീതത്തിനും ലളിത ഗാനങ്ങൾക്കും കച്ചേരി സദസുകൾക്കും നിത്യയൗവ്വനമായ സംഭാവനകൾ നൽകിയ എം.ജി രാധാകൃഷ്‌ണൻ ആലപ്പുഴയിലാണ് ജനിച്ചത്.

     'നിർമാതാവാണെന്ന് പോലും പരി​ഗണിക്കാതെ അയാൾ എന്നെകൊണ്ട് പരസ്യമായി മാപ്പ് പറയിപ്പിച്ചു'; പാസഞ്ചറിന്റെ നിർമാതാവ്! 'നിർമാതാവാണെന്ന് പോലും പരി​ഗണിക്കാതെ അയാൾ എന്നെകൊണ്ട് പരസ്യമായി മാപ്പ് പറയിപ്പിച്ചു'; പാസഞ്ചറിന്റെ നിർമാതാവ്!

    സിനിമയ്ക്കായി അദ്ദേഹം രചിച്ച ഈണങ്ങൾ ജനപ്രിയമായിരുന്നു, കേരളത്തിലെ കലോത്സവ വേദികളില്‍ ഏറ്റവുമധികം ആലപിക്കപ്പെട്ടിരുന്നു എം.ജിയുടെ ലളിതഗാനങ്ങൾ.

    1969ല്‍ പുറത്തിറങ്ങിയ കള്ളിച്ചെല്ലമ്മയിൽ കെ.രാഘവന്‍ മാസ്റ്റര്‍ ഈണം നല്‍കിയ ഉണ്ണി ഗണപതിയെ ഗാനത്തിന്‍റെ പിന്നണി ഗായകനായി തുടക്കം കുറിച്ച എം.ജി രാധാകൃഷ്‌ണൻ അരവിന്ദന്‍റെ തമ്പിലൂടെ ആദ്യ സംഗീത സംവിധാനം നിർവഹിച്ചു. ഇതിനിടെ ശരശയ്യ, നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി തുടങ്ങിയ ചിത്രങ്ങളിൽ അദ്ദേഹം ആലപിച്ച ഗാനങ്ങളും ശ്രദ്ധ നേടി.

    'ഒന്ന് അനങ്ങ് മനുഷ്യാന്ന് പറയാനാണ് തോന്നിയത്...'; നവീന്റെ ​ബി​ഗ് ബോസ് പ്രകടനത്തെ കുറിച്ച് ഭാര്യ!'ഒന്ന് അനങ്ങ് മനുഷ്യാന്ന് പറയാനാണ് തോന്നിയത്...'; നവീന്റെ ​ബി​ഗ് ബോസ് പ്രകടനത്തെ കുറിച്ച് ഭാര്യ!

    എം.ജി രാധാകൃഷ്ണന്റെ ഓർമയിൽ

    ആലാപനത്തിലെ രാധാകൃഷ്ണന്‍റെ മറ്റ് ഗാനങ്ങൾ മാറ്റുവിൻ ചട്ടങ്ങളെ, മണിച്ചിത്രത്താഴിലെ അക്കുത്തിക്കുത്താനക്കൊമ്പിൽ, ശ്രീപാല്‍ക്കടലില്‍ തമ്പ് എന്നിവയാണ്.

    എങ്കിലും പാട്ടുകാരനായ എം.ജി രാധാകൃഷ്ണനേക്കാൾ ആസ്വാദകന് ഏറെ പ്രിയം അദ്ദേഹം സൃഷ്‌ടിച്ച ഈണങ്ങളെയും താളങ്ങളെയും രാഗങ്ങളെയുമായിരുന്നു.

    നാഥാ നീ വരും കാലൊച്ച കേൾക്കുവാൻ, സൂര്യകിരീടം വീണുടഞ്ഞു, പഴംതമിഴ് പാട്ടിഴയും, തിരനുരയും ചുരുൾ മുടിയിൽ തുടങ്ങിയ അദ്ദേഹത്തിന്റെ പ്രശസ്തമായ ​ഗാനങ്ങളിൽ ചിലത് മാത്രം.

    സുഹൃത്തുക്കൾക്കായി മലർക്കെ തുറന്ന് കിടക്കുന്ന മേടയിൽ വീട്

    എൺപതിലധികം ചലച്ചിത്രങ്ങളിലാണ് സംഗീതജ്ഞൻ ഹൃദയസ്പർശിയായ ഗാനങ്ങൾ ഒരുക്കിയത്. പത്മജയാണ് അദ്ദേഹത്തിന്റെ ഭാര്യ. 2020 ജൂൺ 15ന് ഹൃദയാഘാതത്തെ തുടർന്ന് പത്മജ അന്തരിച്ചു.

    ചെന്നെയിൽ സൗണ്ട് എഞ്ചിനീയറായ രാജകൃഷ്ണൻ, കാർത്തിക എന്നിവരാണ് മക്കൾ. 2001ല്‍ അച്ഛനെയാണെനിക്കിഷ്ടം എന്ന ചിത്രത്തിലൂടെയും 2006ല്‍ അനന്തഭദ്രത്തിലൂടെയും മികച്ച സംഗീതസംവിധായകനായി കേരള സംസ്ഥാന പുരസ്കാരം നേടിയത് അദ്ദേഹത്തിന്‍റെ സംഗീതപാടവത്തിനുള്ള ആദരവ് കൂടിയായിരുന്നു.

    കരള്‍രോഗത്തെ തുടര്‍ന്ന് ദീര്‍ഘകാല ചികിത്സയില്‍ ആയിരുന്ന എം.ജി രാധാകൃഷ്ണൻ 2010 ജൂലൈ രണ്ടിനാണ് അന്തരിച്ചത്.

    ജീവിച്ചിരിപ്പുണ്ടായിരിന്നെങ്കിൽ 82 വയസ്

    ഇപ്പോൾ ജീവിച്ചിരിപ്പുണ്ടായിരിന്നെങ്കിൽ 82 വയസുണ്ടാകുമായിരുന്നു അദ്ദേഹത്തിന്. കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ ജന്മദിനമായിരുന്നു. സം​ഗീതരം​ഗത്തെ നിരവധി പേർ പ്രിയ സം​ഗീതജ്ഞനെ അനുസ്മരിച്ച് കുറിപ്പുകൾ പങ്കുവെച്ചപ്പോൾ അതിൽ ഏറ്റവും കൂടുതൽ ശ്രദ്ധ നേടിയത് ​ഗായകൻ ജി.വേണു​ഗോപാൽ പങ്കുവെച്ച കുറിപ്പാണ് വൈറലാകുന്നത്.

    'ഇന്നലെയാണ് കാത്തു വിളിക്കുന്നത്...വേണുച്ചേട്ടൻ ഇവിടെ ഉണ്ടെങ്കിൽ ഒന്ന് വീട്ടിലേക്ക് നാളെ വരണം. അച്ഛന്റെ എൺപത്തിരണ്ടാമത്തെ പിറന്നാളാണ്. ഞാൻ തിരുവനന്തപുരത്തില്ല മോളേ...'

    'എന്ന് പറഞ്ഞ് വെക്കുമ്പോൾ മേടയിൽ വീട്ടിൽ രാധാകൃഷ്ണൻ ചേട്ടനും പത്മജ ച്ചേച്ചിയുമുള്ള എത്രയോ അവസരങ്ങളിൽ അവരുടെ ആതിഥേയത്വം അനുഭവിച്ചറിഞ്ഞ സന്തോഷ സ്മരണകളായിരുന്നു മനസ് മുഴുവൻ.'

    ഭക്ഷണം ഒരിക്കലുമൊഴിയാത്തൊരു തീൻമേശ

    'എന്നും മേടയിൽ വീട് സുഹൃത്തുക്കൾക്കായി മലർക്കെ തുറന്ന് കിടക്കുമായിരുന്നു. ഭക്ഷണം ഒരിക്കലുമൊഴിയാത്തൊരു തീൻമേശയായിരുന്നു മേടയിലേത്. ഞാൻ തിരുവനന്തപുരത്തില്ലല്ലോ എന്നൊരു സങ്കടം വല്ലാതെ തോന്നി. രണ്ടായിരമാണ്ടിന് ശേഷം ആകാശവാണിയുടെ ലൈബ്രറിയിൽ നിന്ന് അപ്രത്യക്ഷമായ ചേട്ടൻ്റെ ഏതാനും പ്രശസ്തമായ ലളിതഗാനങ്ങൾ എന്നെക്കൊണ്ട് പാടിച്ച് റീ റിക്കാർഡ് ചെയ്തിരുന്നു.'

    'ദാസേട്ടൻ്റെ അതിപ്രശസ്തമായ ഘനശ്യാമസന്ധ്യാ ഹൃദയം അങ്ങനെ ഞാൻ വീണ്ടും പാടിയിരുന്നു. രാധാകൃഷ്ണൻ ചേട്ടൻ്റെ ഈ എൺപത്തിരണ്ടാം ജന്മദിനത്തിൽ വീണ്ടും നിങ്ങൾക്കായി ഘനശ്യാമ പോസ്റ്റ് ചെയ്യട്ടെ...' എന്നാണ് ജി.വേണു​ഗോപാൽ കുറിച്ചത്.

    എം.ജി രാധകൃഷ്ണൻ സം​ഗീത ലോകത്തിന് സമ്മാനിച്ച ​ഗായകരിൽ പ്രധാനിയായിരുന്നു ജി.വേണു​ഗോപാൽ. ആരൊക്കെ വന്നാലും പോയാലും ജി.വേണു​ഗോപാലിന്റെ ശബ്ദ മാധുര്യത്തിൽ പിറക്കുന്ന ​ഗാനങ്ങൾക്ക് നിരവധി ആരാധകരുണ്ട്.

    Read more about: singer
    English summary
    singer G Venugopal social media post about late musician m.g radhakrishnan
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X