വിവാഹത്തിന് ശേഷം ഭാര്യയുടെ ആദ്യത്തെ സമ്മാനം, കണ്ണും മനസും നിറഞ്ഞെന്ന് ഇമ്രാൻ

റിയാലിറ്റി ഷോയിലൂടെ മലയാളി പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധേയനായ ഗായകനാണ് ഇമ്രാന്‍ ഖാന്‍. ഷോയ്ക്ക് ശേഷം ഏറെ നാളുകൾക്ക് ശേഷം ശരീരഭാരം കാരണം നേരിട്ട ബുദ്ധിമുട്ടുകളെ കുറിച്ച് വെളിപ്പെടുത്തി കൊണ്ട് രംഗത്ത് എത്തിയിരുന്നു. പിന്നീട് ചികിത്സയിലൂടെയാണ് വണ്ണം കുറച്ചതെന്നും ഇമ്രാന്‍ ഖാന്‍ അന്ന് വെളിപ്പെടുത്തിയിരുന്നു. തടി കൂടിയതിനാല്‍ കാലങ്ങളോളം ഇരുന്ന് ഉറങ്ങേണ്ട അവസ്ഥ ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം അന്ന് പറഞ്ഞിരുന്നു. സ്വന്തമായി അദ്ദേഹത്തിന് ഒരു യൂട്യൂബ് ചാനലുണ്ട്. അതിലൂടെ തന്റെ സന്തോഷങ്ങളും വിശേഷങ്ങളും പങ്കുവെയ്ക്കാറുണ്ട്. ഈ വീ‍ഡിയോ എല്ലാം വൈറൽ ആകാറുമുണ്ട്.

imran

അടുത്തിടെയായിരുന്നു ഇമ്രാന്‍ വിവാഹിതനായത്. പെട്ടെന്നുള്ള വിവാഹമായതിനാല്‍ എല്ലാവരേയും അറിയിക്കാനോ ക്ഷണിക്കാനോ കഴിഞ്ഞില്ലെന്നും ഇമ്രാന്‍ പറഞ്ഞിരുന്നു. ഇപ്പോഴിത തന്റെ വിവാഹത്തിന് ശേഷമുള്ള വിശേഷം പങ്കുവെയ്ക്കുകയാണ് ഇമ്രാൻ .വിവാഹ ആലോചന നടന്ന സമയത്ത് തടിയെക്കുറിച്ച് പലരും പറഞ്ഞിരുന്നു. തടി പ്രശ്‌നമാണെന്ന് തന്നെ പലരും തുറന്നു പറഞ്ഞിരുന്നു. നിനക്ക് പെണ്‍കുട്ടിയെ കിട്ടില്ല എന്ന് പറഞ്ഞവര്‍ വരെയുണ്ടെന്നും ഇമ്രാന്‍ പറഞ്ഞിരുന്നു. എന്നാൽ തനിക്ക് ആഗ്രഹിച്ച പോലെയൊരു പെൺകുട്ടിയെ തന്നെയാണ് വധുവായി കിട്ടിയിരിക്കുന്നതെന്നും ഇമ്രാന്‍ പറയുന്നു. ഡയറ്റീഷ്യനായി ജോലി ചെയ്യുകയായിരുന്നു സെഹ്‌റു. വിവാഹ ശേഷം ന്യൂട്രീഷ്യനിസ്റ്റായി ജോലി ചെയ്യുന്നുണ്ട്. ഒരുമാസത്തിനുള്ളിലാണ് വിവാഹം തീരുമാനിച്ചത്.

ഇപ്പോഴിതാ ഭാര്യ തനിക്ക് നല്‍കിയ സമ്മാനത്തെക്കുറിച്ച് പറഞ്ഞെത്തിയിരിക്കുകയാണ് അദ്ദേഹം. യൂട്യൂബ് ചാനലില്‍ 250കെ സബ്‌സ്‌ക്രൈബേഴ്‌സിനെ കിട്ടിയ സന്തോഷവും അദ്ദേഹം പങ്കിട്ടിരുന്നു. ഗിഫ്റ്റായി പുതിയൊരു കാര്‍ എടുക്കാമെന്നായിരുന്നു പറഞ്ഞത്. ഇപ്പോള്‍ സെക്കന്‍ഹാന്‍ഡ് വണ്ടി എടുത്തിട്ട് പുതിയത് നമുക്ക് പിന്നീട് മേടിക്കാമെന്നായിരുന്നു ഞാന്‍ പറഞ്ഞതെന്നായിരുന്നു ഇമ്രാന്‍ പറഞ്ഞത്.

കണ്ണും മനസും നിറഞ്ഞ അവസ്ഥയാണ്. എല്ലാത്തിനും ഇപ്പോള്‍ ഭാര്യയും കൂടെയുണ്ട്. യൂട്യൂബ് ചാനലിലൂടെയായി ഇനി ഞങ്ങള്‍ കൂടുതല്‍ സജീവമായുണ്ടാവുമെന്നും ഇമ്രാന്‍ അറിയിച്ചിരുന്നു. ഐ20യായിരുന്നു ഇമ്രാനായി സെഹ്‌റു നല്‍കിയത്.നിരവധി പേരാണ് ഇവർക്ക് ആശംസ അറിയിച്ചിട്ടുള്ളത്. കമന്റുകൾക്കെല്ലാം ഇമ്രാൻ മറുപടി നൽകിയിട്ടുണ്ട്.

ഡിസംബര്‍ 18നായിരുന്നു ഇമ്രാനും സെഹറുവും വിവാഹിതരാവുന്നത്. തന്നെ മനസിലാക്കുന്ന തന്റെ പാട്ടുകളിഷ്ടപ്പെടുന്നയാളെ ജീവിതപ്പാതിയായി കിട്ടിയതില്‍ സന്തോഷവാനാണ് ഇമ്രാന്‍. കുടുംബസുഹൃത്തുക്കളായിരുന്നു സെഹറുവിന്റെ ആലോചന കൊണ്ടുവന്നത്. ആലുവ സ്വദേശിനിയാണ് സെഹറു. വീട്ടുകാര്‍ക്ക് താല്‍പര്യമുണ്ടെന്നറിഞ്ഞതോടെയാണ് ഞങ്ങള്‍ സംസാരിച്ചത്. രണ്ടാള്‍ക്കും ഇഷ്ടമായതോടെയാണ് വിവാഹം തീരുമാനിക്കുകയായിരുന്നു എന്ന് ഇമ്രാൻ പറയുന്നു.

ന്യൂട്രീഷ്യനിസ്റ്റും ഡയറ്റീഷ്യനുമായ സെഹറു മുന്‍പൊരു ആശുപത്രിയില്‍ ജോലി ചെയ്തിരുന്നു. ഇപ്പോള്‍ സ്വന്തമായി ചെയ്യുന്നുണ്ട്. തന്നെ മനസിലാക്കുകയും ഇഷ്ടപ്പെടുകയും ചെയ്യുന്നൊരാളായിരിക്കണം ഭാര്യയായി വരേണ്ടതെന്ന് ആഗ്രഹിച്ചിരുന്നു. എന്റെ പാഷനും ജോലിയും എല്ലാം മനസിലാക്കിയിട്ടുണ്ട് സെഹറു. ഡയറ്റീഷ്യനായതിനാല്‍ തടിയെക്കുറിച്ച് കൂടുതല്‍ വിശദമായും സെഹറു മനസ്സിലാക്കിയിട്ടുണ്ട്. ആഗ്രഹിച്ചത് പോലൊരാളെത്തന്നെയാണ് വധുവായി ലഭിച്ചതെന്നും ഇമ്രാന്‍ നേരത്തെ പറഞ്ഞിരുന്നു.

പിതാവിന്റെ മരണശേഷമായാണ് ഓട്ടോ ഓടിക്കാനായി തീരുമാനിച്ചതെന്ന് മുന്‍പൊരു അഭിമുഖത്തില്‍ ഇമ്രാന്‍ പറഞ്ഞിരുന്നു. എങ്ങനെ ജീവിക്കണമെന്നറിയാത്ത അവസ്ഥയായിരുന്നു അന്നത്തേത്. ശരീരഭാരം കുറയ്ക്കുന്നതിനായി 2014ലായിരുന്നു ഇമ്രാന്‍ ബാരിയാട്രിക് സര്‍ജറി ചെയ്തത്. അതിന് ശേഷമുള്ള അനുഭവങ്ങളെക്കുറിച്ച് അന്ന് ഗായകന്‍ തുറന്ന് പറഞ്ഞിരുന്നു.

.

Read more about: imran khan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X