twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    വണ്ണം വെച്ചത് ഇരുപതുകളില്‍, ബോഡി ഷെയിമിങ് താങ്ങാവുന്നതിലും ഭീകരമായിരുന്നു, തുറന്ന് പറഞ്ഞ് ജ്യോത്സ്‌ന

    |

    എത്ര വര്‍ഷങ്ങള്‍ കഴിഞ്ഞാലും ജ്യോത്സ്‌ന എന്ന് കേള്‍ക്കുമ്പോള്‍ സംഗീത പ്രേമികളുടെ മനസ്സില്‍ ആദ്യം ഓടി വരുന്നത് നമ്മളിലെ ' സുഖമാണീ നിലാവ്.. എന്ന ഗാനമാണ്. ഓരോ തവണ കേള്‍ക്കുമ്പോഴും കാതിലും മനസ്സിലും വല്ലാത്ത ഒരു കുളിര്‍മയാണ് ഗാനം പകരുന്നത്. ആദ്യ ഗാനത്തിലൂടെ തന്നെ പ്രേക്ഷകരുടെ ഹൃദയത്തില്‍ തൊട്ട ജ്യോത്സ്‌ന പിന്നീട് വ്യത്യസ്ത ആലാപന ശൈലിയിലുള്ള ഗാനവുമായി വരുകയായിരുന്നു. റൊമാന്റിക് ഗാനങ്ങള്‍ പോലെ ഫാസ്റ്റ് നമ്പറും തന്റെ കൈകളില്‍ ഭഭ്രമാണെന്ന് ജ്യോത്സ്‌ന തെളിയിച്ച് കൊടുക്കുകയായിരുന്നു.

    പ്രചരിച്ച വാര്‍ത്തകള്‍ ശരിയോ; ബിഗ് ബോസ് നാലാം സീസണല്‍ ലക്ഷ്മിപ്രിയയും, ചിത്രം വൈറല്‍ ആവുന്നുപ്രചരിച്ച വാര്‍ത്തകള്‍ ശരിയോ; ബിഗ് ബോസ് നാലാം സീസണല്‍ ലക്ഷ്മിപ്രിയയും, ചിത്രം വൈറല്‍ ആവുന്നു

    സോഷ്യല്‍ മീഡിയയിലും മറ്റും ചര്‍ച്ചയായ ഒരു മേക്കോവറായിരുന്നു ജ്യോത്സ്‌നയുടേത്. ശരീരഭാരത്തിന്റെ പേരില്‍ തന്നെ വിമര്‍ശിച്ചവരെ കൊണ്ട് തന്നെ ഇപ്പോള്‍ മാറ്റി പറയിപ്പിച്ചിരിക്കുകയാണ്. ആഴ്ചകള്‍ക്ക് മുന്‍പ് തനിക്ക് നേരിടേണ്ടി വന്ന ബോഡി ഷെയ്മിങ്ങിനെ കുറിച്ച് ജ്യോത്സ്‌ന തുറന്ന് എഴുതിയിരുന്നു. ഇത് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയാവുകയും ചെയ്തിരുന്നു.'' ഭാരം കുറഞ്ഞിരുന്നാലോ ഒതുങ്ങിയ ഇടുപ്പ് ഉണ്ടായാലോ മാത്രമേ നിങ്ങള്‍ക്ക് വിലയുള്ളൂ എന്നു കരുതേണ്ട. ഏറെ വര്‍ഷങ്ങള്‍ ബോഡി ഷെയിമിങ്ങിന് ഇരയായ വ്യക്തിയാണ് ഞാന്‍. ശാരീരികമായും മാനസികമായും ആത്മീയമായും സ്വയം മാറ്റം വരുത്താനുള്ള തീരുമാനത്തിന്റെ ഫലമാണ് നിങ്ങളിപ്പോള്‍ എന്നില്‍ കാണുന്നത്. ഞാനെന്റെ ജീവിതരീതി തന്നെ മാറ്റി, സ്വയം സഹതാപം അവസാനിപ്പിച്ചു. പകരം എന്നെത്തന്നെ കൂടുതല്‍ സ്‌നേഹിച്ചു തുടങ്ങി.'' എന്നായിരുന്നു പോസ്റ്റിന്റെ ചുരുക്കം.

    സെലിബ്രിറ്റി ടാഗ് വേണ്ടായിരുന്നു എന്ന് തോന്നിയിട്ടുണ്ട്, കാരണം.. പ്രശ്‌നങ്ങളെ കുറിച്ച് ഗായത്രിസെലിബ്രിറ്റി ടാഗ് വേണ്ടായിരുന്നു എന്ന് തോന്നിയിട്ടുണ്ട്, കാരണം.. പ്രശ്‌നങ്ങളെ കുറിച്ച് ഗായത്രി

    ശരീരഭാരം കുറച്ചത്

    ഇപ്പോഴിത ശരീരഭാരം കുറച്ചതിനെപ്പറ്റി വെളിപ്പെടുത്തുകയാണ് ജ്യേത്സ്‌ന. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് മനസ് തുറന്ന്.''പോസ്െറ്റാക്കെ കണ്ട് ഞാന്‍ സൈസ് സീറോയാണെന്നൊന്നും കരുതരുത് കേട്ടോ. എന്റേത് ഒരു ഹോളിസ്റ്റിക് ട്രാന്‍സ്ഫര്‍മേഷന്‍ ആണ്. വെയിങ് മെഷീനില്‍ കയറിനില്‍ക്കുമ്പോള്‍ ഞെട്ടിപ്പിക്കുന്ന മാറ്റമൊന്നും കാണില്ല. പക്ഷേ, തീര്‍ച്ചയായും ഭാരം ആരോഗ്യകരമായ ലെവലില്‍ എത്തി. മാനസികമായും വൈകാരികമായും ഒരു വെല്‍നസ് ഫീല്‍ ചെയ്യുന്നു. '' ആ മാറ്റത്തിലേക്കു നയിച്ച സാഹചര്യങ്ങളെക്കുറിച്ച് ജ്യോത്സ്‌ന തുടര്‍ന്നു.

    മെലിഞ്ഞ കുട്ടിയായിരുന്നു

    ''ഞാന്‍ ചെറുപ്പത്തില്‍ വളരെ മെലിഞ്ഞ കുട്ടിയായിരുന്നു. ഏതാണ്ടൊരു പ്ലസ്ടു കാലം വരെ...സ്‌കിന്നി എന്നൊക്കെ നമ്മള്‍ പറയില്ലേ? അതുപോലൊരു കുട്ടി. നമ്മള്‍ എന്ന സിനിമയിലെ പാട്ടിനുശേഷം കുറേ അവസരങ്ങള്‍ ലഭിച്ചിരുന്നു; സിനിമയായും സ്േറ്റജ് പ്രോഗാം ആയും. അന്നു ഞാന്‍ ടീനേജറാണ്. യാത്രയും പ്രോഗ്രാമും ആയി ഒരുപാട് ബിസിയായിരുന്നു ദിവസങ്ങള്‍. കൃത്യനേരത്ത് ഭക്ഷണം കഴിക്കാന്‍ പറ്റിയെന്നു വരില്ല. വൈകി കഴിക്കുന്നതുകൊണ്ട് ചിലപ്പോള്‍ ഹെല്‍തി ഫൂഡ് ഒന്നും കിട്ടണമെന്നില്ല. അങ്ങനെ 20 കളുടെ തുടക്കത്തില്‍ ഞാന്‍ വണ്ണം വച്ചുതുടങ്ങി.

    Recommended Video

    GAYATHRI SURESH ON സെക്സ് ഈസ് നോട്ട് പ്രോമിസ്..ചുമ്മാ കേറി ഒന്നും ചെയ്യരുത്
     ബോഡി ഷെയിമിങ്

    അതുവരെ 'എന്താ, ഈ കുട്ടി ഇങ്ങനെ മെലിഞ്ഞിരിക്കുന്നത്' എന്നു ചോദിച്ചിരുന്നവര്‍ നേരേ തിരിഞ്ഞു. 'എന്താ ഇങ്ങനെ തടിവയ്ക്കുന്നേ' എന്നായി... പബ്ലിക് ഫിഗര്‍ കൂടി ആയതുകൊണ്ടാകാം ബോഡി ഷെയിമിങ് താങ്ങാവുന്നതിലും ഭീകരമായിരുന്നു. ഭാഗ്യത്തിന് സോഷ്യല്‍ മീഡിയ ഇത്ര വ്യാപകമല്ല. എന്നിട്ടുപോലും ചില കമന്റുകള്‍ നമ്മുടെ കാതിലെത്തും. അതു കേള്‍ക്കുമ്പോള്‍ സ്വയം മതിപ്പൊക്കെ അങ്ങ് പൊയ്‌പ്പോകും. ഇഷ്ടമുള്ള ഡ്രസ്സ് ധരിക്കാന്‍ പോലും മടി തോന്നും. കുറേ വര്‍ഷങ്ങളിലൂടെ ജീവിതം പാകപ്പെട്ടപ്പോള്‍ ഈ പേടിയുടെയും സ്വയം സഹതാപത്തിന്റെയൊന്നും ആവശ്യമില്ല എന്ന് തോന്നിത്തുടങ്ങി. ഞാന്‍ നന്നായി ഇരിക്കേണ്ടത് എന്റെ ആവശ്യമാണ് എന്നു ബോധ്യമായി. . അപ്പോഴേക്കും ഭാരം കൂടുന്നതിന്റെ ചില്ലറ പ്രയാസങ്ങള്‍ ക്ഷീണമായും ഊര്‍ജമില്ലായ്മ ആയും അലട്ടിത്തുടങ്ങിയിരുന്നു. എത്ര കഷ്ടപ്പെട്ടായാലും ഒരു മാറ്റം വരുത്തണമെന്നു തീരുമാനിച്ചു'' ജ്യോത്സ്‌ന പറഞ്ഞു.

    വിവാഹത്തിന് ശേഷം

    ''വിവാഹത്തിന് ശേഷമാണ് ജീവിതരീതി കുറച്ചുകൂടി ആരോഗ്യകരമാക്കാനുള്ള പദ്ധതിക്ക് തുടക്കമിട്ടത്. യോഗ എന്ന ജീവിതരീതി 2014ല്‍ തിരുവനന്തപുരത്ത് താമസിച്ചിരുന്നപ്പോഴാണ് താരാ സുദര്‍ശന്‍ എന്ന യോഗ ടീച്ചറെ പരിചയപ്പെട്ടത്. യോഗ പരിശീലനം തുടങ്ങി വൈകാതെ. യോഗ ജീവിതചര്യയായി എന്നു തന്നെ പറയാം. എത്ര തിരക്കുള്ള ഷെഡ്യൂള്‍ ആണെങ്കിലും, യാത്രകളില്‍ ഒരു യോഗ മാറ്റ് കൂടി ഞാന്‍ കയ്യില്‍ കരുതി തുടങ്ങി. ഒരു ദിവസം പോലും മുടങ്ങാതെ യോഗ ചെയ്ത ആ സമയത്ത് 13 കിലോയോളം ഭാരം കുറഞ്ഞിരുന്നു.

    യോഗ

    2020ല്‍ ലോക്ഡൗണ്‍ വന്നപ്പോള്‍ വീട്ടില്‍ ഇരിക്കാന്‍ ധാരാളം സമയം കിട്ടി. അപ്പോള്‍ യോഗ കുറച്ചുകൂടി സീരിയസ് ആയി പരിശീലിച്ചുതുടങ്ങി. അതിരാവിലെ എഴുന്നേറ്റ് യോഗ ചെയ്തുകൊണ്ടാണ് ഇപ്പോള്‍ ഓരോ ദിവസവും തുടങ്ങുന്നതു തന്നെ. തിങ്കള്‍ മുതല്‍ ശനി വരെ രാവിലെ ഒന്നര മണിക്കൂര്‍ നല്ല കടുപ്പമേറിയ ആസനങ്ങളാണ് ചെയ്യുന്നത്. യോഗ പോസുകള്‍ സാവധാനം ആയി ചെയ്തു കാണുമ്പോള്‍ യോഗ വളരെ ലളിതമായ വ്യായാമമാണെന്നു തോന്നും'' ജ്യോത്സ്‌ന പറഞ്ഞു.

    Read more about: jyotsna
    English summary
    Singer Jyotsna Radhakrishnan Opens Up About Facing Criticism And Her Weight Loss Journey
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X