കുട്ടികൾ ക്യൂട്ടാണ്, ഇന്റര്‍നെറ്റിലുള്ള എല്ലാവരും അങ്ങനെയല്ല; ടിക് ടോക്കിനെ കുറിച്ച് ജ്യോത്സന
ചെറിയ കുട്ടികൾ മുതൽ പ്രായമായവർ വരെ ടിക്ക് ടോക്കിൽ സജീവമാണ്. കൗമാരക്കാരക്കാളും ചെറിയ കുട്ടികളാണ് ടിക്ക് ടോക്ക് വീജിയോയിൽ കൂടുതൽ പ്രത്യക്ഷപ്പെടുന്നത്. ഇപ്പോഴിത കുട്ടികളുടെ അമിത ടിക്ക് ടോക്ക് ഉപയോഗത്തെ കുറിച്ച് ഗായിക ജ്യോത്സന.കുട്ടികളുടെ ടിക് ടോക്ക് വീഡിയോകൾ സോഷ്യല്‍മീഡിയില്‍ പോസ്റ്റ് ചെയ്യുന്നതും ഷെയര്‍ ചെയ്യുന്നതും കൗതുകകരമായി തോന്നാമെങ്കിലും അത് അത്ര നല്ല കാര്യമായി തോന്നുന്നില്ലെന്നാണ് ജ്യോത്സന പറയുന്നു. ഫേസ്ബുക്ക് പേജിലൂടെയാണ് താരം വെളിപ്പെടുത്തിയത്.

ഇന്റര്‍നെറ്റിൽ ഇപ്പോള്‍ നിറയെ കുട്ടികളോട് ലൈംഗികാസക്തി കാണിക്കുന്നവരാണ് ഉള്ളതെന്ന് ഗായിക തന്റെ കുറിപ്പിൽ പറയുന്നു.സോഷ്യല്‍മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്ന ചെറിയ കുഞ്ഞുങ്ങളുടെ ടിക് ടോക്ക് വീഡിയോകളെക്കുറിച്ചാണ് ജ്യോത്സ്‌ന തന്റെ പോസ്റ്റിൽ പറയുന്നത്.
താരത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം ചുവടെ
ചെറിയ കുട്ടികളുടെ ടിക് ടോക് വീഡിയോകൾ കാണാറുണ്ട്.ചില കുഞ്ഞുങ്ങൾ ശരിക്കും ക്യൂട്ട് ആണ്. എന്നാൽ ചില വീഡിയോകളിൽ അവരുടെ പ്രായത്തിൽ കവിഞ്ഞുള്ള മുഖഭാവങ്ങളും വികാരങ്ങളുമെല്ലാം അവർ കാണിക്കുന്നത്.അത്ര ക്യൂട്ട് അല്ല ആ കാഴ്ചകൾ.കുട്ടികളോട് ലൈംഗീക താൽപര്യങ്ങൾ ഉള്ളവരാണ് ഇന്റർനെറ്റിൽ ഉണ്ടെന്നുള്ളത് നമ്മള്‍ മറക്കരുത്, കുട്ടികള്‍ കുട്ടികളായി തന്നെ ഇരിക്കട്ടെ.
താന്‍ സാധാരണ ഒരുപാട് അഭിപ്രായങ്ങൾ പറയാത്ത വ്യക്തി ആണെന്നും പക്ഷേ ഒരമ്മയെന്ന നിലയില്‍ തന്നെ ഇക്കാര്യങ്ങൾ വല്ലാതെ അലട്ടുന്നു എന്നും ജ്യോത്സന തന്റെ പോസ്റ്റിൽ വ്യക്തമാക്കുന്നു. നമ്മള്‍ ഇതേക്കുറിച്ച് ചിന്തിക്കേണ്ടതല്ലേ? എന്ന ചോദ്യത്തോടെയാണ് ജ്യോത്സന പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.
ജ്യോത്സനയുടെ കുറിപ്പിനെ അനുകൂലിച്ചുകൊണ്ടുള്ള കമന്റുകളാണ് പോസ്റ്റിനു താഴെ വരുന്നത്. എന്നാൽ ഇന്റർനെറ്റിൽ മുഴുവനും കുട്ടികളോട് ലൈംഗികാസക്തി ഉള്ളവരാണെന്ന ജ്യോത്സ്നയുടെ വാദത്തെ ചോദ്യം ചെയുന്ന തരത്തിലുള്ള ഒരു കമന്റ് പോസ്റ്റിന് താഴെ വന്നു.ഇത്തരം ഒരു പ്രസ്താവന ഗായിക മുന്നോട്ട് വെക്കുമ്പോൾ അവർ ഉൾപ്പടെയുള്ളവർ ഇന്റർനെറ്റിനെ ആശ്രയിക്കുന്നവരല്ലേ ആ സാഹചര്യത്തിൽ ഇങ്ങനെയൊരു വാദം പൂർണമായും ശരിയാണോ എന്നാണ് ചോദ്യം.എന്നാൽ താൻ എല്ലാരെയുമല്ല ഇന്റർനെറ്റ് ഉപയോഗിക്കുന്ന ഭൂരിഭാഗത്തിനെയാണ് അങ്ങനെ ഉപമിച്ചതെന്നാണ് ജ്യോത്സന ആ ചോദ്യത്തിന് മറുപടി നൽകിയിട്ടുണ്ട്.


Click it and Unblock the Notifications











