twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    തന്റെ ജീവന്‍ നിലനിര്‍ത്തുന്നത് അച്ചന്റെ കിഡ്‌നി; വര്‍ഷങ്ങള്‍ക്ക് ശേഷം വെളിപ്പെടുത്തി ഗായകന്‍ മാര്‍ക്കോസ്

    |

    മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായകനാണ് കെജി മാര്‍ക്കോസ്. ക്രിസ്തീയ ഭക്തിഗാനങ്ങളിലൂടെയാണ് അദ്ദേഹം പ്രേക്ഷകരുടെ ഇടയില്‍ കൂടുതല്‍ ചര്‍ച്ചയാവുന്നത്.1979-80 കാലഘട്ടത്തിലാണ് ഗാനാലാപനരംഗത്തേക്ക് പ്രവേശിക്കുന്നത്. 'ഇസ്രേയേലിന്‍ നാഥനായി വാഴുമേക ദൈവം' എന്നു തുടങ്ങുന്ന മാര്‍ക്കോസിന്റെ ക്രൈസ്തവ ഭക്തിഗാനം പ്രസിദ്ധമാണ്. ഇന്നും ഈ ഗാനം പ്രേക്ഷകരുടെ ഇടയില്‍ ചര്‍ച്ചയാണ്. 1981 ല്‍ ബാലചന്ദ്രമോനോന്‍ സംവിധാനം ചെയ്ത കേള്‍ക്കാത്ത ശബ്ദം എന്ന ചിത്രത്തിലെ 'കന്നിപ്പൂ മാനം കണ്ണുംനട്ടു ഞാന്‍ നോക്കിയിരിക്കേ' എന്ന ഹിറ്റ് ഗാനത്തിലൂടെയാണ് മാര്‍ക്കോസ് സിനിമയില്‍ എത്തുന്നത്. നിറക്കൂട്ട് എന്ന സിനിമയിലെ പൂമാനമേ എന്നു തുടങ്ങുന്ന ജനപ്രിയ ഗാനവും മാര്‍ക്കോസിന്റെ ശബ്ദത്തിലുള്ളതാണ്. പിന്നീട് നിരവധി ഹിറ്റ് ഗാനങ്ങള്‍ മാര്‍ക്കോസിന്റെ ശബദത്തിലൂടെ പുറത്ത് വന്നിട്ടുണ്ട്.

    അനുഷ്‌കയെ ആകര്‍ഷിച്ച പ്രഭാസിന്റെ ഗുണങ്ങള്‍ ഇതാണ്; തുറന്ന് പറഞ്ഞ് നടി, പ്രണയകഥ ചര്‍ച്ചയാവുന്നുഅനുഷ്‌കയെ ആകര്‍ഷിച്ച പ്രഭാസിന്റെ ഗുണങ്ങള്‍ ഇതാണ്; തുറന്ന് പറഞ്ഞ് നടി, പ്രണയകഥ ചര്‍ച്ചയാവുന്നു

    ഇപ്പോഴിത സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നത് ഗായകന്‍ മാര്‍ക്കോസിനെ കുറിച്ച് അധികം ആര്‍ക്കും അറിയാത്ത കഥയാണ്. തന്റെ ജീവന്‍ നിലനിര്‍ത്തുന്നത് അച്ചന്റെ കിഡ്്‌നിയാണെന്നാണ് പ്രിയഗായകന്‍ പറയുന്നത്. 9 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇക്കാര്യം അദ്ദേഹം വെളിപ്പെടുത്തിയിരിക്കുന്നത് മനോരമ ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. മാര്‍ക്കോസിന്റെ വാക്കുകള്‍ വായിക്കാം...

    സൗന്ദര്യം കണ്ടിട്ടല്ല; ദേവികയെ കല്യാണം കഴിക്കാനുളള കാരണം ഇതാണ്... വിജയ് മാധവ് പറയുന്നുസൗന്ദര്യം കണ്ടിട്ടല്ല; ദേവികയെ കല്യാണം കഴിക്കാനുളള കാരണം ഇതാണ്... വിജയ് മാധവ് പറയുന്നു

     അസുഖം

    2013 ല്‍ ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടര്‍ന്നാണ് ഡോക്ടറെ കാണുന്നത്. പരിശോധനയില്‍ മാര്‍ക്കോസിന്റെ കിഡ്‌നിയുടെ 70 ശതമാനത്തോളം പ്രവര്‍ത്തനരഹിതമായെന്ന് കണ്ടെത്തി. ഡയാലിസിസ് ഒരു പരിഹാരമായി നിര്‍ദേശിച്ചെങ്കിലും, കിഡ്‌നി മാറ്റി വയ്ക്കുന്നതാണ് ദീര്‍ഘകാല പരിഹാരമെന്ന അഭിപ്രായമായിരുന്നു ഡോക്ടര്‍ക്ക്. കുടുംബത്തില്‍ നിന്നുതന്നെ ഒരു ദാതാവിനെ കണ്ടെത്താന്‍ ശ്രമിച്ചെങ്കിലും ആരുടെയും കിഡ്‌നി മാര്‍ക്കോസുമായി യോജിക്കുന്നുണ്ടായിരുന്നില്ല.

    കിഡ്‌നി ദാനം ചെയ്തു

    അന്വേഷണം പരിചയക്കാരിലേക്ക് നീങ്ങുന്നതിന് ഇടയിലാണ് മാര്‍ക്കോസിന് ഒരു ഫോണ്‍ വിളിയെത്തുന്നത്. കിഡ്‌നി ദാനം ചെയ്യാന്‍ തയാറാണെന്ന് അറിയിച്ചുകൊണ്ട് ഒരു വൈദികനായിരുന്നു അങ്ങേതലയ്ക്കല്‍. വൈകാതെ, അദ്ദേഹം ആശുപത്രിയിലെത്തി. ആദ്യഘട്ട പരിശോധനയില്‍ തന്നെ അദ്ദേഹത്തിന്റെ കിഡ്‌നി യോജിക്കുമെന്നു കണ്ടെത്തി. എന്നാല്‍ ഒരു നിബന്ധന അദ്ദേഹം മുമ്പോട്ടു വച്ചു. കിഡ്‌നി തരാം, പക്ഷേ, ഇക്കാര്യം പുറംലോകം അറിയരുതെന്നായിരുന്നു ആ സ്‌നേഹ നിബന്ധന. മാര്‍ക്കോസും കുടുംബവും അത് അംഗീകരിച്ചു.

    9 വര്‍ഷങ്ങള്‍ക്ക് ശേഷം

    9 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇക്കാര്യം ലോകത്തോട് തുറന്ന് പറഞ്ഞത്. ഇപ്പോള്‍ വെളിപ്പെടുത്താനുള്ള കാരണവും പറയുന്നുണ്ട്. ഒന്‍പതു വര്‍ഷം മുമ്പ് മാര്‍ക്കോസിനെ സ്‌നേഹപൂര്‍വം വിലക്കിയിരുന്നു എന്നാണ് ഫാദര്‍ പറയുന്നത്. 'വൃക്ക ദാനം ചെയ്യുകയാണെന്ന് പറഞ്ഞാല്‍ പലരും അതു തടസപ്പെടുത്താന്‍ നോക്കും. വ്യക്തിപരമായി ആക്രമിക്കുന്ന തരത്തിലേക്ക് അതു നീങ്ങിയാലോ എന്നു ഞാന്‍ സംശയിച്ചു. അതെല്ലാം കാലാന്തരത്തില്‍ മാറുമെന്ന് കരുതി. അതുകൊണ്ട്, പതിയെ അറിഞ്ഞാല്‍ മതിയെന്നു തീരുമാനിക്കുകയായിരുന്നു. പിന്നെ, വൃക്ക ദാനം ചെയ്തതിനു ശേഷം എനിക്ക് ഏതെങ്കിലും തരത്തിലുള്ള അസുഖങ്ങള്‍ വന്നാല്‍, ആളുകള്‍ പറയും, അതെല്ലാം ഇതു മൂലമാണെന്ന്! ഇപ്പോള്‍ നോക്കൂ... ഒന്‍പതു വര്‍ഷമായില്ലേ... ഞാന്‍ ജീവിച്ചിരിപ്പില്ലേ.... നിങ്ങള്‍ വിശ്വസിക്കില്ലേ... അദ്ദേഹവും ജീവിച്ചിരിപ്പില്ലേ... നിങ്ങള്‍ വിശ്വസിക്കില്ലേ?' ഫാ.കുര്യാക്കോസ് പറഞ്ഞു.

    Recommended Video

    അമ്പോ പൊളി, ഭീഷ്മപർവം കണ്ട് സന്തോഷ വർക്കിയുടെ പ്രതികരണം
    9 വര്‍ഷങ്ങള്‍ക്ക് ശേഷം

    ഫാദര്‍ കിഡ്‌നി ദാനം ചെയ്യുന്ന കാര്യം സഭയിലെയും കുടുംബത്തിലെയും അടുത്ത ചിലര്‍ക്കുമാത്രമേ അറിയാമായിരുന്നുള്ളൂ.വൃക്കദാനം ചെയ്ത് 4ാം ദിവസം ആശുപത്രി വിട്ടെന്നും പിന്നീട് ഇക്കാര്യമേ മറന്നെന്നും ഫാ. കുര്യാക്കോസ് പറയുന്നു. ഇടവകയിലും തുടര്‍ന്ന് ദയറയിലും പ്രവര്‍ത്തനങ്ങളില്‍ സജീവമായി. ഇപ്പോള്‍ ആനിക്കാട് ദയറായില്‍ പുതിയ കെട്ടിടത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ സജീവമാണ്. കെ.ജി. മാര്‍ക്കോസ് ഇവിടെ പല തവണ കാണാന്‍ വന്നിരുന്നു. മാസങ്ങള്‍ക്ക് മുന്‍പ് ആര്‍ക്കാണ് വൃക്ക നല്‍കിയതെന്ന് വെളിപ്പെടുത്തേണ്ട സാഹചര്യം ഉണ്ടായപ്പോള്‍ മാത്രമാണ് ഇക്കാര്യം പുറംലോകത്തെ അറിയിച്ചതെന്ന് ഫാ.കുര്യാക്കോസ് മനോരമ ഓണ്‍ലൈനോട് പറഞ്ഞു.

    Read more about: singer
    English summary
    Singer K. G. Markose Opens Up About His Kidney transplantation; Goes Viral
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X