Don't Miss!
- News
പാകിസ്താന് പള്ളിയില്‍ സ്ഫോടനം: മരണസംഖ്യ 83 ആയി, ഉത്തരവാദിത്തത്തില്‍ മലക്കം മറിഞ്ഞ് താലിബാന്
- Travel
ഫെബ്രുവരിയിലെ യാത്രകൾ പോക്കറ്റ് കീറുമോ? നീണ്ട വാരാന്ത്യങ്ങളിൽ ഇങ്ങനെ പോകാം
- Automobiles
സുസുക്കിയുടെ ബേബി 'ജി വാഗണ്‍ ഇലക്ട്രിക്' വരുന്നു; ജിംനി ഇലക്ട്രിക് ആദ്യമെത്തുക യൂറോപ്പില്‍
- Lifestyle
നാല് ശുഭയോഗങ്ങളോടെ ജയ ഏകാദശി; ഈ 3 രാശിക്ക് ഇരട്ടി സൗഭാഗ്യം, ധനനേട്ടം
- Sports
ഇഷാന് എന്തുകൊണ്ട് ബാറ്റിങില്‍ ക്ലിക്കാവുന്നില്ല? മൂന്നു പ്രശ്നങ്ങള്‍
- Finance
കുതിപ്പോ കിതപ്പോ? കഴിഞ്ഞ ബജറ്റുകളോട് ഓഹരി വിപണി പ്രതികരിച്ചത് ഇങ്ങനെ
- Technology
അജിത് ഡോവൽ തന്ത്രമൊരുക്കുന്നു; ടെക്നോളജി മേഖലയിൽ ഇന്ത്യയും അമേരിക്കയും കൈകോർക്കും!
'രണ്ട് മരുമക്കളും ഹിന്ദുക്കളാണെങ്കിലും മതം മാറിയിട്ടില്ല, അവൾ ഞങ്ങളുടെ മകളായി... വിജയുടെ പെണ്ണായി'; പ്രഭ
മലയാളി കേട്ടിട്ടും കേട്ടിട്ടും മടുക്കാത്ത ഒരു ശബ്ദത്തിന്റെ പേരാണിന്ന് യേശുദാസ്. മറിച്ച് ഒരു പേര് പറയാൻ കഴിയാത്തവിധം പതിറ്റാണ്ടുകളായി മലയാളിയുടെ സ്വന്തമാണീ പാട്ടുകാരൻ. ഈ പാട്ടിന്റെ വിസ്മയത്തിന് കഴിഞ്ഞ ദിവസം 83 വയസ് തികഞ്ഞു.
ഗാനഗന്ധർവനെന്ന് മലയാളി ഒരാളെ മാത്രമെ വിളിച്ചിട്ടുള്ളൂ അതാണ് യേശുദാസ് എന്ന പാട്ടുകാരന്റെ സവിശേഷത. കേട്ട് കേട്ടാണ് മലയാളി മനസിൽ ഈ ശബ്ദം ചേർന്ന് കിടന്നത്. യേശുദാസിന്റെ പാട്ടില്ലാതെ മലയാളിക്ക് ഒരു ദിവസമുണ്ടാകില്ല.
Also Read: 'ഒന്ന് മാത്രം മാറില്ല'; കരച്ചിലടക്കാനാവാതെ സമാന്ത; കൈയിൽ ജപമാല കരുതിയതിന് കാരണം
1961 നവംബർ 14നാണ് കാൽപാടുകൾ എന്ന സിനിമയ്ക്കായി 21 വയസുകാരനായ യേശുദാസിന്റെ സ്വരം ചെന്നൈയിലെ ഭരണി സ്റ്റുഡിയോയിൽ ആദ്യമായി റിക്കോർഡ് ചെയ്തത്. രാമൻ നമ്പിയത്ത് നിർമിച്ച് കെഎസ് ആന്റണി സംവിധാനം ചെയ്ത കാൽപാടുകൾക്കുവേണ്ടി സംഗീതം ഒരുക്കി യേശുദാസിനെ ആദ്യം പാടിച്ചത് എംബി ശ്രീനിവാസനായിരുന്നു.
തുടർന്നാണ് ഈ സംഗീത യുഗം ആരംഭിക്കുന്നത്. അസാമീസ്, കാശ്മീരി, കൊങ്കണി എന്നിവയിലൊഴികെ മറ്റ് എല്ലാ പ്രധാന ഭാഷകളിലും യേശുദാസ് പാടിയിട്ടുണ്ട്.

യേശുദാസിന്റെ പാട്ടിന്റെ വഴിയെ സഞ്ചരിച്ച് മകൻ വിജയ് യേശുദാസും ഇന്ന് സംഗീതലോകത്ത് പ്രശസ്തനാണ്. വളരെ ചെറുപ്പം മുതൽ പാട്ടിനോട് കമ്പമുണ്ടായിരുന്ന വിജയ് ജീവിതത്തിൽ ഏറ്റവും കൂടുതൽ പ്രാധാന്യം കൊടുത്തതും സംഗീതത്തിന് തന്നെയായിരുന്നു.
ഇന്ന് സിനിമ ഇൻഡസ്ട്രിയിലെ തിരക്കുള്ള ഗായകനായി മാറിക്കഴിഞ്ഞു വിജയ് യേശുദാസ്. വിജയ് മാത്രമല്ല മകൾ അമേയയ്ക്കും സംഗീതാഭിരുചിയുണ്ട്. ഗായകനായി മാത്രമല്ല അഭിനേതാവായും ശ്രദ്ധ നേടിയ താരമാണ് വിജയ് യേശുദാസ്.

ഇപ്പോഴിത വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ തന്റെ കുടുംബത്തെ കുറിച്ച് യേശുദാസിന്റെ പ്രിയ പത്നി പ്രഭ യേശുദാസ് പറഞ്ഞ കാര്യങ്ങളാണ് സോഷ്യൽമീഡിയയിൽ വൈറലാകുന്നത്. 'വിവാഹത്തിന് മുമ്പ് തന്നെ ദാസേട്ടന്റെ അമ്മയേയും സഹോദരിയേയും അറിയാം.'
'സഹോദരിയുമായി നല്ല കൂട്ടാണ്. വിവാഹ ശേഷവും നല്ല സ്വീകരണമായിരുന്നു ലഭിച്ചത്. മകളെ നോക്കിയത് പോലെ തന്നെയാണ് എന്നേയും നോക്കിയത്. വേറെ വീട്ടിൽ പോവുകയാണെന്നുള്ള തോന്നലുകളോ ഭയമോ ഒന്നും ഉണ്ടായിരുന്നില്ല. വിവാഹം കഴിഞ്ഞ് പുതിയ അംഗത്തിന് വേണ്ടിയുള്ള ഞങ്ങളുടെ കാത്തിരിപ്പ് ഏഴുവർഷം നീണ്ടു.'

'ദൈവം നിശ്ചയിച്ച സമയമായത് അപ്പോഴാകും. ആ സമയം ദാസേട്ടൻ മൂകാംബികയിലായിരുന്നു. ആദ്യമായി മോനെ കൈയിലെടുത്ത ദാസേട്ടന്റെ ഉള്ളിലുണർന്ന പ്രാർഥന ഞാൻ കണ്ടു. അത് കഴിഞ്ഞ് ഒരു വർഷവും അഞ്ചുമാസവും കഴിഞ്ഞ് വിജയിയും മൂന്നുവർഷം കഴിഞ്ഞ് വിശാലും വന്നു. മൂന്നാമത്തെ കുട്ടി പെണ്ണ് ആയിരിക്കുമെന്നായിരുന്നു പ്രതീക്ഷ. മക്കൾക്കെല്ലാം പേരിട്ടത് ഞാനാണ്.'
'മൂന്ന് മക്കളും ചെറുപ്പത്തിൽ തന്നെ പാടുമായിരുന്നു. പക്ഷെ വിജയ്‌ക്കാണ് ടേസ്റ്റ് കൂടുതൽ ഉള്ളതെന്ന് ദാസേട്ടൻ പറയുമായിരുന്നു. വിജയ് പാട്ടിൽ കൂടുതൽ ശ്രദ്ധിച്ചു. മറ്റ് രണ്ടുപേർ പഠിത്തത്തിലും. പെൺമക്കളില്ലാത്ത സങ്കടം മാറിയത് ദർശന വന്നതോടെയാണ്. ആ കുടുംബത്തെ ഞങ്ങൾക്ക് നേരത്തെ അറിയാം.'

'മോളുടെ പതിനാറാം വയസിലാണ് ഞങ്ങൾ മോളെ കാണുന്നത്. ഒരു പ്രോഗ്രാമിന് താലപ്പൊലിയെടുക്കാൻ വന്നപ്പോൾ. പിന്നെ അവൾ ഞങ്ങളുടെ മകളായി. വിജയുടെ പെണ്ണായി വീട്ടിലേക്ക് വന്നു. വിശാലിന്റെ ഭാര്യ വിനയയും വിശാലും അമേരിക്കയിലാണ്.'
'രണ്ട് മരുമക്കളും ഹിന്ദുക്കളാണെങ്കിലും ആരും മതം മാറിയിട്ടില്ല. അതിനായി ആരും അവരെ നിർബന്ധിച്ചിട്ടുമില്ല. എല്ലാ മതങ്ങളെയും ബഹുമാനിക്കണം എന്നാണ് എന്റെ അച്ഛനുമമ്മയും പഠിപ്പിച്ചത്. ദാസേട്ടന്റെ അപ്പച്ചൻ അദ്ദേഹത്തെ പഠിപ്പിച്ചതും അങ്ങനെ തന്നെ.'

'മൂകാംബിക, ശബരിമല ഭക്തനാണ് അദ്ദേഹം' പ്രഭ യേശുദാസ് പറഞ്ഞു. പ്രണയിച്ച് വിവാഹിതരായവരാണ് വിജയ് യേശുദാസും ദർശനയും. 'വിവാഹജീവിതത്തിൽ താളപ്പിഴകൾ സംഭവിച്ചിട്ടുണ്ട്. അത് എന്റെ വ്യക്തിജീവിതത്തെ കുറച്ചൊക്കെ ബാധിക്കുകയും ചെയ്തിട്ടുണ്ട്.'
'പക്ഷെ അതെല്ലാം അതിന്റെ രീതിയിൽ അങ്ങനെ മുന്നോട്ട് പോവുകയാണ്. മക്കളുടെ കാര്യത്തിൽ അച്ഛൻ, അമ്മ എന്ന നിലയിൽ ഞങ്ങൾ എപ്പോഴും ഒരുമിച്ചായിരിക്കും ചുമതലകൾ നിർവ്വഹിക്കുക എന്നാണ് അടുത്തിടെ ഒരു ഷോയിൽ പങ്കെടുത്ത് സംസാരിക്കവെ' വിജയ് യേശുദാസ് പറഞ്ഞത്.
-
'ചേട്ടന് ചേട്ടന്റെ വഴി, എനിക്ക് എന്റേത്'; വിജയകരമായ ദാമ്പത്യ ജീവിതത്തിന്റെ രഹസ്യം അതാണ്!, ദീപയും രാഹുലും
-
ആ കുഞ്ഞിന് പിന്നിലെ സത്യം; ജയലളിതയ്ക്ക് അതൊക്കെ അഭിമുഖീകരിക്കാനുള്ള ധൈര്യം ഉണ്ടായിരുന്നു; ഷീല പറഞ്ഞത്
-
ശരീരത്ത് തുണി വേണമെന്നുള്ള നിർബന്ധമുണ്ട്; മുട്ടിന് താഴെ തുണിയില്ലെങ്കിലും കുഴപ്പമില്ലെന്ന് കുളപ്പുള്ളി ലീല