'ഐശ്വര്യം നിറഞ്ഞ മുഖം...'; നന്ദന ജീവനോടെയുണ്ടായിരുന്നുവെങ്കിൽ ഈ രൂപമായിരിക്കുമോ?, ചിത്രയുടെ മകളുടെ ഫോട്ടോ വൈറൽ

ജീവിച്ചിരിക്കെ മക്കളുടെ മരണം കാണേണ്ടി വന്ന നിരവധി പേർ നമുക്കിടയിലുണ്ട്. പ്രാണനായി സ്നേഹിച്ച മക്കളുടെ വേർപാട് ഏതൊരു മാതാപിതാക്കൾക്കും മരണം വരെ നീറുന്ന ഒരു ഓർമയാണ്. അപ്പോൾ നഷ്ടപ്പെടുന്നത് വർഷങ്ങളുടെ കാത്തിരിപ്പിനുശേഷം കിട്ടിയ കുഞ്ഞ് കൂടിയാകുമ്പോൾ വേദന പതിന്മടങ്ങാകും. അങ്ങനൊരു വേദന അനുഭവിച്ചുകൊണ്ടിരിക്കുന്ന അമ്മയാണ് ​ഗായിക കെ.എസ് ചിത്ര. സ്നേഹിച്ച് കൊതിതീരും മുമ്പാണ് ഏക മകൾ നന്ദനയെ ചിത്രയ്ക്ക് നഷ്ടമായത്.

നന്ദനയെ ചിത്രയിൽ നിന്നും മരണം തട്ടിയെടുത്തിട്ട് പതിമൂന്ന് വർഷം കഴിഞ്ഞുവെങ്കിലും ഇപ്പോഴും മകളെ കുറിച്ച് സംസാരിക്കുമ്പോൾ പ്രിയ ​ഗായികയുടെ കണ്ണുകൾ നിറയും വാക്കുകൾ ഇടറും. വിവാഹശേഷം പതിനഞ്ച് വര്‍ഷത്തെ കാത്തിരിപ്പിനുശേഷം 2002ലാണ് ചിത്രയ്ക്കും ഭർത്താവ് വിജയ്​ശങ്കറിനും പെൺകുഞ്ഞ് ജനിക്കുന്നത്.

K  S Chithra Daughter Nandhana

രഞ്ജിത്ത് സംവിധാനം ചെയ്ത നന്ദനം എന്ന ചിത്രം പുറത്തിറങ്ങിയതിന് ശേഷമാണ് ചിത്രയ്ക്ക് മകൾ പിറന്നത്. അതുകൊണ്ടുതന്നെ കൃഷ്ണഭക്തയായ ചിത്ര കുഞ്ഞിന് നന്ദന എന്ന് പേരും നൽകി. മകളെ ചിത്രയ്ക്ക് നഷ്ടമായത് ഒരു വിഷു ദിനത്തിലായിരുന്നു. 2011ലെ ഒരു വിഷു നാളിൽ ദുബായിയിൽ വെച്ച് നീന്തൽക്കുളത്തിൽ വീണ് നന്ദന മരിക്കുകയായിരുന്നു. എട്ടു വയസായിരുന്നു അന്ന് നന്ദനയ്ക്ക് പ്രായം. പിന്നീട് ഏറെക്കാലം മകളുടെ വേർപാടുണ്ടാക്കിയ ആഘാതത്തിലായിരുന്നു ചിത്ര.

നന്ദനയുടെ ഓര്‍മകള്‍ നിധിപോലെ സൂക്ഷിച്ചാണ് കെ.എസ് ചിത്രയുടെ ജീവിതം. ജീവിച്ചിരിപ്പുണ്ടായിരുന്നുവെങ്കിൽ നന്ദനയ്ക്ക് ഇപ്പോൾ ഇരുപത്തിയൊന്ന് വയസുണ്ടാകുമായിരുന്നു. സാങ്കേതിക വിദ്യ വളർന്നശേഷം വര്‍ഷങ്ങള്‍ക്ക് മുമ്പ് മരിച്ചുപോയ പ്രിയപ്പെട്ടവരുടെ രൂപം ഡിജിറ്റല്‍ ആർട്ട് വഴി ചെയ്ത് പ്രിയപ്പെട്ടവർക്ക് കാണാൻ സാധിക്കാറുണ്ട്.

ഇപ്പോഴത്തെ പ്രായത്തിന് അനുസരിച്ചുള്ള രൂപമാണ് പഴയ ഫോട്ടോയുടെ സഹായത്തോടെ ചെയ്ത് എടുക്കുക. അത്തരത്തിൽ ചെയ്ത് എടുത്ത ചിത്രയുടെ മകൾ നന്ദനയുടെ ഫോട്ടോയാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലാകുന്നത്. ആര്‍ട്ടോമാനിക് എന്ന ഇന്‍സ്റ്റഗ്രാം പേജിലാണ് ഡിജിറ്റൽ ആർട്ടിലൂടെ ചെയ്തെടുത്ത നന്ദനയുടെ ഫോട്ടോ പ്രത്യക്ഷപ്പെട്ടത്.

സ്വർണ്ണ നിറത്തിലുള്ള സാരി ചുറ്റി ചുവന്ന പൊട്ടും കുറിയും തൊട്ട് അമ്മ ചിത്രയോട് ചേർന്ന് നിൽക്കുന്ന നന്ദനയാണ് വൈറൽ ഫോട്ടോയിലുള്ളത്. ഫോട്ടോ വൈറലായതോടെ ചിത്രം കണ്ട് കണ്ണ് നിറയുന്നുവെന്നാണ് ആരാധകരുടെ കമന്റുകൾ. ഡൗണ്‍ സിന്‍ഡ്രം ഉള്ള കുട്ടിയായിരുന്നു നന്ദന. പ്രിയ ​ഗായികയുടെ ശ്രദ്ധയിൽ മകളുടെ ഡിജിറ്റൽ എത്താനായി നിരവധി പേർ കമന്റ് സെക്ഷനിൽ ചിത്രയെ മെൻഷൻ ചെയ്തിട്ടുമുണ്ട്.

K  S Chithra Daughter Nandhana

അടുത്തിടെ ഇതേ ഇൻസ്റ്റ​ഗ്രാം പേജിൽ നടൻ സുരേഷ് ​ഗോപിയുടെ അന്തരിച്ച മകൾ ലക്ഷ്മിയുടെ ഡിജിറ്റൽ ആർട്ട് ഫോട്ടോ പ്രത്യക്ഷപ്പെട്ടിരുന്നു. ഒരു വാഹ​നാപകടത്തിൽ ഒരു വയസിലാണ് സുരേഷ് ​ഗോപിക്ക് മകളെ നഷ്ടപ്പെട്ടത്. ഇപ്പോഴും സുരേഷ് ​ഗോപി മകളെ കുറിച്ച് സംസാരിക്കുമ്പോൾ വാചാലനാകും. നന്ദനയുടെ മരണ ശേഷം ഒരു കുഞ്ഞിനെ ദത്തെടുക്കാത്തതിനെക്കുറിച്ച് ചിത്ര നേരത്തെ സംസാരിച്ചിട്ടുണ്ട്.

ഒരു കുഞ്ഞിനെ ദത്തെടുത്താൽ അതിന്റെ എല്ലാ ഉത്തരവാദിത്തവും ഏറ്റെടുക്കണം. പഠനം, വിവാഹം തുടങ്ങിയ കാര്യങ്ങളെല്ലാം നടത്തണം. അതുവരെ ഞങ്ങൾ ജീവിച്ചിരിക്കുമോ എന്നറിയില്ല. അതുകൊണ്ടാണ് ആ ശ്രമം ഉപേക്ഷിച്ചതെന്നാണ് ചിത്ര അന്ന് പറഞ്ഞത്. മകളുടെ മരണശേഷം ചിത്രം ഓണം പോലും ആഘോഷിക്കാറില്ല. മകളുണ്ടായിരുന്നത് വരെ ഓണം ആഘോഷിക്കുമായിരുന്നു. അതിനുശേഷം ആഘോഷിച്ചിട്ടില്ല.

വീട്ടിൽ സദ്യയുണ്ടാക്കാറില്ല. ഒരു ഒഴിക്കുന്ന കറിയും രണ്ട് അല്ലാത്ത കറികളും വെക്കും. പക്ഷെ ചേച്ചിയുടെയും അനിയന്റെയും വീട്ടിൽ നിന്ന് കറികൾ കൊടുത്തയക്കും. അത് ഒരു ഓണമാകും. അത്രയേയുള്ളൂ. എന്നാണ് മുമ്പൊരിക്കൽ കെഎസ് ചിത്ര പറഞ്ഞത്.

More from Filmibeat

Read more about: ks chithra
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X