സൗദി പൊലീസ് പിടിച്ചുകൊണ്ടുപോയി; അവിടുന്ന് അറബി പാട്ടും പാടി; അനുഭവം പറഞ്ഞ് കെ ജി മാര്‍ക്കോസ്

മലയാളികളുടെ പ്രിയപ്പെട്ട ഗായകനാണ് കെ ജി മാര്‍കോസ്. പിന്നണി ഗാനരംഗത്തേക്കാള്‍ കൂടുതല്‍ ക്രിസ്ത്യന്‍ ഭക്തി ഗാനങ്ങളാണ് അദ്ദേഹം പാടിയിട്ടുള്ളത്. കുറേ കാലം മലയാള സിനിമാ പിന്നണി ഗാന രംഗത്ത് നിന്ന് വിട്ടുനില്‍ക്കുകയായിരുന്ന കെ ജി മാര്‍ക്കോസിന് വീണ്ടും ഒരു ബ്രേക്ക് കിട്ടുന്നത് ഗിരീഷ് എഡിയുടെ പ്രേമലുവിലൂടെയായിരുന്നു.

പ്രേമലുവിലെ തെലങ്കാന ബൊമ്മലു എന്ന പാട്ട് വലിയ ഹിറ്റാവുകയും ചെയ്തിരുന്നു. ഇപ്പോള്‍ കെജി മാര്‍കോസ് സൗദി പൊലീസിന്റെ പിടിയിലായ സംഭവത്തെക്കുറിച്ച് ഒരു അഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങള്‍ വീണ്ടും ശ്രദ്ധ നേടുകയാണ്. മൂവീ വേള്‍ഡ് മീഡിയയിലാണ് അദ്ദേഹം അനുഭവം പങ്കുവെക്കുന്നത്. 2013ല്‍ സൗദിയില്‍ ഒരു പരിപാടിക്ക് പോകാന്‍ തീരുമാനിക്കുകയായിരുന്നു. റിയാദില്‍ ചെന്നു, പരിപാടി അവതരിപ്പിച്ചു. അത് കഴിഞ്ഞ് അടുത്ത ദിവസം ദമാമില്‍ ചെല്ലുന്നു.

KG Markose

അവര്‍ അവിടുന്ന് സ്വീകരിച്ച് കൊണ്ടു പോയി. ഹോട്ടലിലെത്തിയപ്പോള്‍ അവര്‍ പറഞ്ഞു, 6.30നാണ് പരിപാടിയെന്ന്. പരിപാടി പിന്നെയും വൈകി. 7.30 ഒക്കെ ആവാന്‍ സാധ്യതയുണ്ടെന്ന് പറഞ്ഞു. കുഴപ്പമില്ല, ഇവിടെ തന്നെ ഉണ്ടല്ലോ. നിങ്ങള്‍ വിളിച്ചാ മതി എന്ന് പറഞ്ഞു. അങ്ങനെ അവര്‍ വന്ന് ഹോളില്‍ കൊണ്ടു പോയി. ഞാന്‍ അവിടെ ചെന്ന് ഇരിക്കുകയാണ്. തുടങ്ങേണ്ട സമയമായിട്ടും പരിപാടി തുടങ്ങിയില്ലെന്നാണ് അദ്ദേഹം പറഞ്ഞത്.

'ഞാന്‍ ഇരിക്കുന്നതിന്റെ പുറത്ത് ഒരു സ്ഥലത്ത് ഭയങ്കര ശബ്ദവും ബഹളവും ഒക്കെ കേള്‍ക്കാം. കുറച്ച് കഴിഞ്ഞപ്പോള്‍ അറബി വേഷധാരികളായ നാലോ അഞ്ചോ പേര്‍ വന്ന് എന്നോട് മാര്‍ക്കോസ് ആണോ എന്ന് ചോദിച്ചു. അതെ എന്ന് പറഞ്ഞു. പിന്നാലെ അവര്‍ ഞാന്‍ ഇരുന്ന സ്ഥലം മുഴുവന്‍ സെര്‍ച്ച് ചെയ്യാന്‍ തുടങ്ങി, സോഫയുടെ അടിയില്‍, കര്‍ട്ടന്റെ പിന്നില്‍ ഒക്കെ നോക്കുന്നു.

അവസാനം എഴുന്നേറ്റ് വരാന്‍ പറഞ്ഞു. ഞാന്‍ പുറത്ത് നേരത്തെ ബഹളം ഉണ്ടായ ഭാഗത്തേക്ക് കടക്കുന്നതിന്റെ അടുത്ത് കൊണ്ടു പോയി. പുറത്ത് കുറെ ബാച്ചിലേഴ്‌സ് ആയ ആളുകളെ തടഞ്ഞ് വെച്ചിട്ടുണ്ട്. ഫാമിലി ആയിട്ട് വന്നവരെ ഒക്കെ അവര് വിട്ടു. സംഭവം അന്വേഷിച്ചപ്പോഴാണ് കാര്യം മനസിലായത്, ആരോ ഇവര്‍ക്ക് കൊടുത്ത വിവരം അനുസരിച്ചാണ് ഇവര്‍ വന്നത്.

ഇവരോട് പറഞ്ഞത്, ഇത് ക്രിസ്റ്റ്യന്‍സിന്റെ പരിപാടി ആണെന്നും അതില്‍ മദ്യവും ഡാന്‍സും ഒക്കെ ഉണ്ടെന്ന്. അപ്പോള്‍ മദ്യമുണ്ടോ എന്ന് നോക്കാനാണ് ഇവര് വന്നത്. അവര്‍ക്ക് ഒന്നും കിട്ടിയിട്ടില്ല. മാത്രമല്ല, ഞാന്‍ അവിടെ പോയിട്ട് വയലേഷന്‍സ് ഒന്നും നടത്തിയിട്ടില്ല. ഏഴ് ദിവസത്തെ വിസയും ഉണ്ട്.

ഞാന്‍ അവിടെ പാടിയിട്ടും ഇല്ല. പക്ഷെ അന്വേഷിച്ചപ്പോള്‍ പരിപാടി നടത്താന്‍ പോയത് കൃത്യമായ പെര്‍മിഷന്‍ ഇല്ലാതെയാണെന്ന് കണ്ടെത്തി. അതിന്റെ പേരില്‍ 2000 പേരൊക്കെ അവിടെ കൂടിയിട്ടുണ്ട്. അതിന്റെ ഉത്തരവാദിത്തം എന്നതിന്റെ പേരിലാണ് അവര്‍ എന്നെ സ്‌റ്റേഷനില്‍ കൊണ്ടു പോകുന്നത്. സംഘാടകന്‍ അപ്പോഴേക്കും മുങ്ങിയിരുന്നു.

ഇയാളെ കിട്ടുന്നത് വരെ എന്നെ അവിടെ സ്‌റ്റേഷനില്‍ കൊണ്ടു പോയി ഇരുത്തി. തലേ ദിവസത്തെ പരിപാടിയില്‍ അവിടെ വിടി ബല്‍റാം എംഎല്‍എ ഉണ്ടായിരുന്നു. അന്ന് കേരളത്തില്‍ യുഡിഎഫ് ഭരിക്കുന്ന സമയമാണ്. അങ്ങനെ ഉമ്മന്‍ ചാണ്ടിയുമായി ഒരു ബന്ധം എനിക്കും ഉണ്ടായിരുന്നു. അങ്ങനെ അദ്ദേഹത്തെ വിളിച്ചു പറയുന്നു. ഉടനെ അദ്ദേഹം ഇ. അഹമ്മദിനെ വിളിച്ച് പറയുന്നു. അങ്ങനെ കാര്യങ്ങള്‍ നടക്കുന്നുണ്ടായിരുന്നു. എനിക്ക് വേറെ ബുദ്ധിമുട്ടൊന്നും ഉണ്ടായില്ല.

പക്ഷെ നിയമം നിയമം തന്നെ ആണല്ലോ. അവിടെ സ്‌റ്റേഷനില്‍ വന്ന മലയാളികള്‍ ആയ ആളുകളൊക്കെ എന്നെ കണ്ട് എന്താ കാര്യം എന്നൊക്കെ അന്വേഷിക്കുന്നുണ്ടായിരുന്നു. അവിടുത്തെ മതകാര്യ പൊലീസ് ആണ് പിടിച്ചത്. അവര് പറയാതെ വിടാന്‍ കഴിയില്ലെന്ന് ലോക്കല്‍ പോലീസ് അറിയിച്ചത്. അങ്ങനെ കാത്തിരിക്കുകയായിരുന്നു. അങ്ങനെ ഞാന്‍ ഇന്ത്യയില്‍ നിന്നുള്ള ഗായകനാണെന്ന് അവരെ അറിയിച്ചു. അപ്പോള്‍ കൂടെ ഉള്ള മലയാളിയോട് ഞാന്‍ അറബി പാട്ടും പാടും എന്ന് പറയാമോ എന്ന് പറഞ്ഞു. പുള്ളി അത് അവരോട് പറഞ്ഞു.

മുമ്പ് ബഹറൈനില്‍ പോയപ്പോള്‍ പാടിയ ഒരു പാട്ടുണ്ടായിരുന്നു. അത് അവര് തന്നെ വരിയും ട്യൂണും ഉച്ചാരണവും ഒക്കെ പറഞ്ഞു തന്ന് പാടിയ പാട്ടായിരുന്നു. അങ്ങനെ ആ പാട്ട് പാടി. അത് പാടിക്കഴിഞ്ഞപ്പോഴേക്കും എല്ലാവരും നല്ല സൗഹൃദത്തില്‍ പെരുമാറി. അവസാനം ഫോട്ടോ ഒക്കെ എടുത്താണ് സ്റ്റേഷനില്‍ നിന്ന് പോരുന്നത്,' കെ ജി മാര്‍ക്കോസ് പറഞ്ഞു.

More from Filmibeat

Read more about: music
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X