twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ലതാജിയുടെ ഗാനങ്ങൾ ചിത്ര പാടുന്നുണ്ട്, ഞാൻ പാടുമ്പോൾ ആരോപണം: തുറന്നടിച്ച് കെ.ജി മാർക്കോസ്

    |

    സംഗീതത്തിൽ തന്റേതായ ശൈലി കൊണ്ട് പ്രേക്ഷകരുടെ മനസ്സിൽ ഇടം പിടിച്ച ഗായകനാണ് കെജി മാർക്കോസ്. ക്രിസ്തീയ ഭക്തി ഗാനങ്ങളിലൂടെ ഗായകൻ പ്രേക്ഷകരുടെ ഇടയിൽ കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്. പിന്നണി ഗാനരംഗത്ത് വളരെ പെട്ടെന്ന് തന്നെ ഇടം പിടിക്കാൻ കഴിഞ്ഞെങ്കിലും ഗായകനെ ചുറ്റിപ്പറ്റി വിവാദങ്ങൾ തലപൊക്കുകയായിരുന്നു. യേശുദാസിനെ പാട്ടിൽ അനുകരിക്കാൻ ശ്രമിക്കുന്നു എന്നുള്ള വിമർശനങ്ങൾക്ക് അദ്ദേഹത്തെ തേടി എത്തുകയായിരുന്നു.

    1981ലാണ് മാർക്കോസ് പിന്നണി ഗാനരംഗത്ത് ചുവട് വെയ്ക്കുന്നത്. നടൻ ബാലചന്ദ്ര മേനോൻ സംവിധാനം ചെയ്ത കേൾക്കാത്ത ശബ്ദം എന്ന ചിത്രത്തിലെ കന്നിപ്പൂ മാനം കണ്ണും നട്ടും ഞാൻ നോക്കി നിൽക്കെ എന്ന ഹിറ്റ് ഗാനത്തിലൂടെയാണ് പിന്നണി ഗാനത്ത് നിലയുറപ്പിക്കുന്നത്. ഇതിനുശേഷം ഇദ്ദേഹത്തെ തേടിയെത്തിയ എല്ലാ ഗാനങ്ങളും മോളിവുഡിലെ ഹിറ്റ് ഗാനങ്ങളാടയിരുന്നു. സിനിമയിൽ സജീവമായിരിക്കുമ്പോഴായിരുന്നു ഗായകനെ തേടി വിവാദങ്ങളെത്തുന്നത്. ഇപ്പോഴിത മാറ്റി നിർത്തലിനെ കുറിച്ച് വെളിപ്പെടുത്തി മാർക്കോസ്. കൗമുദി ടിവിയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്..

    മാറ്റിനിർത്തപ്പെട്ടു

    ആദ്യമായി ആലപിച്ച കന്നിപ്പൂ മാനം കണ്ണും നട്ടും ഞാൻ നോക്കി നിൽക്കേ.. എന്ന ഗാനം ആ കാലഘട്ടത്തിലെ സൂപ്പർ ഹിറ്റായിരുന്നു. പിന്നീട് ആലപിച്ച നിറക്കൂട്ട് എന്ന ചിത്രത്തിലെ പൂമാനമേ എന്ന് തുടങ്ങുന്ന ഗാനത്തിന് മികച്ച പ്രേക്ഷക സ്വീകാര്യത ലഭിച്ചിരുന്നു. തുടർന്ന് പിന്നണി ഗാനരംഗത്ത് സജീവമായിരിക്കെയാണ് ഗായകനെ തേടി വിവാദങ്ങൾ എത്തിയത്. യേശുദാസിന്റെ ശബ്ദവും ശൈലിയും അനുകരിച്ചുവെന്നുളള ആരോപണങ്ങൾ തലപൊക്കാൻ തുടങ്ങി. ആ കാലത്ത് തനിയ്ക്ക് ഏറെ മറ്റി നിർത്തലുകൾ നേരിടേണ്ടി വന്നുവെന്ന് ഗായകൻ പറഞ്ഞു. ഒരുപാട് സ്ഥലത്ത് നിന്ന് മാറ്റി നിർത്തിയിട്ടുണ്ടെന്നും മാർക്കോസ് കൂട്ടിച്ചേർത്തു.

      ആ വിമർശനം

    എന്റെ കാലഘട്ടത്തിൽ തനിക്കെതിരെ ഉപയോഗിച്ചിരുന്ന വലിയ ഫ്രെയിസായിരുന്നു അത്. യേശുദാസിനെ അനുകരിക്കുന്നു എന്നത്. ഞാൻ പിന്നീട് പലപ്പോഴും ചോദിക്കാറുണ്ട് , എന്തേ ഈ യേശുദാസിനെ അനുകരിക്കാൻ കൊള്ളൂലെ? അനുകരിക്കാൻ കൊള്ളാത്ത വ്യക്തിത്വമാണോ അദ്ദേഹത്തിന്റേത്- മർക്കോസ് ചോദിക്കുന്നു.

     സംഗീതത്തിന്റെ  സർവകലാശാല

    സംഗീതത്തിൽ അദ്ദേഹം ഒരു വലിയൊരു സർവകലാശാലയാണ്. ശബ്ദത്തിന്റെ കാര്യത്തിലും ശബ്ദം കൊടുക്കുന്ന കാര്യത്തിലും ഉച്ഛാരണത്തിലും അദ്ദേഹത്തിൽ നിന്ന് ഒരുപാട് കാര്യങ്ങൾ പഠിക്കാനുണ്ട്. സിനിമയിൽ ഏറ്റവും കൂടുതൽ ഗാനങ്ങൾ പാടിയിട്ടുള്ളത് മുകേഷിനും റഹ്മാനും വേണ്ടിയിട്ടായിരുന്നു. ഈ ഗാനങ്ങളെല്ലാം തന്നെ ശ്രദ്ധിക്കപ്പെട്ടുകയും ചെയ്തിരുന്നു.

       യേശുദാസിന്   ട്രിബ്ര്യൂട്ട്

    യേശുദാസിന്റെ നിരവധി ഗാനങ്ങൾ താൻ പാടിയിട്ടുണ്ട്. ഇന്നേവരെ അദ്ദഹേത്തിന് ഒരി ട്രിബ്രൂട്ട് കൊടുക്കാൻ ആരും ശ്രമിച്ചിട്ടില്ല അത് മലയാളികളുടെ ഒരു പ്രത്യേകത കൂടിയാണ്. ലതാ മങ്കേഷ്കർ ഇന്നും ജീവിച്ചിരിപ്പുണ്ട്. ലതാ ജിയ്ക്ക് ട്രിബ്രൂട്ട് പോലെ ചിത്ര പാടിയിട്ടുമുണ്ട്. ഞാൻ പാടുമ്പോൾ അത് യേശുദാസിനെ അനുകരിക്കൽ. അദ്ദേഹത്തിന് വേണ്ടി ആരും ഒരു ട്രിബ്യൂട്ടും ചെയ്തിട്ടില്ല. ഞാൻ ചെയ്തിട്ടുണ്ട്"-മാർക്കോസ് പറയുന്നു

    English summary
    singer kg markose says about yesudas sound Controversy
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X