For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  എൻ്റെ ദാമ്പത്യത്തിൽ ഭാര്യ റജിലയുടെ ആദ്യ സമ്മാനം; എന്നെ ഉപ്പയെന്ന് വിളിച്ചവന്‍, സന്തോഷം പങ്കുവെച്ച് ഷാഫി കൊല്ലം

  |

  പ്രണയം പറയുന്ന കിടിലന്‍ ആല്‍ബം സോംഗിലൂടെ മലയാളികളുടെ മനംകവര്‍ന്ന ഗായകനാണ് ഷാഫി കൊല്ലം. മാപ്പിള പാട്ടുകളിലൂടെ വ്യത്യസ്തമായിട്ടുള്ള ആലാപന ശൈലിയായിരുന്നു ഷാഫിയുടെ പ്രത്യേകത. വര്‍ഷങ്ങളായി സംഗീത ലോകത്ത് സജീവമായ താരം ഇപ്പോള്‍ ടെലിവിഷന്‍ ഷോ കളിലും സജീവമാണ്.

  സ്റ്റാര്‍ മാജിക്ക് പോലെ ഗെയിം ഷോ കളിലും ഷാഫിയുടെ സാന്നിധ്യം ശ്രദ്ധേയമാണ്. അതേ സമയം തന്റെ ദാമ്പത്യ ജീവിതത്തില്‍ ആദ്യമായി ലഭിച്ച സമ്മാനത്തെ കുറിച്ചും അത് തന്ന ഭാര്യയ്ക്കും നന്ദി പറഞ്ഞ് എത്തിയിരിക്കുകയാണ് ഗായകന്‍. സോഷ്യല്‍ മീഡിയ പേജിലൂടെ പങ്കുവെച്ച ചിത്രവും അതിന് നല്‍കിയ അടിക്കുറിപ്പും വളരെ വേഗത്തിലാണ് വൈറലായത്.

  Also Read: ഭര്‍ത്താവ് മരണ വെപ്രാളത്തില്‍, ഫോട്ടോയെടുത്ത് സോണിയ; ഹണിമൂണിനിടെയുണ്ടായ സംഭവത്തെക്കുറിച്ച് സോണിയ

  പാട്ടുകാരന്‍ എന്നതിലുപരി നടന്‍ കൂടിയായ ഷാഫി കൊല്ലം വളരെ തമാശക്കാരനാണ്. കുറഞ്ഞ കാലം കൊണ്ട് മലയാളികളുടെ ഇഷ്ടം നേടിയെടുത്ത താരം നല്ലൊരു കുടുംബസ്ഥന്‍ കൂടിയാണ്. ഭാര്യ റജിലയെ കുറിച്ചും തന്റെ പ്രണയകഥകളുമൊക്കെ മുന്‍പ് താരം പറഞ്ഞിട്ടുണ്ട്. എന്നാലിപ്പോള്‍ മകന്‍ ഷഹബാസിന് ജന്മദിന സന്ദേശം നല്‍കി കൊണ്ടാണ് ഷാഫി എത്തിയിരിക്കുന്നത്. മകനൊപ്പമുള്ള ഫോട്ടോയാണ് താരം പുറത്ത് വിട്ടിരിക്കുന്നതും.

  Also Read: സഞ്ജു മരിക്കുന്നു, സഞ്ജു മരിക്കുന്നു! അലറി വിളിച്ച് സെയ്ഫ്; മറക്കാനാകാത്ത ആ രാത്രിയെക്കുറിച്ച് അജയ്


  'എന്റെ ഷഹബാസിന് ഇന്ന് പതിനെട്ടാം പിറന്നാള്‍. ഇന്ന് മുതല്‍ അവനും ഈ രാജ്യത്ത് വോട്ടവകാശമുള്ള ഡ്രൈവിംഗ് ലൈസന്‍സ് ഉള്ള പൗരനായി. എന്റെ ദാമ്പത്യത്തില്‍ റജിലയുടെ ആദ്യ സമ്മാനം. എന്നെ ഉപ്പയെന്ന് ആദ്യം വിളിച്ച ടൈപ്പുമോന് പ്രാര്‍ത്ഥനകളോടെ പിറന്നാള്‍ ആശംസകള്‍',... എന്നുമാണ് ഷാഫി എഴുതിയിരിക്കുന്നത്. ചെറുപ്പത്തില്‍ മകനെ എടുത്തിരിക്കുന്നതും ഇപ്പോഴുള്ളതുമായ രണ്ട് കാലഘട്ടത്തിലെ ഫോട്ടോയാണ് ഷാഫി പങ്കുവെച്ചത്.

  ഈ പോസ്റ്റിന് താഴെ താരപുത്രന് ജന്മദിനാശംസകളുമായി ഷാഫിയുടെ ആരാധകരും എത്തുകയാണ്. ചിലര്‍ വാപ്പയും മകനുമാണെന്ന് കണ്ടാല്‍ പറയില്ലെന്നും സന്തൂര്‍ ഡാഡിയാണോ എന്നുമൊക്കെ ചോദിക്കുകയാണ്. മമ്മിമാര്‍ക്ക് മാത്രമല്ല ഡാഡിമാര്‍ക്കും സന്തൂര്‍ ബാപ്പയാവാന്‍ സാധിക്കുമെന്ന് തെളിയിച്ചു. പഴയതിനെക്കാളും ഷാഫി സുന്ദരനായത് ഇപ്പോഴാണ്.. എന്ന് തുടങ്ങി നൂറ് കണക്കിന് കമന്റുകളാണ് ഷാഫിയെ കുറിച്ചും മകനെ കുറിച്ചും വന്ന് കൊണ്ടിരിക്കുന്നത്.

  മുന്‍പ് തന്റെ വിവാഹത്തെ കുറിച്ച് ഷാഫി പറഞ്ഞ കാര്യങ്ങള്‍ വൈറലായി മാറിയിരുന്നു. ഒരു ടെലിവിഷന്‍ പരിപാടിയില്‍ പങ്കെടുക്കുമ്പോഴാണ് ചെറിയ പ്രായത്തില്‍ തന്നെ കല്യാണം കഴിക്കാനുണ്ടായ കാരണത്തെ കുറിച്ച് ഷാഫി പറഞ്ഞത്. തനിക്കൊരു പ്രണയം ഉണ്ടായിരുന്നു. ശക്തമായ പ്രണയമാണെങ്കിലും അത് പൊളിഞ്ഞു. അങ്ങനെ പ്രണയിനിയെ നഷ്ടമായപ്പോഴാണ് വീട്ടുകാര്‍ എന്നെ കൊണ്ട് കല്യാണം കഴിപ്പിക്കാന്‍ തീരുമാനിക്കുന്നത്. അങ്ങനെ വീട്ടുകാരുടെ നിര്‍ബന്ധപ്രകാരം ഇരുപത്തിമൂന്നാമത്തെ വയസില്‍ ഞാന്‍ വിവാഹിതനായെന്ന്', ഷാഫി പറയുന്നു.

  ഇന്നത്തെ തന്റെ ജീവിതത്തിലേക്ക് എത്താന്‍ എല്ലാ പിന്തുണയും തന്നത് ഭാര്യ റജിലയാണെന്നാണ് ഷാഫി പറഞ്ഞിട്ടുള്ളത്. 'എന്നോ നശിച്ച് പോകുമായിരുന്ന ജീവിതത്തിലേക്ക് സ്വന്തം റിസ്‌കിലാണ് റജില കയറി വന്നത്. എന്റെ പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം അവള്‍ ശക്തമായി എനിക്കൊപ്പം നിന്നു. പാട്ട് നിര്‍ത്തിയാലോ എന്നാലോചിച്ച സമയങ്ങളില്‍ റജിലയാണ് പ്രോത്സാഹനം തന്നതെന്നും', മുന്‍പ് ഷാഫി പറഞ്ഞിട്ടുണ്ട്.

  Read more about: singer
  English summary
  Singer Kollam Shafi's Lovely Wishes To Elder Son Shahabas On His 18th Birthday Goes Viral. Read In Malayalam.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X