twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    'ആ വരി അവളെ വിളിക്കുന്നതാണെന്നായിരുന്നു കരുതിയത്, കുറേക്കാലം ഞാനാ പാട്ട് കേട്ടില്ല'; കെഎസ് ചിത്ര

    |

    കേരളത്തിന്റെ വാനമ്പാടിയായ കെഎസ് ചിത്ര മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ്. പതിനാറ് തവണയാണ് കേരള ചലച്ചിത്ര അക്കാദമി അവാർഡ് കെഎസ് ചിത്രയ്ക്ക് ലഭിച്ചത്. ആറ് ദേശീയ പുരസ്കാരങ്ങളും പദ്മശ്രീ ബഹുമതിയും കെഎസ് ചിത്രയെ തേടിയെത്തി. സം​ഗീതത്തിൽ ഒട്ടനവധി നേട്ടങ്ങളുമായി മുന്നേറുമ്പോഴും വ്യക്തി ജീവിതത്തിൽ തനിക്ക് തീരാ ദുഖമാണെന്നാണ് ചിത്ര തന്നെ പറഞ്ഞിട്ടുള്ളത്.

    വർഷങ്ങളോളം കാത്തിരുന്ന് ജനിച്ച മകളുടെ വിയോ​ഗം ചിത്രയെ വലിയ തോതിൽ തളർത്തിയിരുന്നു. മകൾക്ക് ഒമ്പത് വയസ്സ് പൂർത്തിയാവുന്നതിന് മുമ്പായിരുന്നു മരണം. നന്ദനെയെന്ന മകളുടെ ഓർമ്മകൾ ഇടയ്ക്ക് ചിത്ര ജനങ്ങളുമായി പങ്കുവെക്കാറുണ്ട്.

    ഓർമ്മിച്ച് വേദനിക്കാത്ത ഒറ്റ ദിവസം പോലുമില്ലെന്നാണ് ചിത്ര മുമ്പൊരിക്കൽ പറഞ്ഞത്

    2011 ൽ ദുബായിലെ ഒരു വില്ലയിൽ നീന്തൽ കുളത്തിൽ വീണാണ് ചിത്രയുടെ നന്ദന മരിക്കുന്നത്. വിജയ ശങ്കർ‌-ചിത്ര ദമ്പതികൾക്ക് ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷമായിരുന്നു 2002 ഡിസംബർ 18 ന് മകൾ ജനിച്ചത്. മകളെക്കുറിച്ചുള്ള ഓർമ്മകൾ മിക്ക അഭിമുഖങ്ങളിലും ചിത്ര പങ്കുവെക്കാറുണ്ട്. മകളുടെ വേർപാടിനെക്കുറിച്ച് ഓർമ്മിച്ച് വേദനിക്കാത്ത ഒറ്റ ദിവസം പോലുമില്ലെന്നാണ് ചിത്ര മുമ്പൊരിക്കൽ പറഞ്ഞത്.

    നടന്‍ സത്യന്‍ എന്റെ മടിയില്‍ കിടന്നു, എഴുന്നേറ്റപ്പോള്‍ ചോര! നടന്റെ അവസാന നാളുകളെ കുറിച്ച് ഷീല പറഞ്ഞതിങ്ങനെനടന്‍ സത്യന്‍ എന്റെ മടിയില്‍ കിടന്നു, എഴുന്നേറ്റപ്പോള്‍ ചോര! നടന്റെ അവസാന നാളുകളെ കുറിച്ച് ഷീല പറഞ്ഞതിങ്ങനെ

    'മകളുടെ മരണ ശേഷം ഈ പാട്ട് കുറേക്കാലും താൻ പാടുകയോ കേൾക്കുകയോ ചെയ്തില്ല'

    ഇപ്പോഴിതാ മകൾക്കിഷ്ടപ്പെട്ട താൻ പാടിയ ഒരു പാട്ടിനെക്കുറിച്ചാണ് ചിത്ര സംസാരിക്കുന്നത്. അച്ചുവിന്റെ അമ്മ എന്ന സിനിമയിലെ എന്ത് പറഞ്ഞാലും നീ എന്റേതല്ലേ വാവേ എന്ന ​പാട്ട് മകൾക്കേറെ ഇഷ്ടമായിരുന്നെന്നാണ് ചിത്ര പറയുന്നത്. മകളുടെ മരണ ശേഷം ഈ പാട്ട് കുറേക്കാലും താൻ പാടുകയോ കേൾക്കുകയോ ചെയ്തില്ലെന്നും ചിത്ര പറഞ്ഞു.

    'എന്റെ ആൺമക്കൾ വീട്ടിലെ എല്ലാ ജോലിയും ചെയ്യും, ഞാനും അടുക്കളയിൽ കയറും'; പരിഹസിക്കുന്നവരോട് ഷാജി കൈലാസ്'എന്റെ ആൺമക്കൾ വീട്ടിലെ എല്ലാ ജോലിയും ചെയ്യും, ഞാനും അടുക്കളയിൽ കയറും'; പരിഹസിക്കുന്നവരോട് ഷാജി കൈലാസ്

    ജീവിതത്തോട് ചേർന്ന് നിൽക്കാനും പിണങ്ങി മാറി നിൽക്കാനും പാട്ടുകൾക്ക് പ്രത്യേക കഴിവ്

    'ജീവിതത്തോട് ചേർന്ന് നിൽക്കാനും പിണങ്ങി മാറി നിൽക്കാനും പാട്ടുകൾക്ക് പ്രത്യേക കഴിവുള്ളതായി തോന്നിയിട്ടുണ്ട്. എന്ത് പറഞ്ഞാലും നീ എന്റേതല്ലേ വാവേ എന്ന പാട്ട് കുറേനാൾ പാടുകയോ കേൾക്കുകയോ ചെയ്തില്ല. മകൾ നന്ദനയുടെ പാട്ടായിരുന്നു അത്.

    പാട്ടിലെ വാവെയെന്ന വരി അവളെ വിളിക്കുന്നതായാണ് അവൾ കരുതിയിരുന്നത്. രാത്രി വൈകിയുള്ള സ്റ്റേജ് പരിപാടിയിലും നന്ദന ഈ പാട്ട് വരുന്നത് വരെ ഉണർന്നിരിക്കുമായിരുന്നു. ആ പാട്ട് കഴിയുന്നതോടെ അവൾ ഉറക്കത്തിലേക്ക് ചായും. അവൾ പോയപ്പോൾ ആ പാട്ടിനെ കുറേക്കാലം ജീവിതത്തിൽ നിന്ന് മാറ്റി നിർത്തി,' ചിത്ര പറഞ്ഞു. മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിലാണ് പരാമർശം.

    സീമ ഹണിമൂണിന് വന്നതാണ്, എന്റെ റൂമില്‍ ഉണ്ടാവുമെന്ന് പറഞ്ഞിട്ട് പറ്റിച്ചു; അമേരിക്കയില്‍ പോയ കഥ പറഞ്ഞ് നടി ഷീലസീമ ഹണിമൂണിന് വന്നതാണ്, എന്റെ റൂമില്‍ ഉണ്ടാവുമെന്ന് പറഞ്ഞിട്ട് പറ്റിച്ചു; അമേരിക്കയില്‍ പോയ കഥ പറഞ്ഞ് നടി ഷീല

    Recommended Video

    ആശാനെ തബല കൊട്ടാന്‍ പഠിപ്പിച്ച് ചിത്ര
    'പാട്ട് റെക്കോഡിങ് ചെയ്യുമ്പോൾ ഇടയ്ക്ക് വല്ലാതെ വിഷമിച്ചു'

    ചില പാട്ടുകൾ കേൾക്കുമ്പോൾ അറിയാതെ കണ്ണുകൾ ഈറനണിയുമെന്നും ചിത്ര പറയുന്നു. കൂടുതലും ഇഷ്ടം മുൻതലമുറയിലെ പാട്ടുകാർ പാടിയ ​ഗാനങ്ങളാണ്. എത്ര സന്തോഷകരമായ അവസ്ഥയിലാണെങ്കിലും സ്വർണമുകിലേ എന്ന പാട്ട് കേൾക്കുമ്പോൾ ഇന്നും കണ്ണ് നിറയും. ദാസേട്ടൻ പാടിയ കൃഷ്ണ കൃഷ്ണ തുളസിക്കതിരുകൾ ചൂടിയൊരു എന്ന ​ഗാനവും അത്തരത്തിലുള്ളതാണ്. ജീവിതത്തോട് ചേർന്ന് നിൽക്കുന്ന പാട്ടുകൾ എല്ലാവർക്കുമുണ്ടാവുമെന്നും ചിത്ര പറയുന്നു.

    നായിക എന്ന സിനിമയിലെ നിലാവ് പോലൊരമ്മ എന്ന പാട്ട് റെക്കോഡിങ് ചെയ്യുമ്പോൾ ഇടയ്ക്ക് വല്ലാതെ വിഷമിച്ചു. എവിടെ കൊഴിഞ്ഞു പോയി നിൻ കാലടിപ്പാടുകൾ എന്നെല്ലാമുള്ള വരികൾ എന്നെ വല്ലാതെ വേദനിപ്പിച്ചു. ഒരു ചെറിയ ബ്രേക്കെടുത്ത് കുറച്ച് നേരം പുറത്തിരുന്ന് വെള്ളമെല്ലാം കുടിച്ച ശേഷമാണ് വീണ്ടും പാടിയതെന്നും ചിത്ര പറഞ്ഞു.

    Read more about: ks chithra
    English summary
    Singer KS chithra about favourite song of her late daughter nandana
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X