twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സംസാരിക്കാൻ വാക്കുകൾ കിട്ടിയില്ല!! വേദിയിൽ നിറ കണ്ണുകളോടെ പാടി, മകളുടെ ഓർമയിൽ ചിത്ര

    എട്ടുവർഷത്തെ കാത്തിരിപ്പിനൊടുവിൽ 2002 ലാണ് കെ എസ് ചിത്രയ്ക്കും ഹരിശങ്കറിനു കുഞ്ഞ് പിറക്കുന്നത്.

    |

    മലയാളി പ്രേക്ഷകരുടേയും തെന്നിന്ത്യൻ സിനിമ പ്രേമികളുടേയും പ്രിയപ്പെട്ട ഗായികയാണ് കെഎസ് ചിത്ര. മലയാളത്തിലും തെന്നിന്ത്യൻ ഭാഷകളിലുമായി അനേകം മനോഹര ഗാനങ്ങൾ ചിത്ര ആലപിച്ചിട്ടുണ്ട്. മലയാളി ജനങ്ങളുടെ സ്വകാര്യ അഹങ്കാരം തന്നെയാണ് ചിത്ര. എപ്പോഴും ചിരിച്ച മുഖത്തോടെയാണ് ചിത്ര ഓരോ വേദികളിലും പ്രത്യക്ഷപ്പെടുന്നത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് നിറ കണ്ണുകളോട് കൂടിയ ചിത്രയുടെ പാട്ടാണ്. പരുമല സെന്റ് ഗ്രിഗോറിയസ് രാജ്യാന്തര ക്യാൻസർ സെന്ററിൽ മകൾ നന്ദനയുടെ സ്മരണക്കായി തുടങ്ങി കീമോ തെറാപ്പി വാർഡിന്റെ ഉദ്ഘാടന വേളയിലായിരുന്നു ചിത്ര നിറ കണ്ണുകളോടെ പാട്ട് പാടിയത്.

    ks chithra

    പി ജയചന്ദ്രനു പോലും ആ ഫീൽ കിട്ടിയില്ല!! ലാലേട്ടൻ വളരെ നിസ്സാരമായി വന്ന്പാടി, തന്മാത്രയിലെ ആ പാട്ടിനു പിന്നിലെ കഥ വെളിപ്പെടുത്തി മോഹൻ സിത്താരപി ജയചന്ദ്രനു പോലും ആ ഫീൽ കിട്ടിയില്ല!! ലാലേട്ടൻ വളരെ നിസ്സാരമായി വന്ന്പാടി, തന്മാത്രയിലെ ആ പാട്ടിനു പിന്നിലെ കഥ വെളിപ്പെടുത്തി മോഹൻ സിത്താര

    എട്ടുവർഷത്തെ കാത്തിരിപ്പിനൊടുവിൽ 2002 ലാണ് കെ എസ് ചിത്രയ്ക്കും ഹരിശങ്കറിനു കുഞ്ഞ് പിറക്കുന്നത്. എന്നാൽ 2012 ൽ ദുബായിലെ നീന്തൽ കുളത്തിൽ വീണ് ആ കുഞ്ഞ് ജീവൻ പൊലിഞ്ഞു പോകുകയായിരുന്നു. ഇന്നും ചിത്രം മനസ്സിൽ ആ വലിയ വേദനയും പേരി ജീവിക്കുകയാണ്. ഉള്ളിലുളള സങ്കടം ചിത്ര പുറം ലോകത്തിനു മുന്നിൽ പ്രകടിപ്പിക്കാറില്ല. എന്നാൽ കഴിഞ്ഞ ദിവസം കുഞ്ഞിന്റെ ഓർമയ്ക്കായി ചിത്ര പാടിയ പാട്ട് എല്ലാവരുടേയും ഹൃദയങ്ങൾ പൊള്ളിക്കുകയായിരുന്നു.

     അഡാറ് ഗ്ലാമറസായി പ്രിയാവാര്യർ ബോളിവുഡിലേയ്ക്ക്!! ശ്രീദേവി ബംഗ്ലാവ്, പുതിയ ഗെറ്റപ്പ് പുറത്ത്... അഡാറ് ഗ്ലാമറസായി പ്രിയാവാര്യർ ബോളിവുഡിലേയ്ക്ക്!! ശ്രീദേവി ബംഗ്ലാവ്, പുതിയ ഗെറ്റപ്പ് പുറത്ത്...

    പരുമല സെന്റ് ഗ്രിഗോറിയസിലെ കീമോ തെറപ്പി വാർഡിന്റെ ഉദ്ഘാടനത്തിനായി എത്തിപ്പോഴായിരുന്നു ചിത്ര ആ ഹൃദയം തകർന്ന് ഗാനം ആലപിച്ചത്. മകളുടെ ഓർമയിൽ പ്രസംഗിക്കാൻ തുടങ്ങിയ ചിത്രയ്ക്ക് വാക്കുകൾ കിട്ടുന്നില്ലായിരുന്നു. പ്രസംഗിക്കുന്നതിനേക്കാൾ നല്ലത് പാട്ട് പാടുന്നതാണെന്ന് പറഞ്ഞു കൊണ്ടായിരുന്നു പൈതലാം യേശുവേ... എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചത്. പാടുന്നതിനിടെ പ്രിയ ഗയികയുടെ കണ്ണുകൾ നിറ‍ഞ്ഞ് ഒഴുകിയിരുന്നു. പാട്ടിന് ശേഷം എല്ലാവർക്കും ക്രിസ്തുമസ് ആശംസ നേർന്നതിനു ശേഷമാണ് ചിത്രം അവിടെ നിന്ന് പോയത്.

    English summary
    singer ks chithra cry keyeo ward inauguration
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X