'അവസാന ശ്വാസം വരെ നീ എന്റെ ഹൃദയത്തില്‍ ജീവിക്കും'; മകളുടെ ഓര്‍മയില്‍ വെമ്പലോടെ കെ.എസ് ചിത്ര

വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവിലാണ് 2002 ഡിസംബറല്‍ കെ എസ് ചിത്രയ്ക്കും ഭര്‍ത്താവ് വിജയ ശങ്കറിനും മകള്‍ പിറന്നത്. സത്യസായി ബാബയുടെ ഭക്ത കൂടിയാണ് ചിത്ര. ചിത്രയുടെ മകള്‍ക്ക് നന്ദന എന്ന് പേരിട്ടത് സായിബാബയാണെന്ന് ചിത്ര മുമ്പ് പറഞ്ഞിരുന്നു. എന്നാല്‍ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷമായിരുന്ന മകള്‍ 2011 ഏപ്രില്‍ 14ന് ദുബായിലെ വില്ലയില്‍ നീന്തല്‍കുളത്തില്‍ വീണ് മരണപ്പെടുകയായിരുന്നു.

സ്‌പെഷ്യല്‍ ചൈല്‍ഡ് ആയ നന്ദന മരണപ്പെട്ടത് വലിയ വേദനയാണ് ചിത്രയ്ക്കും കുടുംബത്തിനും നല്‍കിയത്. എ ആര്‍ റഹ്‌മാന്റെ സംഗീത നിശയില്‍ പങ്കെടുക്കാന്‍ മകളോടൊപ്പം എത്തിയതായിരുന്നു ചിത്ര. സംഗീത നിശയുടെ റിഹേഴ്‌സലിന് പോകാനൊരുങ്ങുന്നതിനിടെയാണ് അപ്രതീക്ഷിതമായി ദുരന്തമുണ്ടായത്. കുട്ടിയെ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

Chithra

ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും നന്ദനയുടെ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. നീന്തല്‍കുളത്തില്‍ വീണ് മരിക്കുമ്പോള്‍ നന്ദനയ്ക്ക് ഒന്‍പത് വയസുമാത്രമായിരുന്നു പ്രായം.

ഇപ്പോഴിതാ മകള്‍ നന്ദനയുടെ ഓര്‍മ ദിനത്തില്‍ വികാര നിര്‍ഭരമായ കുറിപ്പാണ് കെ എസ് ചിത്ര സാമൂഹിക മാധ്യമത്തില്‍ പങ്കുവെച്ചിരിക്കുന്നത്. താന്‍ അവസാന ശ്വാസമമെടുക്കുന്നത് വരെ തന്റെ മകള്‍ തന്നോടൊപ്പമുണ്ടാകുമെന്നാണ് അകാലത്തില്‍ വേര്‍പെട്ട മകളുടെ ഓര്‍മകളില്‍ കേരളത്തിന്റെ വാനമ്പാടി കുറിച്ചിരിക്കുന്നത്.

'നീ എന്റെ കൂടെ ഇല്ലെങ്കിലും നമ്മള്‍ വിട്ടു പിരിഞ്ഞിട്ടില്ല, ഞാന്‍ അവസാന ശ്വാസമെടുക്കും വരെ നീ എന്റെ ഹൃദയത്തില്‍ ജീവിക്കും,' ചിത്ര ഫേസ്ബുക്കില്‍ കുറിച്ചു. ചിത്രതയുടെ പോസ്റ്റിന് കീഴെ നന്ദനയുടെ ഓര്‍മകളില്‍ സ്‌നേഹാഞ്ജലികള്‍ അര്‍പ്പിച്ച് നിരവധി പേര്‍ കമന്റു ചെയ്യുന്നുണ്ട്.

മകളുടെ എല്ലാ പിറന്നാള്‍ ദിനത്തിലും ഓര്‍മദിനത്തിലും കെ എസ് ചിത്ര കുറിപ്പ് പങ്കുവെക്കാറുണ്ട്. അത് ചിത്രയെ സ്‌നേഹിക്കുന്ന മലയാളികളെയും നൊമ്പരപ്പെടുത്തുന്ന കുറിപ്പുമായിരിക്കും. മകളില്ലാത്ത ജീവിതം നല്‍കുന്ന വേദനയെക്കുറിച്ച് ചിത്ര മുന്‍പും പങ്കുവെച്ചിട്ടുണ്ട്.

നന്ദനയുടെ മരണത്തിന് ശേഷം ആ ഓര്‍മകളിലാണ് ചിത്രയുടെ ജീവിതം. നന്ദനയുടെ മരണ ശേഷം ഒരു കുഞ്ഞിനെ ദത്തെടുക്കുന്നതിനെക്കുറിച്ച് നേരത്തെ ചിന്തിച്ചിരുന്നതാണെന്ന് ചിത്ര ഒരു അഭിമുഖത്തില്‍ പണ്ട് പറഞ്ഞിരുന്നു. കുഞ്ഞിനെ ദത്തെടുക്കാന്‍ അതിന്റെ എല്ലാ ഉത്തരവാദിത്തവും ഏറ്റെടുക്കണം. പഠനം, വിവാഹം തുടങ്ങിയ കാര്യങ്ങള്‍ എല്ലാം നടത്തണം.

Chithra

അതുവരെ തങ്ങള്‍ ജീവിച്ചിരിക്കുമോ എന്ന കാര്യം അറിയില്ലെന്നും അതിനാലാണ് ദത്തെടുക്കാനുള്ള ശ്രമം ഉപേക്ഷിച്ചതെന്നും ചിത്ര പറഞ്ഞിരുന്നു. ഇപ്പോള്‍ നന്ദനയെ മാത്രം മനസില്‍ വെച്ച് ജീവിക്കുകയാണെന്നും ചിത്ര പറഞ്ഞു. മകളെ ഓര്‍ത്തുകൊണ്ടാണ് ഓരോ ദിവസവും താനും ഭര്‍ത്താവും എഴുന്നേല്‍ക്കുന്നതെന്നും നന്ദനയുടെ മരണം ജീവിതത്തിന്് തന്ന ആഘാതം വലുതാണെന്നും ചിത്ര അന്ന് ഓര്‍ത്തെടുത്തിരുന്നു.

ഇനി ജീവിതത്തില്‍ എന്ത് സംഭവിച്ചാലും അതെല്ലാം തനിക്ക് താങ്ങാന്‍ കഴിയുമെന്നും മകളുടെ മരണത്തേക്കാള്‍ വലിയ ആഘാതമൊന്നും തനിക്ക് ഇനി വരാനില്ലെന്നും ചിത്ര അന്ന് പറഞ്ഞിരുന്നു. മലയാളികള്‍ക്ക് കൂടി പ്രിയങ്കരിയായ പാട്ടുകാരിയുടെ ഏറ്റവും വലിയ ദുഃഖത്തില്‍ ആസ്വാദകരും പങ്കുചേരാറുണ്ട്.

Read more about: ks chithra
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X