twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ജീവിതത്തിൽ തണലായി നിന്നത് ഇവരാണ്! നൽകിയ വാക്ക് പാലിക്കാൻ കഴിയാത്തതിനെ കുറിച്ച് ചിത്ര

    |

    മലയാള സംഗീത ലോകത്തും തെന്നിന്ത്യൻ സംഗീത ലോകത്തും ഒരുപോലെ ആരാധകരുളള ഗായികയാണ് കെഎസ് ചിത്ര. കഴിഞ്ഞ നാലു പതിറ്റാണ്ടുകളായി ചിത്ര തെന്നിന്ത്യൻ സിനിമ ലോകത്ത് സജീവ സാന്നിധ്യമാണ്. പിന്നണി ഗാനരംഗത്തെ വ്യത്യസ്ത തലമുറയിൽപ്പെട്ട ഗായകരോടൊപ്പം പാടാനുളള ഭാഗ്യം ചിത്രയ്ക്ക് ലഭിച്ചിട്ടുണ്ട്.

    നിറ പുഞ്ചിരയോടെയാണ് ഒരോ വേദിയിലും ചിത്ര പാടാനായി എത്തുന്നത് . ഇതാണ് ചിത്ര എന്ന നടിയെ എല്ലാവരുടേയും പ്രിയങ്കരിയാക്കുന്നതും. ചെറുപ്പത്തിൽ തന്നെ പിന്നണിഗാന രംഗത്ത് സജീവമായ ചിത്ര നാല് പതിറ്റാണ്ടുകൾ കഴിയുമ്പോൾ കൈ നിറയെ ഹിറ്റുകളാണ്. ഇപ്പോഴിത തന്റെ സംഗീത ജീവിതത്തിൽ താങ്ങു തണലുമായി നിന്ന വ്യക്തികളെ കുറിച്ച് വെളിപ്പെടുത്തുകയാണ്. ജസ്റ്റ് ഫോർ വിമൻ എക്സലൻസ് പുരസ്കാരാവേദിയിലായിരുന്നു ചിത്രം വെളിപ്പെടുത്തിയത്.

     തന്റെ സംഗീതത്തിനായി ജീവിതം സമർ‌പ്പിച്ചവർ

    അച്ഛൻ- കൃഷ്ണൻ നായരും ഭർത്താവ് വിജയ് ശങ്കറുമായിരുന്നു തനിയ്ക്ക് പിന്തുണയുമായി കൂടെ നിന്നിരുന്നത്. തന്റെ സംഗീതത്തിനായി ഇവരുടെ ജീവിതം തന്നെ സമർപ്പിക്കുകയായിരുന്നു. സംഗീത കുടുംബത്ത് ജനിച്ചു വളർന്ന ചിത്ര, അച്ഛനെ കുറിച്ചും അദ്ദേഹം നൽകിയ പിന്തുണയെ കുറിച്ചും തുറന്നു പറഞ്ഞു.

     അച്ഛനും ഇളരാജയും


    കരിയറിന്റെ തുടക്കം കാലത്ത് എടുത്ത ഒരു കഠിനമായ തീരുമാനത്തെ കുറിച്ച് ചിത്ര പറയുകയുണ്ടായി. പിന്നണി ഗായികയായി കരിയർ തുടങ്ങിയ സമയമായിരുന്നു അത്. സിന്ധുഭൈരവി എന്ന ചിത്രത്തിനു വേണ്ടി ഇളയരാജ ഒരു പാട്ട് പാടാൻ തന്നെ ക്ഷണിക്കുകയായിരുന്നു. പിജിയ്ക്ക് പഠിക്കുന്ന സമയമായിരുന്നു. പരീക്ഷ നടക്കുന്ന സമയം . പിജിയ്ക്ക് പോയാൽ പരീക്ഷ മുടങ്ങും. ഇളയാരാജയുടെ പാട്ട് ഒഴിവാക്കാനും വയ്യാത്ത അവസ്ഥയായിരുന്നു.

    മീടൂ അനുഭവത്തെ കുറിച്ച് ദീപിക ! എന്ത് കൊണ്ട് അവരോട് ചോദിക്കുന്നില്ല,വാക്കുകൾ ചർച്ചയാകുന്നുമീടൂ അനുഭവത്തെ കുറിച്ച് ദീപിക ! എന്ത് കൊണ്ട് അവരോട് ചോദിക്കുന്നില്ല,വാക്കുകൾ ചർച്ചയാകുന്നു

     അച്ഛൻ ആവശ്യപ്പെട്ടത്

    ആ സമയം അച്ഛൻ ആവശ്യപ്പെട്ടത് എംഎ പൂർത്തിയാക്കാനാണ്. പക്ഷെ അന്ന് എനിയ്ക്ക് അച്ഛന്റെ വാക്കുകൾ പാലിക്കാൻ കഴിഞ്ഞിരുന്നില്ല. രാജ സാർ ഒരു കാര്യം ആവശ്യപ്പെടുമ്പോൾ അത് പറ്റില്ലെന്ന് പറയുന്നത് എങ്ങനെയാണ്. പരീക്ഷ പിന്നേയും എഴുതാം. രാജസാറിന്റെ വാക്കുകൾ ബഹുമാനിക്കണം. അദ്ദേഹത്തിന്റെ പാട്ട് എന്തായാലും പാടണമെന്ന് അച്ഛനോട് പറഞ്ഞു. അത് എന്റെ ജീവിതത്തിൽ വലിയൊരു മാറ്റത്തിന് കാരണമായി.പരീക്ഷ പിന്നീട് എഴുതി എടുക്കാമെന്ന് അച്ഛന് വാക്ക് കൊടുത്തിരുന്നു. എന്നാൽ അത് തനിയ്ക്ക് പാലിയ്ക്കാൻ പറ്റിയിട്ടില്ലെന്നും ചിത്ര പറഞ്ഞു. സിന്ധുഭൈരവിയിലെ പാട്ടിനാണ് ആദ്യമായി ചിത്രയ്ക്ക് ദേശീയ പുരസ്കാരം ലഭിക്കുന്നത്.

    സ്പെയിനിൽ പോയി ആകെ വഴി തെറ്റി റിമ! നേർവഴി കാട്ടിയ ആളെ പരിചയപ്പെടുത്തി താരം....സ്പെയിനിൽ പോയി ആകെ വഴി തെറ്റി റിമ! നേർവഴി കാട്ടിയ ആളെ പരിചയപ്പെടുത്തി താരം....

     തനിയ്ക്ക് വേണ്ടി ഭർത്താവ് ചെയ്യുന്നത്

    സിനിമയിൽ പാടാൻ തുടങ്ങിയപ്പോൾ ആവശ്യമായ സഹായവുമായി അച്ഛൻ കൂടെ തന്നെയുണ്ടായിരുന്നു. തനിയ്ക്ക് വേണ്ടി നിരവധി ത്യാഗങ്ങൾ അദ്ദേഹം സഹിക്കുകയും ചെയ്തു . അച്ഛന് ശേഷം തനിയ്ക്കൊപ്പം കൂടെ നിന്നത് ഭർത്താവായിരുന്നു. സ്വന്തം ജോലി ഉപേക്ഷിച്ചിട്ട് അദ്ദേഹം എന്നൊടൊപ്പം നിന്നു . എല്ലായിടത്തും അദ്ദേഹമാണ് എനിയ്ക്കൊപ്പം വരുന്നത്. രണ്ടു പേരോടും എത്ര നന്ദി പറഞ്ഞാലും അധികമാകില്ല," ചിത്ര പറഞ്ഞു

    English summary
    Singer kS chithra says about her father wish
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X