രഞ്ജിനിയെ കണ്ട് എനിക്ക് ടെൻഷൻ, ചുറ്റും ക്യാമറകൾ, എന്റെ പൊന്നാ‌ട ഉടുപ്പിച്ചു; കെഎസ് ചിത്ര

വർഷങ്ങളായി അടുത്തറിയുന്നവരാണ് ​ഗായിക കെഎസ് ചിത്രയും ആങ്കർ രഞ്ജിനി ഹരിദാസും. സ്റ്റാർ സിം​ഗർ എന്ന റിയാലിറ്റി ഷോയിലൂടെയാണ് ഇരുവരും പരസ്പരം അടുത്തറിയുന്നത്. കെഎസ് ചിത്ര ജ‍‍ഡ്ജായ ഈ ഷോയിൽ രഞ്ജിനി ഹരിദാസ് ആങ്കറായെത്തി. വർഷങ്ങളോളം ഈ ഷോ തുടർന്നപ്പോൾ രഞ്ജിനിയുടെയും ചിത്രയുടെയും സൗഹൃദവും ആഴത്തിൽ വളർന്നു.

ഇപ്പോഴിതാ രഞ്ജിനിയുടെ പുതിയ ഷോയിൽ അതിഥിയായി എത്തിയിരിക്കുകയാണ് കെഎസ് ചിത്ര. ഒരുമിച്ചുള്ള അനുഭവങ്ങൾ ഇരുവരും ഷോയിൽ പങ്കുവെക്കുന്നുണ്ട്. ചിത്ര ചേച്ചി തന്നെ വഴക്ക് പറഞ്ഞിരുന്നത് നീളം കുറഞ്ഞ ഉടുപ്പിന്റെ പേരിലാണെന്ന് രഞ്ജിനി പറയുന്നുണ്ട്. കാൽ കയറ്റി വെച്ച് റിഹേഴ്സലിൽ ഇരിക്കുമ്പോഴൊക്കെ ചേച്ചി എനിക്ക് മെസേജ് അയക്കും. ലെ​ഗ്സ് ഡൗൺ എന്നായിരിക്കും മെസേജ്. എന്റെ ലെെഫിൽ എന്നെ കല്യാണം കഴിപ്പിക്കാൻ ഏറ്റവും കൂടുതൽ ആ​ഗ്രഹമുള്ളത് ചിത്ര ചേച്ചിക്കാണ്. അമ്മയ്ക്ക് പോലും ആ​ഗ്രഹമില്ലെന്ന് രഞ്ജിനി പറയുന്നുണ്ട്. രഞ്ജിനിക്കൊപ്പമുള്ള ഒരു അനുഭവം ചിത്രയും അഭിമുഖത്തിൽ പങ്കെടുക്കുന്നുണ്ട്.

Ranjini Haridas

ഞങ്ങൾ കോയമ്പത്തൂരിൽ ഒരു ഷോയ്ക്ക് പോയതായിരുന്നു. ഡോക്ടേർസിന്റെ കോൺഫറൻസായിരുന്നു. വലിയൊരു റാംപ് കെട്ടിയിട്ടിട്ടുണ്ട്. രഞ്ജിനി ഒരു ഷോർട്ട് സ്കേർട്ടുമിട്ട് റാംപിലേക്ക് ന‌ടന്ന് പോകുന്നു. റാംപിന്റെ ചുറ്റം ക്യാമറയും പിടിച്ച് ആൾക്കാർ നിൽക്കുന്നു. എനിക്ക് ടെൻഷനായിട്ട് ഇരിക്കാൻ പറ്റുന്നില്ലായിരുന്നു. ആദരിക്കുന്ന കൂട്ടത്തിൽ എനിക്ക് ഒരു പൊന്നാട അണിയിച്ചിരുന്നു. അത് താൻ രഞ്ജിനിക്ക് അണിയിച്ചെന്ന് ചിത്ര ഓർത്തു.

കരിയറിലെ അനുഭവങ്ങൾ ചിത്ര പങ്കുവെക്കുന്നുണ്ട്. ഞാൻ റെക്കോഡിം​ഗിന് പോകുമ്പോൾ എന്റെ കയ്യിൽ എന്റെ ബുക്കും പേനയും കാണും. ഹെഡ‍് ഫോണുണ്ടാകും, എനിക്ക് കുടിക്കാനുള്ള വെള്ളമുണ്ടാകും. എനിക്കെന്തൊക്കെ വേണമോ അതൊക്കെ എന്റെ കയ്യിലുണ്ടാകും. കുറേ വർഷങ്ങൾക്ക് ശേഷം ഞാൻ പാടാൻ ചെല്ലുമ്പോൾ എനിക്ക് മുമ്പ് പാടിയ ആളുടെ പേപ്പറും സ്റ്റാൻഡിന്റെ പുറത്തിരിപ്പുണ്ടാകും. ഹെഡ് ഫോൺ താഴെ കിടക്കുന്നുണ്ടാകും. അത് അൺപ്രൊഫഷണലായി തോന്നാറുണ്ടെന്ന് കെഎസ് ചിത്ര പറയുന്നു.

KS Chithra  Ranjini Haridas

ജീവിതത്തിലെ വിഷമഘട്ടങ്ങളെ നേരിട്ടതിനെക്കുറിച്ചും കെഎസ് ചിത്ര സംസാരിച്ചു. വിധി നമുക്ക് മാറ്റാൻ പറ്റില്ല. അതെന്തായാലും വരും. അത് തരണം ചെയ്യാനുള്ള ശക്തിയാണ് വേണ്ടത്. ഇത്രയും വലിയ പ്രശ്നങ്ങളിലൂടെ പോയിട്ടും ഞാനിപ്പോഴും പിടിച്ച് നിൽക്കുന്നത് എന്റെ പ്രാർത്ഥനകൾ കൊണ്ടാണ്. ഒരുപാട് വെൽവിഷേർസ് ഉണ്ട്. അവരോട് ഉള്ളിൽ നിന്ന് നന്ദിയുണ്ടെന്നും കെഎസ് ചിത്ര വ്യക്തമാക്കി.

രഞ്ജിനി ഹരിദാസിന്റെ പുതിയ ഷോ

ദ ​ഗ്രീൻ റൂം എന്നാണ് രഞ്ജിനിയുടെ പുതിയ ഷോയുടെ പേര്. ഷോയിലെ ആദ്യത്തെ അതിഥിയാണ് കെഎസ് ചിത്ര. ‌ടെലിവിഷൻ രം​ഗത്ത് തിളങ്ങിയെങ്കിലും ഓലെെൻ മീഡിയ രം​ഗത്ത് രഞ്ജിനി ഇതുവരെ വലിയ സാന്നിധ്യം അറിയിച്ചിട്ടില്ല. പ്രിയ അവതാരക ഓൺലെെൻ മീ‍ഡിയ രം​ഗത്തേക്ക് വരുമ്പോൾ പ്രേക്ഷകർക്ക് പ്രതീക്ഷകൾ ഏറെയാണ്. ജൂലെെ 25 നാണ് ഷോയുടെ ആദ്യ എപ്പിസോട് സ്ട്രീം ചെയ്യാനിരുന്നത്.

എന്നാൽ ചില സാങ്കേതിക തടസങ്ങളാൽ ഇന്നത്തേക്ക് മാറ്റി. അടുത്തതായി രഞ്ജിനി ആരെ ഷോയിലേക്ക് കൊണ്ട് വരുമെന്നറിയാൻ കാത്തിരിക്കുകയാണ് ആരാധകർ. ലെെം ലെെറ്റിലേക്ക് തിരിച്ച് വരവിനുള്ള ശ്രമത്തിലാണ് രഞ്ജിനി ഹരി​ദാസിപ്പോഴെന്ന് സോഷ്യൽ മീ‍ഡിയയിൽ അഭിപ്രായമുണ്ട്. ഷോകൾ ചെയ്യുന്നുണ്ടെങ്കിലും അഭിമുഖങ്ങൾക്ക് പോലും രഞ്ജിനി കുറേക്കാലം മുഖം കൊടുത്തിരുന്നില്ല. ഏറെക്കാലത്തിന് ശേഷം കഴിഞ്ഞ വർഷം ധന്യ വർമയുടെ ഷോയിലാണ് രഞ്ജിനി മനസ് തുറന്ന് സംസാരിച്ചത്.

More from Filmibeat

Read more about: ks chithra
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X