സ്‌നേഹം ചിന്തകള്‍ക്ക് അപ്പുറമാണ്, പൊന്നോമനയെ മിസ് ചെയ്യുന്നു, മകള്‍ നന്ദനയുടെ ഓര്‍മകളില്‍ ചിത്ര

ഗായിക കെഎസ് ചിത്രയുടെ മകള്‍ നന്ദനയുടെ വിയോഗം ഇന്നും ഒരു നൊമ്പരമായി മലയാളി പ്രേക്ഷകരുടെ ഹൃദയത്തില്‍ കിടക്കുകയാണ്. ഏറെ കാലത്തെ നീണ്ട കാത്തിരുപ്പിന് ശേഷമാണ് പ്രിയ ഗായികയ്ക്ക് നന്ദന ജനിക്കുന്നത്. എന്നാല്‍ ഈ സന്തോഷം അധികനാള്‍ ചിത്രയ്‌ക്കൊപ്പം ഉണ്ടായിരുന്നില്ല. ഇന്നും വേദനയോടെയാണ് 2011 ലെ ഏപ്രില്‍ 14 ന് എല്ലാവരും ഓര്‍ക്കുന്നത്. ഇന്നും മകളുടെ വേര്‍പാടില്‍ സൃഷ്ടിച്ച വേദനയില്‍ നിന്ന് പൂര്‍ണ്ണമായി പുറത്ത് വരാന്‍ ചിത്രയ്ക്ക് കഴിഞ്ഞിട്ടില്ല.

chithra

ഇപ്പോഴിതാ പ്രേക്ഷകരുടെ ഇടയില്‍ ഇടംപിടിക്കുന്നത് മകള്‍ നന്ദനയെ കുറിച്ച് ചിത്ര കുറിച്ച വാക്കുകളാണ്. ഔദ്യോഗിക സോഷ്യല്‍ മീഡിയയ പേജിലൂടെയാണ് മകളെ കുറിച്ചുള്ള ഓര്‍മ പങ്കുവെച്ചിരിക്കുന്നത്. എന്നും ഹൃദയത്തില്‍ ജീവിക്കുമെന്നാണ് ഓര്‍മ ദിവസം പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്. ചിത്രയുടെ വാക്കുകള്‍ ആരാധകര്‍ ഏറ്റെടുത്തിട്ടുണ്ട്.

 നന്ദനയുടെ വിയോഗം

മകള്‍ നന്ദനയുടെ ചിത്രം പങ്കുവെച്ച് കൊണ്ടാണ് ഹൃദയസ്പര്‍ശിയായ വാക്കുകള്‍ ചിത്ര കുറിച്ചിരിക്കുന്നത്.'സ്‌നേഹം ചിന്തകള്‍ക്ക് അപ്പുറമാണെന്നും ഓര്‍മകള്‍ എക്കാലവും ഹൃദയത്തില്‍ ജീവിക്കുമെന്നുമാണ്' കെ എസ് ചിത്ര എഴുതിയിരിക്കുന്നത്. പൊന്നോമനയെ മിസ് ചെയ്യുന്നുവെന്നും കുറിപ്പില്‍ പറയുന്നുണ്ട്. നന്ദനയുടെ ഓര്‍മകള്‍ എന്നും നിലനില്‍ക്കുമെന്ന് ആരാധകരും പറയുന്നു. ചിത്രയുടെ വാക്കുകള്‍ ഏറെ വേദന സൃഷ്ടിച്ചിരിക്കുകയാണ്. മകളുടെ വേര്‍പാടിന് ശേഷ ഒരു ചെറിയ ഇടവേളയ്ക്ക് ശേഷമാണ് കെഎസ് ചിത്ര പൊതു വേദികളില്‍ എത്താന്‍ തുടങ്ങിയത്.

മകളുടെ വിയോഗം

എന്നും നിറ പുഞ്ചിരിയോടെ കാണുന്ന കെ എസ് ചിത്രയുടെ ജീവിതത്തിലെ ഏറ്റവും വലിയ ദുരന്തമായിരുന്നു മകള്‍ നന്ദനയുടെ മരണം. വിജയ ശങ്കര്‍- കെ എസ് ചിത്ര ദമ്പതിമാര്‍ക്ക് ഏറെ കാത്തിരിപ്പുകള്‍ക്ക് ശേഷമാണ് നന്ദന പിറന്നത്്. ഒമ്പത് വയസ് തികയും മുന്‍പെ ആയിരുന്നു കുഞ്ഞിന്റെ വിയോഗം. 2011ല്‍ ദുബായ്‌യിലെ വില്ലയില്‍ നീന്തല്‍ കുളത്തില്‍ വീണായിരുന്നു മരണം. നന്ദനയുടെ ഓര്‍മകള്‍ നിധി പോലെ സൂക്ഷിച്ചാണ് കെ എസ് ചിത്ര ഇപ്പോള്‍ ജീവിക്കുന്നത്.

Recommended Video

ന്യുഡ് ഫോട്ടോഗ്രാഫിയും ബിക്കിനിയുമൊക്കെ ചെയ്തത് എങ്ങനെ,Janaki Sudheer Interview
പിറന്നാള്‍

കുഞ്ഞിന്റെ പിറന്നാള്‍ ദിവസവും കെഎസ് ചിത്ര ഹൃദയസ്പര്‍ശിയായ കുറിപ്പ് പങ്കുവെയ്ക്കും. 2002 ഡിസംബര്‍ 18 ന് ആയിരുന്നു നന്ദന ജനിച്ചത്. 'നിന്റെ ജനനം ആയിരുന്നു ഞങ്ങളുടെ ജീവിതത്തിലെ അനുഗ്രഹം. നിന്റെ ഓര്‍മകള്‍ നിധി പോലെയാണ് ഞങ്ങള്‍ക്കെന്നും. നിന്നോടുള്ള സ്‌നേഹം വാക്കുകള്‍ക്കപ്പുറമാണ്. നിന്റെ നഷ്ടം അളക്കാനാവാത്തതാണ്' എന്നായിരുന്നു കഴിഞ്ഞ പിറന്നാളിന് ചിത്ര കുറിച്ചത്. പ്രിയഗായികയുടെ പോസ്റ്റ്്്് അന്ന് നിമിഷ നേരം കൊണ്ട് പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.

വിജയ് ശങ്കറും ചിത്രയും വിവാഹിതരാവുന്നത്.

1987 ല്‍ ആണ് എന്‍ജീനിയറായ വിജയ് ശങ്കറും ചിത്രയും വിവാഹിതരാവുന്നത്. വിവാഹം കഴിഞ്ഞ് പതിനഞ്ച് വര്‍ഷത്തിന് ശേഷമാണ് നന്ദന ജനിക്കുന്നത്. കൃഷ്ണ ഭക്ത കൂടിയായ ചിത്ര മകള്‍ക്ക് നന്ദന എന്ന പേരിട്ടു. എആര്‍ റഹ്മാന്റെ ഷോ യില്‍ പങ്കെടുക്കാനായി ദുബായില്‍ എത്തിയപ്പോഴാണ് ചിത്രയ്ക്ക് മകളെ നഷ്ടപ്പെടുന്നത്. ദുബായിലെ എമിറേറ്റ് ഹില്‍സിലെ വില്ലയിലെ നീന്തല്‍ കുളത്തില്‍ വീണാണ് ഒന്‍പതു വയസുകാരിയായിരുന്ന നന്ദനയെ മരണപ്പെടുന്നത്. ആരാധകരേയും സിനിമ- സംഗീത ലോകത്തേയും ഏറെ വേദനിപ്പിച്ച വിയോഗമായിരുന്നു ഇത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X