തുണിയഴിച്ച് ആളെ കൂട്ടുന്നെന്ന് അധിക്ഷേപം, വീട്ടുകാരെ ബാധിക്കും; പ്രതികരിച്ച് ലക്ഷ്മി ജയൻ
സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്ന ഗായികമാരിൽ ഒരാളാണ് ലക്ഷ്മി ജയൻ. സ്റ്റേജ് പ്രോഗ്രാമുകൾ ആഘോഷഭരിതമാക്കാൻ ലക്ഷ്മി ജയന് സാധിക്കുന്നു. അതേസമയം ആരാധകർക്കാെപ്പം വിമർശകരും ലക്ഷ്മി ജയനുണ്ട്. ഗായികയുടെ വസ്ത്ര ധാരണത്തെ കുറ്റപ്പെടുത്തുന്നവർ ഏറെയാണ്. ഇതേക്കുറിച്ച് പ്രതികരിക്കുകയാണിപ്പോൾ ലക്ഷ്മി ജയൻ. താൻ വ്യത്യസ്തയ്ക്ക് വേണ്ടിയാണ് ഇങ്ങനെ വസ്ത്രം ധരിക്കുന്നതെന്ന് ലക്ഷ്മി ജയൻ പറയുന്നു.
അടുത്തിടെ എന്റെ ഒരു വീഡിയോ വെെറലായിരുന്നു. സാധാരണ ഞാൻ ഒന്നിനും പ്രതികരിക്കാറില്ല. എന്നാലും പറയുകയാണ്. അയർലന്റിൽ
ചെയ്ത പരിപാടിയിൽ ഞാൻ പാന്റ് ഇട്ടില്ല എന്ന് പറഞ്ഞ് വെെറലായി. ഞാൻ ഇന്ന് ധരിച്ചത് പോലെ സ്കിന്നി കളർ പാന്റായിരുന്നു അന്ന് ധരിച്ചത്. എനിക്ക് പരിപാടി കിട്ടാത്തത് കൊണ്ട് ഞാൻ തുണി അഴിച്ച് പരിപാടിക്ക് ആളെ വിളിക്കുകയാണെന്നാണ് പറയുന്നത്. എനിക്ക് ചെറുതായിട്ട് കഴിവുള്ളത് കൊണ്ടാണ് ഞാൻ പാടുന്നത്. ഞാനിത് കണ്ടില്ലെന്ന് നടിക്കും. പക്ഷെ വീട്ടിൽ എനിക്ക് അമ്മയും പിള്ളേരുമുണ്ട്. അവരെ ഇത് ബാധിക്കും.

ഇത് കേൾക്കുമ്പോൾ നിനക്ക് ചുരിദാർ ഇട്ട് നടന്ന് കൂടേ എന്ന് ആളുകൾ ചോദിക്കും. എല്ലാവരും ചുരിദാറൊക്കെ ഇട്ട് വരുമ്പോൾ ഞാൻ മുണ്ടും ബ്ലൗസും ധരിച്ചാലേ വ്യത്യസ്തതയുള്ളൂ. ഞാൻ ഒരു സെലിബ്രിറ്റി ആണ്. സെലിബ്രിറ്റി ആണെന്ന് രണ്ട് പേർക്ക് തോന്നുകയെങ്കിലും ചെയ്യേണ്ടേ. പക്ഷെ അങ്ങനെയൊരു വീഡിയോ വെെറലായത് കൊണ്ട് ഓഫ് സീസണായിട്ടും എനിക്ക് ഈ പരിപാടി കിട്ടി. എനിക്ക് അത് കൊണ്ട് നിങ്ങളോട് നന്ദി മാത്രമേയുള്ളൂ. നിങ്ങളും ജീവിക്കുന്നു, സെെഡിൽ കൂടി ഞങ്ങളും ജീവിക്കുന്നെന്നും ലക്ഷ്മി ജയൻ പറഞ്ഞു.
പല മേഖലകളിൽ ലക്ഷ്മി ജയൻ സാന്നിധ്യമറിയിച്ചിട്ടുണ്ട്. വയലിനിസ്റ്റ്, റിയാലിറ്റി ഷോ താരം, ടെലിവിഷൻ അവതാരക, റേഡിയോ ജോക്കി എന്നിങ്ങനെ പല മേഖലകളിൽ ലക്ഷ്മി ജയൻ കഴിവ് തെളിയിച്ചു. തിരുവനന്തപുരം സ്വദേശിയായ ലക്ഷ്മി ജയൻ സിംഗിൾ പാരന്റാണ്. ഇതേക്കുറിച്ച് നേരത്തെ സംസാരിച്ചിരുന്നു. 2012 ൽ കുവെെറ്റ് ഷോ ചെയ്തിരുന്നു. അന്ന് വന്ന പ്രൊപ്പോസലാണ് വിവാഹത്തിലേക്ക് എത്തിയത്. കണ്ടപ്പോൾ ഇഷ്ടമായി.

കാണാൻ സുന്ദരനാണ്. അവിടയൊരു പെട്രോളിയം കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു അദ്ദേഹം. വീട്ടുകാർ ആലോചിച്ച് വിവാഹം തീരുമാനിക്കുകയായിരുന്നു. വിവാഹ ശേഷം കുവെെറ്റിലേക്ക് ഷിഫ്റ്റ് ചെയ്തിരുന്നില്ല. അധിക കാലമൊന്നും ഒന്നിച്ച് താമസിച്ചിട്ടില്ല. 2017 ൽ പിരിഞ്ഞെന്നും ലക്ഷ്മി ജയൻ അന്ന് വ്യക്തമാക്കി.
ഐഡിയ സ്റ്റാർ സിംഗറിലൂടെയാണ് ലക്ഷ്മി ജയൻ പ്രേക്ഷകർക്ക് സുപരിചിതയാകുന്നത്. ബിഗ് ബോസിൽ മത്സരാർത്ഥിയായും എത്തി. ഇതാദ്യമായല്ല ലക്ഷ്മി ജയന്റെ മ്യൂസിക് ഷോ ചർച്ചയാകുന്നത്. കഴിഞ്ഞ വർഷം സൗദി അറേബ്യയിൽ നടന്ന ഷോയിൽ എആർ റഹ്മാന്റെ ഹമ്മ ഹമ്മ എന്ന പാട്ടായിരുന്നു ലക്ഷ്മി ജയൻ പാടിയത്. തന്റേതായ ശെെലിയിലും വേറിട്ട ട്യൂണിലുമാണ് ഗായിക പാടിയത്. ഇത് ചിലർക്ക് ഇഷ്ടപ്പെട്ടില്ല. പാട്ട് കുളമാക്കി എന്ന് പറഞ്ഞ് അന്ന് ലക്ഷ്മി ജയന് വിമർശനങ്ങൾ വന്നു. ബിഗ് ബോസ് മലയാളം മൂന്നാം സീസണിലാണ് ലക്ഷ്മി ജയൻ മത്സരാർത്ഥിയായത്. എന്നാൽ അധിക ദിവസങ്ങൾ ലക്ഷ്മി ഈ ഷോയിലുണ്ടായിരുന്നില്ല. സ്റ്റേജ് ഷോകളുടെ തിരക്കുകളിലാണ് ലക്ഷ്മി ജയൻ ഇന്ന്. ഗായികയുടെ മിക്ക ഷോകളും സോഷ്യൽ മീഡിയയിൽ വലിയ ജനശ്രദ്ധ നേടുന്നു.


Click it and Unblock the Notifications











