'ഇനിയൊരു വിവാഹം കഴിക്കാൻ താൽപര്യമുണ്ട്, മകനുള്ളതുകൊണ്ട് മടിച്ച് നിൽക്കുന്നു, 50 വയസായിട്ട് ഇനി ചിന്തിക്കാം'
ഒരു ഗായിക എന്ന നിലയില്‍ അറിയപ്പെടുവാനാണ് ആഗ്രഹമെങ്കിലും പല മേഖലകളില്‍ പ്രതിഭ തെളിയിച്ച കലാകാരിയും ബിഗ് ബോസ് സീസൺ മൂന്ന് മത്സരാർത്ഥിയുമായിരുന്നു ലക്ഷ്‍മി ജയന്‍. വയലിനിസ്റ്റ്, റിയാലിറ്റി ഷോ താരം, ടെലിവിഷന്‍ അവതാരക, റേഡിയോ ജോക്കി എന്നിങ്ങനെയൊക്കെ വിവിധ മേഖലകളിൽ താരം ശ്രദ്ധ നേടിയിട്ടുണ്ട്. പ്രശസ്ത സംഗീത റിയാലിറ്റി ഷോയായ ഇന്ത്യന്‍ ഐഡളിലൂടെ പാന്‍ ഇന്ത്യന്‍ ശ്രദ്ധയും നേടിയിരുന്നു ലക്ഷ്‍മി.
ഇന്ത്യന്‍ ഐഡളിന്‍റെ 2018ല്‍ നടന്ന 10-ാം സീസണിലാണ് ലക്ഷ്‍മി മത്സരിച്ചത്. പാടിയ പല വേദികളിലും വയലിന്‍ വായിച്ചും അവര്‍ കൈയടി നേടിയിട്ടുണ്ട്. വയലിനൊപ്പം ഗിത്താറും മൃദംഗവും കൈകാര്യം ചെയ്യും ലക്ഷ്‍മി. എന്നാല്‍ ഗായിക എന്ന നിലയില്‍ വലിയ പ്രേക്ഷക കൗതുകം നേടിയെടുത്തത് ഒരേ ഗാനം ആണ്‍-പെണ്‍ ശബ്ദങ്ങളില്‍ ആലപിക്കാനുള്ള ലക്ഷ്‍മിയുടെ കഴിവാണ്.

ടെലിവിഷന്‍ അവതരണത്തിനൊപ്പം ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ്, അഭിനേതാവ് എന്നീ നിലകളിലും ലക്ഷ്‍മി ശ്രദ്ധ നേടിയിട്ടുണ്ട്. ഏഷ്യാനെറ്റിന്‍റെ ബെസ്റ്റ് എഫ് എം 95ല്‍ അവതാരകയായിരുന്നു. തിരുവനന്തപുരം സ്വദേശിനിയായ ലക്ഷ്‍മി തിരുവനന്തപുരം റീജിയണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എവിയേഷനില്‍ നിന്ന് എയര്‍ക്രാഫ്റ്റ് മെയിന്‍റനന്‍സ് എന്‍ജിനീയറിംഗ് പഠിച്ചിട്ടുണ്ട്. കോയമ്പത്തൂര്‍ ഭാരതീയാര്‍ യൂണിവേഴ്സിറ്റിയിലും പഠിച്ചിട്ടുണ്ട്.
ഒരു മകനുള്ള ലക്ഷ്മി സിംഗിൾ പാരന്റിങാണ് ചെയ്യുന്നത്. വിവാഹജീവിതം തകർന്നതിനെ കുറിച്ചെല്ലാം ലക്ഷ്മി ബിഗ് ബോസ് ഹൗസിൽ വെച്ച് തന്നെ വെളിപ്പെടുത്തിയിരുന്നു. വീണ്ടും ഒരു വിവാഹം എന്ന് ചിന്തിക്കുമ്പോൾ ഭയമുണ്ടെന്നാണ് ലക്ഷ്മി അന്ന് പറഞ്ഞത്. എന്നാൽ പിന്നീട് നാളുകൾക്കുശേഷം പറയാം നേടാം ഷോയിൽ അതിഥിയായി വന്ന് ഗായകൻ എം.ജി ശ്രീകുമാറുമായി സംസാരിക്കവെ ഇനിയൊരു വിവാഹം കഴിക്കാൻ താൽപര്യമുണ്ടെന്ന് ലക്ഷ്മി പറഞ്ഞിരുന്നു.
മകനുള്ളതുകൊണ്ട് മറ്റൊരു വിവാഹത്തിന് മടിച്ച് നിൽക്കുന്നതെന്നും ലക്ഷ്മി പറഞ്ഞിരുന്നു. അന്ന് താരം പറഞ്ഞ കാര്യങ്ങൾ ഇപ്പോൾ വീണ്ടും സോഷ്യൽമീഡിയയിൽ ചർച്ചചെയ്യപ്പെടുന്നുണ്ട്. ഇനിയൊരു വിവാഹം വേണ്ടേയെന്ന് എം.ജി ചോദിച്ചപ്പോഴാണ് ലക്ഷ്മി മറുപടി നൽകിയത്. 'ഇനിയൊരു വിവാഹം കഴിക്കണമെന്നുണ്ട്. പക്ഷെ കുട്ടി ഉള്ളതുകൊണ്ട്... അവനേം കൂടി അക്സപ്റ്റ് ചെയ്യുന്ന ആളായിരിക്കണം എന്നതാണ് മനസിലുള്ളത്.'
'അതുകൊണ്ടു തന്നെ ഇപ്പോൾ ഒരു കൂട്ട് എന്ന നിലയിൽ ഞാൻ ചിന്തിക്കുമ്പോൾ ഒരു അമ്പത് വയസൊക്കെയായിട്ട് മതി എന്നാണ് ഞാൻ ചിന്തിക്കുന്നത്. പക്ഷെ ഞാൻ വിവാഹം കഴിക്കുന്നതിനോട് മകന് അത്ര യോജിപ്പില്ല. അമ്മ വിവാഹം കഴിക്കണ്ട എന്നൊക്കെ അവൻ പറയും. ഞാൻ വിവാഹം കഴിക്കുന്നില്ല. പക്ഷെ നീയും കഴിക്കരുത് എന്ന് ഞാൻ അവനോട് പറയാറുണ്ട്.'

'2012ല്‍ കുവൈറ്റ് ഷോ ചെയ്തിരുന്നു. അന്ന് വന്ന പ്രൊപ്പോസലാണ് വിവാഹത്തിലേക്ക് പോയത്. കണ്ടപ്പോൾ എനിക്ക് ഇഷ്ടമായി. കാണാനൊക്കെ സുന്ദരനാണ്. അവിടെയൊരു പെട്രോളിയം കമ്പനിയില്‍ ജോലി ചെയ്യുകയായിരുന്നു അദ്ദേഹം. അങ്ങനെ വീട്ടുകാര്‍ ആലോചിച്ച് വിവാഹം തീരുമാനിക്കുകയായിരുന്നു.'
'വിവാഹശേഷം കുവൈറ്റിലേക്ക് ഷിഫ്റ്റ് ചെയ്തില്ല. അധികകാലമൊന്നും ഒന്നിച്ച് താമസിച്ചിട്ടുമില്ല. 2013ൽ വിവാഹം നടന്നു. ഒരു 2017 ഒക്കെയായപ്പോഴേക്കും പിരിഞ്ഞു. ഡിവോഴ്സായ സമയം ഞാൻ ചിന്തിച്ചിരുന്നത് അയാളുടെ ഭാഗത്താണ് എല്ലാ തെറ്റുകളും എന്നാണ്. എന്നാൽ അദ്ദേഹം എന്റെ ലൈഫിലോട്ട് വന്നത് എന്റെ നന്മയ്ക്ക് വേണ്ടിയാണെന്ന് ഞാൻ ഇപ്പോൾ കരുതുന്നു.'
'ഒറ്റയ്ക്ക് ജീവിക്കാനും ചിന്തിക്കാനും ഇപ്പോൾ പഠിച്ചു. മോശമായി ഒരു കാര്യം ഒരാൾ പറഞ്ഞാൽ പോലും അതിലെ നല്ലതിനെ കാണാൻ പഠിച്ചു. അങ്ങനെ ഈശ്വരനെ അടുത്തറിയാനും പഠിച്ചുവെന്നും', ലക്ഷ്മി പറയുന്നു.


Click it and Unblock the Notifications