For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ടയറ് മാറ്റിയിട്ടില്ല, ഒരു സൈക്കിളിൽപ്പോലും ഉരസിയിട്ടില്ല'; തൊണ്ണൂറുകളിലെ കാറിനെ പുത്തനാക്കി എം.ജി ശ്രീകുമാർ!

  |

  വിമർശനങ്ങൾക്ക് മറുപടിയാണ് എം.ജി ശ്രീകുമാർ. ഹിസ് ഹൈനസ് അബ്‌ദുള്ളയിലെ നാദരൂപിണി തന്നെക്കൊണ്ട് പാടിക്കേണ്ടെന്ന് പറഞ്ഞവർക്ക് ദേശീയ അവാർഡ് കൊണ്ട് മറുപടി നൽകിയ ​ഗായകനാണ് എം.ജി ശ്രീകുമാർ.

  മെലഡിയും ക്ലാസിക് ഗാനങ്ങളും ഫാസ്റ്റ് ഗാനങ്ങളും അനായാസമാണെന്ന് തെളിയിച്ച മലയാളത്തിന്‍റെ ജനപ്രിയഗായകനാണ് എം.ജി ശ്രീകുമാർ. സംഗീത പാരമ്പര്യമുള്ള കുടുംബത്തിലാണ് എം.ജി ശ്രീകുമാർ ജനിച്ചത്. പിതാവ് പ്രശസ്ത സംഗീതഞ്ജനായ മലബാര്‍ ഗോപാലന്‍. ഹരികഥാ കലാകാരിയായ കമലാക്ഷിയമ്മയാണ് അമ്മ.

  Also Read: ബച്ചന്‍ കുടുംബത്തിലെ ചില വിശ്വാസങ്ങള്‍; പിറന്നാളിന് കേക്ക് മുറിക്കാറില്ല, അതിന്റെ കാരണത്തെ കുറിച്ച് ജയ ബച്ചൻ

  മലയാള സിനിയിലെ പ്രമുഖ സംഗീതജ്ഞരായ എം.ജി രാധാകൃഷ്ണനും കെ.ഓമനക്കുട്ടിയുമാണ് സഹോദരങ്ങൾ. എന്നാൽ ഇവരാരുടേയും പെരുമ എം.ജി ശ്രീകുമാറിന്‍റെ വിജയയാത്രയുടെ ഘടകങ്ങളായിരുന്നില്ല. ജലദോഷമായിരുന്നോ നാദരൂപിണി പാടുമ്പോൾ എന്നാണ് സംഗീത നിരൂപകർ ഉൾപ്പെടെ എംജി ശ്രീകുമാറിനോട് ചോദിച്ചത്.

  സംഗീതത്തിന് വലിയ പ്രാധാന്യമുള്ള ചിത്രത്തിലെ ഗാനം ആരെക്കൊണ്ട് പാടിക്കണം എന്നതില്‍ തീരുമാനം റെക്കോഡിങ്ങിന്‍റെ അവസാന നിമിഷം വരെ നീണ്ടു. വളരെ ഉദ്വേഗവും മറ്റ് ഇടപെടലുകളുകൾക്കും ശേഷം അത് എം.ജി ശ്രീകുമാറിലെത്തി.

  Also Read: 'കുഴപ്പിക്കുന്ന ചോദ്യം ചോദിച്ചിട്ടും പിടിച്ച് നിന്നു'; ഭർത്താവിനെ മുട്ടുകുത്തിക്കാൻ നോക്കി ശരണ്യ ആനന്ദ്!

  എന്നാൽ റെക്കോഡിങ്ങിന് മുമ്പ് താൻ കരഞ്ഞിരുന്നുവെന്നും റെക്കോഡിങ് സമയത്തെ ആശങ്കയാണ് ഇതിന് കാരണമെന്നും എം.ജി ശ്രീകുമാർ തന്നെ ഒരു അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്. മോഹൻലാലിന്റെ ശബ്ദമായിട്ടാണ് ഇപ്പോഴും എംജി ശ്രീകുമാർ കൂടുതൽ തവണയും പ്രേക്ഷകരിലേക്ക് എത്തുന്നത്.

  മലയാളത്തിലെ സൂപ്പർതാരമായി മോഹൻലാൽ വളരുമ്പോൾ എം.ജി ശ്രീകുമാർ എന്ന ഗായകന്‍റെ ഗാനങ്ങളും അവയിൽ നിർണായകമാണ്. റൊമാൻസോ എൻട്രി സോങോ ഫാസ്റ്റ് നമ്പറോ വിരഹഗാനമോ അങ്ങനെ മോഹൻലാലിന്‍റെ ശബ്‌ദവും എം.ജിയുടെ സ്വരവും തമ്മിൽ വിഘടിപ്പാക്കാനാവാത്ത സാമ്യം അനുഭവപ്പെട്ടു.‌‌‌

  ഇപ്പോഴിത എം.ജി ശ്രീകുമാർ വീണ്ടും വാർത്തകളിൽ നിറയുകയാണ്. തൊണ്ണൂറുകളിൽ താൻ വാങ്ങിയ വാഹനം വീണ്ടും പുത്തൻമോടി നൽകി സ്വന്തമാക്കിയിരിക്കുകയാണ് എം.ജി ശ്രീകുമാറും ഭാര്യ ലേഖയും. അണിഞ്ഞൊരുങ്ങി പുത്തൻ ചന്തവുമായി നിൽക്കുന്ന 99 മോഡൽ മാരുതി 800 എല്ലാവരുടേയും വാഹനപ്രേമികളുടെ ഹൃദയം കവരും.

  1984ലാണ് പാട്ടുകാരനാകാൻ എം.ജി ശ്രീകുമാർ ചെന്നൈയിലെത്തുന്നത്. ആദ്യകാലത്ത് ഹോട്ടലിൽ താമസവും സ്റ്റുഡിയോയിൽ പോകുന്നതും ഓട്ടോയിലുമായിരുന്നു. പിന്നീട് എം.ജി ശ്രീകുമാറും കലാസംവിധായകൻ സാബു സിറിളും സുഹൃത്തുക്കളും ചേർന്ന് അഞ്ചുസെന്റ് സ്ഥലം വാങ്ങി ചെറിയ ഫ്ലാറ്റ് പണിതു.

  പിന്നെയാണ് എം.ജി ശ്രീകുമാർ ഈ കാറ് വാങ്ങുന്നത്. 1999ൽ ഒന്നരലക്ഷം രൂപയാണ് താൻ നൽകിയത് എന്നാണ് എം.ജി ശ്രീകുമാർ ഓർക്കുന്നത്. നരസിംഹം, വല്യേട്ടൻ തുടങ്ങി ഒട്ടേറെ സിനിമകൾക്ക് പാടാൻ പോയത് ഈ കാറിലാണെന്നാണ് എം.ജി ശ്രീകുമാർ പറയുന്നത്.

  ഫ്ലാറ്റിൽ നിന്ന് സ്റ്റുഡിയോയിലേക്കും തിരിച്ചും പോകാനാണ് എം.ജി ശ്രീകുമാർ കൂടുതലും ഉപയോഗിച്ചത്. ആകെ ദൂരയോട്ടംപോയത് തിരുപ്പതിയിലും പുട്ടപർത്തിയിലും. 23 വർഷത്തിനുള്ളിൽ ഈ കാറ് ഓടിയത് 28000 കിലോമീറ്റർ ആണെന്നാണ് എംജി ശ്രീകുമാർ പറയുന്നത്. ടയറുപോലും മാറ്റിയിട്ടില്ലെന്നാണ് എംജി ശ്രീകുമാർ പറയുന്നത്.

  'ഒരു സൈക്കിളിൽപ്പോലും ഉരസിയിട്ടില്ല. ഇനി നമുക്ക് രണ്ടുപേർക്കുംകൂടി എറണാകുളം നഗരത്തിലൂടെ ഇതിലൊരു സവാരിപോകണം' എന്നാണ് കാറ് പുതുക്കിയെുത്തതോടെ ശ്രീകുമാർ ഒപ്പമുണ്ടായിരുന്ന ഭാര്യ ലേഖയോട് പറയുന്നത്.

  അനുകരണമല്ല സംഗീതമെന്നും സ്വതസിദ്ധമായ ശൈലിയും കലയോടുള്ള ആത്മ സമർപ്പണവുമാണ് വിജയത്തിന്‍റെ പടവുകളെന്നും എം.ജിയുടെ സ്വരം പറഞ്ഞുതരും. പാട്ടിലെ വൈവിധ്യം, ആലാപനത്തിലെ ചടുലത, താളങ്ങളുടേയും രാഗങ്ങളുടേയും പുതിയ നിർവചനങ്ങൾ കൂടിയാണ് എം.ജി ശ്രീകുമാറും അദ്ദേഹത്തിന്‍റെ പാട്ടുകളും.

  Read more about: singer
  English summary
  Singer M.G Sreekumar 99 Model Maruti 800 Car Renewed, Latest Pictures Goes Viral -Read In Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X