twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഞങ്ങൾക്കിടയിൽ നോ ഈഗോ, ഗുരുവായൂരപ്പൻ്റെ അനുഗ്രഹം ഞങ്ങൾ അനുഭവിച്ചറിഞ്ഞതാണെന്ന് എം ജി ശ്രീകുമാർ

    |

    മലയാളികളുടെ ഇഷ്ട ഗായകരിൽ ഒരാളാണ് എം ജി ശ്രീകുമാർ. സംഗീത ലോകത്ത് തൻ്റേതായ വ്യക്തിമുദ്ര പതിപ്പിച്ച താരംകൂടിയാണ് അദ്ദേഹം
    മെലഡിയും ക്ലാസിക് ഗാനങ്ങളും ഫാസ്റ്റ് ഗാനങ്ങളും അനായാസമാണ് എം ജി ശ്രീകുമാർ ആലപിക്കുന്നത്. 1983-ൽ റിലീസായ മമ്മൂട്ടി നായകനായി എത്തിയ കൂലി എന്ന ചിത്രത്തിലൂടെയാണ് എംജി പിന്നണി ഗാനരംഗത്ത് എത്തുന്നത്. മലയാളത്തിന് പുറമേ, തമിഴ്, ഹിന്ദി, തെലുങ്ക് എന്നീ ഭാഷകളിലും പാടിയിട്ടുണ്ട്.

    എംജിയെ പോലെ തന്നെ ഭാര്യ ലേഖ ശ്രീകുമാറും പ്രേക്ഷകരുടെ പ്രിയ താരമാണ്. സമൂഹ മാധ്യമങ്ങളിൽ സജീവമായ താരം വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവെക്കാറുമുണ്ട്. ഇരുവരും മിക്കപ്പോഴും ഒരുമിച്ച് യാത്രകൾ ചെയ്യുന്നത് പതിവാണ്. മാനേജർ ഇല്ലാത്തയാളാണ് ഞാൻ. ഒരുമിച്ചുള്ള യാത്രകളെക്കുറിച്ചും ജീവിതത്തിലെ വിശേഷങ്ങളെക്കുറിച്ചും എം ജി ശ്രീകുമാർ മനോരമയിൽ നൽകിയ കുറിപ്പാണ് ഇപ്പോൾ പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടുന്നത്.

    ലേഖയാണ് ഏറ്റവും കൂടുതൽ ഭക്ത

    ഭാര്യയെ എല്ലായിടത്തും കൊണ്ടു പോകുന്നതിനെക്കുറിച്ച് ഒരുപാട് പേർ ചോദിച്ചിട്ടുണ്ട്. ഭാര്യയെ അല്ലേ കൊണ്ടുപോകുന്നത്, അതിലെന്താണ് കുഴപ്പമെന്ന് ഞാൻ തിരിച്ച് ചോദിക്കാറുണ്ട്. 'എല്ലാ മാസത്തിലും ഞങ്ങൾ ഗുരുവായൂർ സന്ദർശനം നടത്താറുണ്ട്. അവിടെ ഞങ്ങൾ ആഗ്രഹിച്ച് സ്വന്തമാക്കിയ ഒരു ഫ്ലാറ്റ് ഉണ്ട്'.

    'എനിക്കും ഭാര്യയ്ക്കും കൃഷ്ണനെയാണ് ഏറെ ഇഷ്ടം. എന്നേക്കാളും കൂടുതൽ ഭക്തിയും വിശ്വാസവുമുള്ളത് ലേഖക്കാണ്. മാസത്തിൽ രണ്ട് പ്രാവശ്യം ഗുരുവായൂരപ്പനെ കാണാനായി പോവാറുണ്ട്. ജീവിതത്തിൽ കൃഷ്ണന്റെ അനുഗ്രഹം ശരിക്കും അനുഭവിച്ചവരാണ് ഞങ്ങൾ. ഗുരുവായൂരിൽ ഒരു വില്ല വാങ്ങിയത് കണ്ണന്റെ അനുഗ്രഹം കൊണ്ടാണ്'.

    അമ്മയാണ് എൻ്റെ ധൈര്യം, കഴിഞ്ഞ നാല് വർഷമായി ഞാൻ ഡിപ്രഷൻ്റെ ചികിത്സയിലാണെന്ന് ലക്ഷ്മി മേനോൻഅമ്മയാണ് എൻ്റെ ധൈര്യം, കഴിഞ്ഞ നാല് വർഷമായി ഞാൻ ഡിപ്രഷൻ്റെ ചികിത്സയിലാണെന്ന് ലക്ഷ്മി മേനോൻ

    ഫ്ലാറ്റ് വിൽക്കാൻ

    'ചെന്നൈയിൽ ഞങ്ങൾക്കൊരു ഫ്ലാറ്റ് ഉണ്ടായിരുന്നു. ഒരിടക്ക് വെച്ച് അതു കൊടുക്കാൻ വേണ്ടി പല പണികളും ചെയ്ത് നോക്കി. എന്നാൽ ഒന്നും അങ്ങോട്ട് ശരിയായില്ല. ഗുരുവായൂരി‍ൽ തൊഴാൻ വരുമ്പോൾ ഇവിടെ എവിടെയെങ്കിലും ഒരു വീടോ ഫ്ലാറ്റോ കിട്ടിയിരുന്നെങ്കിലെന്ന് ആഗ്രഹിച്ചിട്ടുണ്ട്'.

    'ഗുരുവായൂരപ്പനെ കണ്ട് പ്രാർത്ഥിക്കുമ്പോൾ ഇക്കാര്യവും മനസിലുണ്ടായിരുന്നു. ഒരിക്കൽ ക്ഷേത്രത്തിൽ വന്ന് തിരികെയിറങ്ങുന്നതിനിടയിലാണ് ഫ്ലാറ്റിനെക്കുറിച്ച് ചോദിച്ച് കൊണ്ട് ഒരാൾ വിളിച്ചത്. ആ കച്ചവടം നടക്കുകയും ചെയ്തു. ആ സമയത്താണ് ഗുരുവായൂരിൽ വില്ലകൾ നിർമ്മിച്ച് കൊടുക്കുന്ന ഒരു ബ്രാൻഡ് എന്നെ സമീപിച്ചത്. അവരുടെ ബ്രാൻഡ് അംബാസിഡറാവാൻ ആവശ്യപ്പെട്ടു. അങ്ങനെയാണ് ചെന്നൈയിലെ ഫ്ലാറ്റ് വിറ്റ കാശും കൂടി ചേർത്ത് ഗുരുവായൂരിൽ ഒരു വില്ല വാങ്ങിയത്', എം ജി ശ്രീകുമാർ വിശദീകരിച്ചു.

    നിങ്ങളുടെ മക്കളുടെ കാര്യം കൂടി ചിന്തിക്കൂ! അമൃതക്കൊപ്പമുള്ള ചിത്രത്തിന് കമൻ്റിട്ടയാൾക്ക് ചുട്ടമറുപടി നൽകി ഗോപിനിങ്ങളുടെ മക്കളുടെ കാര്യം കൂടി ചിന്തിക്കൂ! അമൃതക്കൊപ്പമുള്ള ചിത്രത്തിന് കമൻ്റിട്ടയാൾക്ക് ചുട്ടമറുപടി നൽകി ഗോപി

    14 വർഷം ലിവിം​ഗ് ടു​ഗെതർ

    14 വർഷത്തെ ലിവിങ് റ്റുഗദർ ജീവിതത്തിന് ശേഷമായാണ് ലേഖയും ശ്രീകുമാറും വിവാഹിതരായത്. മൂകാംബികയിൽ വെച്ചായിരുന്നു ഇവരുടെ വിവാഹം. ഞങ്ങൾ ലിവിങ് റ്റുഗദർ ദമ്പതികൾ ആണെങ്കിലും ഇന്നത്തെ കാലത്തെ ആ ബന്ധത്തിനെ പിന്തുണക്കുന്നില്ലെന്നു അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഈഗോ ഇല്ലാതെ പരസ്പരം മനസിലാക്കി ജീവിക്കുന്നവരാണ് ഞങ്ങളെന്നും അത് തന്നെയാണ് ഞങ്ങളുടെ ജീവിത വിജയമെന്നും ലേഖയും വ്യക്തമാക്കിയിരുന്നു.

    എന്നെ നീ എന്ന് വിളിച്ചത് ഐ വി ശശി, ഒരു സെലിബ്രിറ്റി എങ്ങനെ ജീവിക്കണമെന്ന് പറഞ്ഞത് നസീർ ഇക്ക; വിധുബാല പറയുന്നുഎന്നെ നീ എന്ന് വിളിച്ചത് ഐ വി ശശി, ഒരു സെലിബ്രിറ്റി എങ്ങനെ ജീവിക്കണമെന്ന് പറഞ്ഞത് നസീർ ഇക്ക; വിധുബാല പറയുന്നു

    Recommended Video

    എംജി ശ്രീകുമാർ മതം മാറിയോ?മറുപടി ഇങ്ങനെ | FilmiBeat Malayalam
    ആരാണ് പെണ്ണ്

    'കേരളത്തിൽ ലിംവിങ് ടുഗെദറിൽ കഴിയാൻ നിൽക്കക്കള്ളി ഇല്ലാതായപ്പോഴാണ് ഒരു സുപ്രഭാതത്തിൽ മുകാംബിക ക്ഷേത്രത്തിലേക്ക് പോയി വിവാഹം കഴിക്കാൻ തീരുമാനിച്ചത്.' രാവിലെ ഏഴ് മണിക്കാണ് ഞാൻ അമ്മയെ വിളിക്കുന്നത്. അമ്മേ ഇന്ന് എന്റെ വിവാഹമാണെന്ന് പറഞ്ഞു. അത് കേട്ട് അമ്മ ഞെട്ടി. ആരാണ് പെണ്ണെന്ന് ചോദിച്ചു. ലേഖയെ വീട്ടുകാർക്ക് അറിയാമായിരുന്നു. ലേഖ നേരത്തെ തന്നെ എന്റെ വീട്ടിൽ വന്നിട്ടുണ്ട്'.

    'ലേഖയുടെ പേര് പറഞ്ഞു. അമ്മ നന്നായി വാടാ മക്കളേ എന്നായിരുന്നു മറുപടി നൽകിയത്' എം.ജി ശ്രീകുമാർ പറഞ്ഞു.

    മോഹൻലാലിന്റെ സ്ഥിരം ശബ്ദമാണ് എംജി ശ്രീകുമാറിൻ്റേത്. ഇരുവരും ഒന്നിച്ചെത്തിയ പഴയ ഗാനങ്ങൾ ഇന്നും പ്രേക്ഷകർ പാടി നടക്കുന്നുണ്ട്. എം.ജി പാടിയ പാട്ടുകളിൽ ലാൽ അഭിനയിക്കുമ്പോൾ അത് പാടുന്നത് മോഹൻലാൽ അല്ലെന്ന് വിശ്വസിക്കാൻ പ്രേക്ഷകർക്ക് ബുദ്ധിമുട്ടാണ്. അത്രയധികം സിങ്കാണ് ഇരുവരും തമ്മിലുളളത്.

    Read more about: m g sreekumar
    English summary
    Singer M G Sreekumar Open Ups About His successful Life with Lekha Sreekumar without Egos
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X