മോഹന്‍ലാലുമായി പിണക്കാന്‍ നോക്കിയാലും നടക്കില്ല! പാടാന്‍ അവസരം ലാല്‍ ചോദിച്ച് തരുന്നതല്ല; എംജി ശ്രീകുമാര്‍

മലയാള സിനിമയില്‍ ചില ഹിറ്റ് കൂട്ടുകെട്ടുകളുണ്ട്. അവരൊന്നിച്ചാല്‍ ഒരു സൂപ്പര്‍ഹിറ്റ് സിനിമ ഉറപ്പാണെന്നാണ് ആരാധകരും പറയുന്നത്. അങ്ങനൊരു ടീമാണ് നടന്‍ മോഹന്‍ലാലും സംവിധായകന്‍ പ്രിയദര്‍ശനും നിര്‍മാതാവ് സുരേഷ് കുമാറും ഗായകന്‍ എംജി ശ്രീകുമാറും. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത് സുരേഷ് കുമാര്‍ നിര്‍മ്മിച്ച് മോഹന്‍ലാല്‍ നായകനായ നിരവധി സിനിമകൡ പാടിയത് എംജി ശ്രീകുമാറായിരുന്നു. അതെല്ലാം വലിയ വിജയവുമായി.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് തുടങ്ങിയ സൗഹൃദം ഇന്നും കാത്തുസൂക്ഷിക്കുകയാണ് താരങ്ങള്‍. എന്നാല്‍ ഇവരുടെ കൂട്ടുകെട്ടിനെ സംബന്ധിച്ച് അനാവശ്യമായ ചില കഥകളും പ്രചരിക്കാറുണ്ട്. മോഹന്‍ലാലും പ്രിയനും എംജി ശ്രീകുമാറിനെ മാത്രം വിളിച്ച് പാട്ട് കൊടുക്കുകയാണ് എന്നതാണ് അതിലെ പ്രധാനപ്പെട്ടൊരു ആരോപണം. അത്തരത്തില്‍ ഇപ്പോഴും വരുന്ന പ്രചരണങ്ങള്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് എംജി ശ്രീകുമാര്‍.

mg-sreekumar

'പ്രിയനെ കുറിച്ച് പറഞ്ഞാല്‍ അദ്ദേഹമാണ് എന്റെ ചവിട്ടുപടി. പ്രിയനും മോഹന്‍ലാലും ഉള്ളത് കൊണ്ടാണല്ലോ എംജി ശ്രീകുമാര്‍ ആയതെന്ന് പലരും പറയാറുണ്ട്. അതിന് ഉത്തരം പറയേണ്ടത് അവരാണ്. അതിനുള്ള മറുപടി അവര്‍ പല വേദികളിലും പറഞ്ഞിട്ടുമുണ്ട്. കാവാലം പുരുഷോത്തമന്‍ സാറിന്റെ അവാര്‍ഡ് എനിക്ക് സമ്മാനിച്ചത് പ്രിയനാണ്. അന്ന് ആ വേദിയില്‍ വെച്ച് അദ്ദേഹം എന്നെ കുറിച്ച് സംസാരിച്ചിരുന്നു. ഞാന്‍ ഇവന് സിനിമയില്‍ പാടാന്‍ അവസരം കൊടുത്തു. പിന്നാലെ വേറെ സംവിധായകരും സംഗീത സംവിധായകരുമൊക്കെ പാടാന്‍ അവസരം കൊടുത്തു.

എനിക്കെന്തെങ്കിലും കഴിവ് ഉണ്ടെന്നോ, അല്ലെങ്കില്‍ അവര്‍ ഉദ്ദേശിച്ചത് പോലെ പാടി കൊടുക്കാന്‍ എനിക്ക് സാധിക്കുമെന്ന് കണ്ടിട്ടായിരിക്കുമല്ലോ അവരൊക്കെ എന്നെ വിളിച്ചിട്ടുണ്ടാവുക. അല്ലാതെ പ്രിയന്‍ വിളിച്ച് പാടിച്ചത് കൊണ്ട് എല്ലാവരും പാട്ട് പാടുന്നവരാവുമോ, അങ്ങനെയെങ്കില്‍ ആര്‍ക്ക് വേണമെങ്കിലും പാടാം. ദുഃഖഗാനം പാടുമ്പോള്‍ അത് ദുഃഖമായിരിക്കണം. അതുപോലെ എല്ലാ ജോണറിലും പാടാന്‍ കഴിയുമെങ്കില്‍ വിജയിക്കും. അതാണ് പ്രിയദര്‍ശന്‍ എനിക്ക് വേണ്ടി തന്നത്.

ഇനി മോഹന്‍ലാലിനെ കുറിച്ച് പറയുകയാണെങ്കില്‍ അദ്ദേഹം എന്നെ കൊണ്ട് പാടിക്കണമെന്നോ പാടിക്കരുതെന്നോ പറഞ്ഞിട്ടില്ല. ഭരതം എന്ന സിനിമ അദ്ദേഹത്തിന്റെ സ്വന്തമാണ്. അതിലെന്നെ കൊണ്ട് പാടിപ്പിച്ചിട്ടില്ല. എന്ന് കരുതി ഞാന്‍ അദ്ദേഹത്തിനോട് പിണങ്ങാനും നിന്നിട്ടില്ല. ഞങ്ങളെ പിണക്കാനും സാധിക്കില്ല. എമ്പുരാന്‍, വാലിബന്‍ തുടങ്ങി ഇപ്പോഴിറങ്ങിയ ഏതെങ്കിലും മോഹന്‍ലാലിന്റെ പടത്തില്‍ ഞാന്‍ പാടിയിട്ടുണ്ടോ? എത്രയോ കാലത്തിന് ശേഷമാണ് തുടരും എന്ന സിനിമയിലൂടെ മോഹന്‍ലാലിന് വേണ്ടി പാടുന്നത്. അദ്ദേഹം എന്നോട് പാടണമെന്നോ പാടരുതെന്നോ പറയാറില്ല. ഞങ്ങളുടെ സൗഹൃദം വേറെയാണ്. സംഗീതമോ അഭിനയമോ അല്ല. ഞങ്ങളുടെ ഫ്രണ്ട്ഷിപ്പ് സത്യമാണെന്നും' എംജി കൂട്ടിച്ചേര്‍ത്തു...

mg-sreekumar

വിഷു ദിനത്തോട് അനുബന്ധിച്ച് കൈരളി ടിവിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവേയാണ് തന്നെ കുറിച്ച് വരുന്ന വാര്‍ത്തകളില്‍ എംജി ശ്രീകുമാര്‍ പ്രതികരിച്ചത്. 1984 ല്‍ പുറത്തിറങ്ങിയ പൂച്ചയ്‌ക്കൊരു മൂക്കൂത്തി എന്ന സിനിമയില്‍ പാട്ട് പാടി കൊണ്ടാണ് എംജി ശ്രീകുമാര്‍ പ്രിയദര്‍ശന്‍ സിനിമകളുടെ ഭാഗമാവുന്നത്. പിന്നീടിങ്ങോട്ട് താളവട്ടം, ചിത്രം തുടങ്ങി ഒരു കാലത്ത് വലിയ വിജയമായ സിനിമകളിലെല്ലാം ഇതേ കൂട്ടുകെട്ട് ആവര്‍ത്തിച്ചു.

സിനിമയിലൂടെ ഉണ്ടായ സൗഹൃദം വ്യക്തി ജീവിതത്തിലും താരങ്ങള്‍ കാത്തുസൂക്ഷിച്ചു. ഇന്ന് ഏറ്റവും അടുത്ത സുഹൃത്തുക്കളാണ് ഇവരൊക്കെ. സമാനമായ രീതിയില്‍ പല കൂട്ടുകെട്ടുകള്‍ വന്നിട്ടുണ്ടെങ്കിലും അവരെല്ലാം പാതിവഴിയില്‍ പിണങ്ങി പിരിയുന്ന കാഴ്ചയാണ് കണ്ടിട്ടുള്ളത്. അങ്ങനെ പിണക്കാന്‍ നോക്കുന്നവര്‍ക്കുള്ള മറുപടിയാണ് പുതിയ അഭിമുഖത്തിലൂടെ എംജി ശ്രീകുമാര്‍ പറഞ്ഞിരിക്കുന്നത്.

More from Filmibeat

Read more about: m g sreekumar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X