പൂജ മുറിയിൽ കൃഷ്ണനൊപ്പം അമലോത്ഭവ മാതാവും, ജിം അടക്കമുള്ള സൗകര്യങ്ങൾ, മധു ബാലകൃഷ്ണന്റെ അത്യുഗ്രൻ വീട്!
മധു ബാലകൃഷ്ണന്‍ എന്ന പേര് കേള്‍ക്കുമ്പോള്‍ മനോഹരമായ സ്വരമാധുര്യമായിരിക്കും പലരുടേയും മനസിൽ നിറയുക. മധു ബാലകൃഷ്ണന്റെ മനോഹരമായ ആലാപന മികവില്‍ പ്രേക്ഷക ഹൃദയങ്ങള്‍ കീഴടക്കിയ ഗാനങ്ങളും ഏറെയുണ്ട്. ദക്ഷിണേന്ത്യൻ ചലച്ചത്ര ഗാനാസ്വാദകർക്കിടയിൽ ഇന്ന് ഏറ്റവും പ്രിയങ്കരമായ ശബ്ദമാണ് മധുവിന്റേത്. ബാല്യത്തിലെ ആരംഭിച്ച കർണ്ണാടിക് സംഗീതപഠനത്തിന്റെ പിൻബലം മധു ബാലകൃഷ്ണന് സ്വരശുദ്ധിയും ഭാവശുദ്ധിയും നൽകിയപ്പോൾ അതിമനോഹരമായ ശബ്ദത്തിനുടമ കൂടിയായ മധു ബാലകൃഷ്ണൻ മറ്റ് ദക്ഷിണേന്ത്യൻ യുവഗായകർക്കിടയിൽ തീർത്തും വ്യത്യസ്ഥനായി.
1974 ജൂൺ 24ന് തൃപ്പൂണിത്തുറയിൽ ജനിച്ച മധു ബാലകൃഷ്ണൻ ഇരുപത് വർഷത്തിലേറെയായി ദക്ഷിണേന്ത്യൻ സിനിമാ ലോകത്ത് സജീവമാണ്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായി 400 ലധികം ഗാനങ്ങൾ പാടിയിട്ടുണ്ട്.

2002ൽ വാൽക്കണ്ണാടി എന്ന ചിത്രത്തിലെ അമ്മേ അമ്മേ എന്ന പാട്ടിലൂടെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിന് മധു ബാലകൃഷ്ണൻ അർഹനായിട്ടുണ്ട്. വേറെയും നിരവധി പുരസ്കാരങ്ങൾ ഇത്രയും വർഷത്തെ സംഗീത ജീവിതത്തിനിടെ മധു ബാലകൃഷ്ണന് ലഭിച്ചിട്ടുണ്ട്. പക്ഷെ ഇന്നും സിനിമാ മേഖല വേണ്ടത്ര അംഗീകാരം നൽകി ഉപയോഗിക്കാത്ത കലാകാരനാണ് മധു ബാലകൃഷ്ണനെന്നത് ഇന്നും മലയാളികൾ പറയുന്ന കാര്യമാണ്.
സംഗീത ലോകത്ത് ഇനിയുമേറെ ദൂരങ്ങൾ താണ്ടി നിരവധി അംഗീകാരങ്ങൾ മധു ബാലകൃഷ്ണൻ നേടണമെന്നതാണ് സംഗീതപ്രേമികളുടെയെല്ലാം ആഗ്രഹം. ഇപ്പോഴിതാ മധു ബാലകൃഷ്ണന്റെ വീട്ടുവിശേഷങ്ങളാണ് ശ്രദ്ധനേടുന്നത്. എറണാകുളത്താണ് അത്യാധുനിക സൗകര്യങ്ങൾ അടക്കമുള്ള മധുവിന്റെ ലക്ഷ്വറി ഹൗസ് സ്ഥിതി ചെയ്യുന്നത്.
മധുവിനൊപ്പം സ്വന്തം അമ്മയും ഭാര്യയുടെ മാതാപിതാക്കളുമുണ്ട്. ചെന്നൈയിലും മധു ബാലകൃഷ്ണന് വീടുണ്ട്. രണ്ട് നിലകളിലായി സ്ഥിതി ചെയ്യുന്ന വീടിന് അകം നിറയെ മധുവിന് സംഗീത ലോകത്ത് നിന്നും ലഭിച്ച അംഗീകരാങ്ങളാൽ നിറഞ്ഞിരിക്കുകയാണ്. അമ്പലത്തിന് സമാനമായ രീതിയിലാണ് വീടിന്റെ രൂപകൽപ്പന. മൃഗസ്നേഹികളാണ് മധുവിന്റെ കുടുംബം. അതുകൊണ്ട് തന്നെ നിരവധി നായ്ക്കളും അക്വേറിയവും എല്ലാം വീടിനുള്ളിലുണ്ട്.
മാധവം എന്നാണ് വീടിന് ഗായകൻ പേര് നൽകിയിരിക്കുന്നത്. മൂത്തമകൻ പിറന്നതിന് ശേഷമാണ് വീട് വാങ്ങിയത് എന്നതുകൊണ്ടാണ് വീടിന് മധുവും ഭാര്യയും മാധവം എന്ന് പേരിട്ടത്. മനോഹരമായ ഒരു പടിപ്പുരയാണ് വീടിന്റെ പ്രധാന ആകർഷണം. മ്യൂറൽ പെയിന്റിങുകളും ആന്റിക്ക് അലങ്കാര വസ്തുക്കളാലും വീട് നിറഞ്ഞിരിക്കുകയാണ്.

അലങ്കാര വസ്തുക്കൾ താനാണ് ശേഖരിച്ച് കൊണ്ടുവരുന്നതെന്നും മധു ബാലകൃഷ്ണൻ പറയുന്നു. ഭാര്യ ദിവ്യയുടെ സംഗീതോപകരണങ്ങളും മനോഹരമായി വീട്ടിൽ സുക്ഷിച്ചിട്ടുണ്ട് മധു ബാലകൃഷ്ണൻ. വീടിനുള്ളിലെ ഏറ്റവും പ്രധാന ആകർഷണം അതിമനോഹരമായ പൂജാ മുറിയാണ്.
അമലോത്ഭവ മാതാവും വേളങ്കണ്ണി മാതാവും നാഗൂർ പള്ളിയും തുടങ്ങി മുപ്പത്തിമുക്കോടി ദൈവങ്ങളേയും മധുവിന്റെ പൂജ മുറിയിൽ കാണാം. ജിം അടക്കമുള്ള സൗകര്യങ്ങളും വീടിനുള്ളിൽ ഒരുക്കിയിട്ടുണ്ട്. മൈൽസ്റ്റോൺ മേക്കേഴ്സ് എന്ന യുട്യൂബ് ചാനലിൽ പ്രത്യക്ഷപ്പെട്ട മധു ബാലകൃഷ്ണന്റെ ഹോം ടൂർ വീഡിയോ വളരെ വേഗത്തിൽ ശ്രദ്ധനേടി.


Click it and Unblock the Notifications











