For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പള്ളിയില്‍ വച്ച് കല്യാണം നടത്തണമെന്ന് അവര്‍ വാശി പിടിച്ചു; വിവാഹജീവിതം പെട്ടെന്ന് അവസാനിച്ചെന്ന് മനീഷ

  |

  വ്യത്യസ്തമായ ആലാപന ശൈലിയിലൂടെ ശ്രദ്ധേയായി മാറിയ ഗായികയാണ് മനീഷ. തട്ടീം മുട്ടീം എന്ന പരമ്പരയില്‍ പ്രധാനപ്പെട്ടൊരു വേഷം ചെയ്ത് നടി പ്രേക്ഷക പ്രശംസ പിടിച്ച് പറ്റിയിരുന്നു. വാസവദത്ത എന്ന കഥാപാത്രത്തെ അവതരിപ്പിച്ച മനീഷ മറ്റ് നിരവധി സീരിയലുകളിലും അഭിനയിച്ചിരുന്നു. പൂക്കാലം വരവായ് സീരിയലിലെ വില്ലത്തി വേഷവും മനീഷയ്ക്ക് ആരാധകരെ നേടി കൊടുത്തിരുന്നു.

  അതേ സമയം തന്റെ വ്യക്തി ജീവിതത്തെ കുറിച്ചുള്ള വെളിപ്പെടുത്തലുകള്‍ നടത്തിയിരിക്കുകയാണ് നടിയിപ്പോള്‍. ജഗദീഷ് അവതാരകനായിട്ടെത്തുന്ന പണം തരും പടം എന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു.

  മനീഷയുടെ പ്രണയ വിവാഹത്തെ കുറിച്ചാണ് ജഗദീഷ് ചോദിച്ചത്..

  'ഞങ്ങള്‍ വളരെ ചുരുക്കം വര്‍ഷം കൊണ്ട് വിവാഹത്തിലേക്ക് എത്തി വളരെ പെട്ടെന്നു അത് അവസാനിപ്പിക്കേണ്ടി വന്ന ഹതഭാഗ്യരാണ്. ഒരു വര്‍ഷമേ ഞങ്ങള്‍ പ്രണയിച്ചിട്ടുള്ളൂ. തിരുവനന്തപുരത്താണ് അദ്ദേഹത്തിന്റെ വീട്. അദ്ദേഹം ഒരു സംഗീതഞ്‌നാണ്. ഒവിആര്‍ സാറിന്റെ പാട്ടിന്റെ റെക്കോര്‍ഡിങ്ങിന് പോയപ്പോള്‍ പാട്ട് പഠിപ്പിച്ച് തരാന്‍ അദ്ദേഹം അവിടെ ഉണ്ടായിരുന്നു. അന്നാണ് ഞങ്ങള്‍ തമ്മില്‍ പരിചയപ്പെടുന്നതെന്ന്' മനീഷ പറയുന്നു.

  റോബിന്‍ പോയതോടെ എല്ലാം അവസാനിച്ചെന്ന് പറഞ്ഞു; ബിഗ് ബോസ് ഗെയിമിന് ഇപ്പോള്‍ എന്താ സംഭവിച്ചതെന്ന് ആരാധകര്‍

  ദൈവ സ്‌നേഹം വര്‍ണീച്ചിടാന്‍' എന്ന പാട്ട് പാടി ഞാന്‍ വളരെയധികം ശ്രദ്ധേയായി നില്‍ക്കുന്ന സമയമായിരുന്നു അത്. ഞങ്ങളുടെ പരിചയം സൗഹൃദമായി. പിന്നീടത് പ്രണയമായി. പക്ഷേ ഞങ്ങള്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഉള്ളത് കൊണ്ട് വേര്‍പിരിഞ്ഞു. എന്നാല്‍ മക്കളുടെ അച്ഛനും അമ്മയുമായി ഞങ്ങള്‍ വളരെ സന്തോഷത്തോടെ മുന്നോട്ട് പോകുന്നതായിട്ടും മനീഷ വ്യക്തമാക്കുന്നു.

  വിവാഹസമയത്ത് ഇന്ദ്രജിത്തിന് 22 വയസും പൂര്‍ണിമയ്ക്ക് 23 വയസും; തങ്ങള്‍ക്കിടയില്‍ കംപാനിയന്‍ഷിപ്പ് ആണെന്ന് നടി

  ഒരു കുടുംബത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ നമ്മള്‍ അഡ്ജസ്റ്റ് ചെയ്ത് പോവണം എന്നാണ് ആളുകള്‍ പറയുന്നത്. അതിന് കാരണമായി അവര്‍ പറയുന്നത് മക്കളുടെ കാര്യമാണ്. എന്നാല്‍ അച്ഛനും അമ്മയും കൂടി വഴക്ക് കൂടി മോശം വാക്കുകള്‍ ഉപയോഗിച്ച് മുന്നോട്ട് പോകുമ്പോള്‍ ഏറ്റവും കൂടുതല്‍ പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കേണ്ടി വരുന്നത് അവരാണ്. അതിലും നല്ലത് വേര്‍പിരിഞ്ഞ് പരസ്പര ബഹുമാനത്തോടെ മുന്നോട്ട് പോകുന്നതല്ലേ എന്നാണ് മനീഷ ചോദിക്കുന്നത്.

  റിയാസിനെ ഒതുക്കാന്‍ ദില്‍ഷ മതി; റോബിന്‍ ഫാന്‍സിനെ നന്നായി മുതലെടുക്കുന്നത് ദില്‍ഷയാണെന്ന് ആരാധകര്‍

  ഭര്‍ത്താവ് ക്രിസ്ത്യനും ഞാന്‍ ഹിന്ദുവും ആയിരുന്നത് കൊണ്ട് തന്റെ വീട്ടില്‍ എതിര്‍പ്പായിരുന്നു. അതുകൊണ്ട് തന്നെ ഞാന്‍ ഇറങ്ങി പോവുകയാണ് ചെയ്തത്. ഞങ്ങളുടെ ജാതിയില്‍ നിന്ന് തന്നെ വരന്‍ വേണമെന്ന് അച്ഛന് വാശി ഇല്ലായിരുന്നു. പക്ഷേ വിവാഹം കഴിക്കുന്ന ആള്‍ക്ക് എന്നെ നോക്കാനുള്ള പാങ്ങ് ഉണ്ടോന്ന് അറിയണമായിരുന്നു. അതൊരു അച്ഛന്റെ കടമയാണെന്നും അത് മാത്രമേ നോക്കുന്നുള്ളു എന്നുമാണ് അച്ഛന്‍ പറഞ്ഞിരുന്നത്.

  പക്ഷേ അവസാനം ആയപ്പോഴെക്കും അച്ഛന് വിഷമമായി. അവര്‍ക്ക് പള്ളിയില്‍ വെച്ച് കല്യാണം നടത്തണമെന്ന് നിര്‍ബന്ധം പിടിച്ചു. അച്ഛന് അതിനോട് എതിര്‍പ്പായിരുന്നു. പള്ളിയിലും അമ്പലത്തിലും വേണ്ട ഒരു ഓഡിറ്റോറിയത്തില്‍ നടത്താം എന്നായിരുന്നു അച്ഛന്റെ നിലപാട്. പക്ഷേ അവര്‍ നിര്‍ബന്ധം തുടര്‍ന്നു. അങ്ങനെ തര്‍ക്കമായി. പിന്നീട് പൊരുത്തക്കേടുകള്‍ വന്നപ്പോള്‍ അത് മനസിലായി.

  വിവാഹത്തിന്റെ അന്ന് അച്ഛനും അമ്മയും പള്ളിയില്‍ വന്ന് 25 പവന്‍ സ്വര്‍ണം സമ്മാനമായി തന്നു. അതിപ്പോഴും എന്റെ മനസിലൊരു വേദനയാണ്. കാരണം ഞാന്‍ അവരെ വേദനിപ്പിച്ച് ഇറങ്ങി വന്നിട്ട് പോലും അവരെന്നെ വിട്ട് കളയാതെ ചേര്‍ത്ത് നിര്‍ത്തിയെന്നും മനീഷ പറയുന്നു.

  Read more about: singer
  English summary
  Singer Manisha About Her married Life And Husband
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X