For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ജെറിന്റെ കൈപിടിച്ച് ​മഞ്ജരി പുതിയ ജീവിതത്തിലേക്ക്... താലികെട്ടിന് സാക്ഷിയായി നടൻ സുരേഷ് ​ഗോപിയും!

  |

  മലയാളികളുടെ പ്രിയ ഗായിക മഞ്ജരി വിവാഹിതയായി. ബാല്യകാല സുഹൃത്ത് ജെറിനാണ് മഞ്ജരിയുടെ കഴുത്തിൽ താലി ചാർത്തിയത്. കഴിഞ്ഞ ദിവസം രാവിലെയാണ് ഒരു പുതിയ ജീവിതഘട്ടത്തിന് തുടക്കം കുറിക്കുന്ന വിവരം മഞ്ജരി സോഷ്യൽമീ‍ഡിയ വഴി പങ്കുവെച്ചത്.

  പിന്നാലെ സോഷ്യൽ മീഡിയയിലൂടെ ആരാധകരുടെയും അഭ്യുദയകാംക്ഷികളുടെയും ആശംസാപ്രവാഹമായിരുന്നു. വിവാഹവാർത്തയ്ക്കൊപ്പം ഇൻസ്റ്റഗ്രാമിലൂടെ മെഹന്ദി ചടങ്ങിൻറെ റീൽ വീഡിയോയും മഞ്ജരി പങ്കുവെച്ചിരുന്നു. തിരുവന്തപുരത്ത് വെച്ചാണ് വിവാഹ ചടങ്ങ് നടന്നത്.

  Also Read: 'മിത്രങ്ങളിൽ വിശ്വസിച്ച് തുടങ്ങിയത് നിന്നെ കണ്ടശേഷം'; ആത്മസുഹൃത്തിനൊപ്പം മീനാക്ഷി ദിലീപ്!

  ചുവപ്പ് നിറത്തിലുള്ള പട്ട് സാരിയും ഇണങ്ങുന്ന ആഭരണങ്ങളും അണി‍ഞ്ഞ് സുന്ദരിയായിട്ടാണ് മഞ്ജരി നവവധുവായി എത്തിയത്. ചുവപ്പ് നിറത്തിലുള്ള കുർത്തയും മുണ്ടുമായിരുന്നു വരൻ ജെറിന്റെ വേഷം.

  വിവാഹത്തിൽ പങ്കെടുക്കാനും വധു വരന്മാരെ ആശിർവദിക്കാനുമായി നടൻ സുരേഷ് ​ഗോപിയും ഭാര്യ രാധികയും ഉൾപ്പടെ സിനിമാ മേഖലയിൽ നിന്നും പിന്നണി ​ഗാനരം​ഗത്ത് നിന്നും നിരവധിപേർ വിവാഹിത്തിനെത്തിയിരുന്നു.

  വിവാഹത്തെ കുറിച്ച് ഒളിപ്പിച്ച് വെച്ചതല്ലെന്നും സമയം ഒത്തുവന്നപ്പോൾ‌ വിവാഹിതയാവുകയായിരുന്നുവെന്നും മഞ്ജരി പറയുന്നു.

  Also Read: 'അമ്മയെ ഓർത്തിട്ടാണ് ആത്മഹത്യ ചെയ്യാത്തതെന്നാണ് ഭാവന എന്നോടും മഞ്ജുവിനോടും പറഞ്ഞത്'; സംയുക്ത വർമ

  'വളരെ അധികം സന്തോഷമുണ്ട്. എന്റെ ​ഗുരുസ്ഥാനത്തുള്ളവരെല്ലാം വിവാഹത്തിന് എത്തിയിരുന്നു. പിന്നെ വിവാഹത്തെ കുറിച്ച് വലിയ പ്ലാനിങ് നടത്തിയിരുന്നില്ല. വളരെ അടുത്ത ബന്ധുക്കളേയും സുഹൃത്തുക്കളേയും മാത്രമെ ക്ഷണിച്ചിരുന്നുള്ളൂ.'

  'വിവാഹം മാത്രമെ ഇവിടെ നടക്കുന്നുള്ളൂ. ബാക്കിയുള്ള ആഘോഷങ്ങൾ മാജിക്ക് പ്ലാനെറ്റിലാണ് നടക്കുക. അവിടേക്കും നിരവധി പേരെ ക്ഷണിച്ചിട്ടുണ്ട്. എല്ലാവരുടേയും പ്രാർഥനകളാണ് ഞങ്ങൾക്ക് ആവശ്യം' മഞ്ജരി പറഞ്ഞു.

  ശേഷം ഉറുമിയിലെ ​ഗാനവും വരന് വേണ്ടി മ‍ഞ്ജരി ആലപിച്ചു. മജീഷ്യൻ ഗോപിനാഥ് മുതുകാടിന്റെ മാജിക് അക്കാദമിയിലെ ഭിന്നശേഷിക്കാരായ കുട്ടികൾക്കൊപ്പമായിരിക്കും മഞ്ജരിയുടേയും ജെറിന്റേയും വിവാഹവിരുന്ന്. ഒന്നാം ക്ലാസ് മുതൽ ഒരുമിച്ചു പഠിച്ചവരാണ് മ‍ഞ്ജരിയും ജെറിനും.

  മസ്കറ്റിൽ ആയിരുന്നു ഇരുവരുടെയും വിദ്യാഭ്യാസകാലം. ഇപ്പോൾ ബെംഗളൂരുവിൽ സ്വകാര്യ സ്ഥാപനത്തിലെ എച്ച്ആർ മാനേജറായി ജോലി ചെയ്യുകയാണ് ജെറിൻ. പത്തനംതിട്ട സ്വദേശിയാണ്. അച്ചുവിന്റെ അമ്മ എന്ന ചിത്രത്തിലൂടെ പിന്നണി ഗാനരംഗത്ത് ഹിരിശ്രീ കുറിച്ചതാണ് മഞ്ജരി.

  സ്വതന്ത്ര സംഗീത ആൽബങ്ങളിലൂടെയും പിന്നണി ഗാനങ്ങളിലൂടെയും മഞ്ജരി പിന്നീട് സം​ഗീത ലോകത്ത് സജീവമായി. കർണാട്ടിക്, ഹിന്ദുസ്ഥാനി, റാപ്, ഫ്യൂഷൻ എന്നീ ആലാപന ശൈലികളിൽ പ്രാവീണ്യം നേടിയിട്ടുണ്ട്.

  പൊന്മുടി പുഴയോരം സിനിമയിലെ ഒരു ചിരി കണ്ടാൽ, അനന്തഭ്രദ്രത്തിലെ പിണക്കമാണോ, രസതന്ത്രം സിനിമയിലെ ആറ്റിൻ കരയോരത്തെ, മിന്നാമിന്നിക്കൂട്ടത്തിലെ കടലോളം വാത്സല്ല്യം തുടങ്ങി നിരവധി ഹിറ്റ് ഗാനങ്ങൾ മഞ്ജരിയുടെ ശബ്ദമാധുര്യത്തിൽ പിറന്നതാണ്.

  2004 ലെ മികച്ച ഗായികക്കുള്ള സംസ്ഥാന പുരസ്കാരം ഞ്ജരിക്ക് ലഭിച്ചിരുന്നു. പോസിറ്റീവ് എന്ന ചിത്രത്തിലെ ഒരിക്കൽ നീ പറഞ്ഞു എന്ന് തുടങ്ങുന്ന ഗാനരംഗത്തിൽ ജി.വേണുഗോപാലിനൊപ്പം മഞ്ജരി പാടി അഭിനയിക്കുകയും ചെയ്തിരുന്നു.

  ജനപ്രിയ ടെലിവിഷൻ ഷോ ആയ സ്റ്റാർ സിങർ സീസൺ 8ലെ വിധികർത്താവുമായിരുന്നു മഞ്ജരി. സോഷ്യൽമീഡിയയിൽ സജീവമായ മഞ്ജരി പങ്കുവെക്കുന്ന പോസ്റ്റുകളും കുറിപ്പുകളും ശ്രദ്ധ നേടാറുണ്ട്.

  മഞ്ജരിയുടെ പഴയ വിവാഹ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ നേരത്തേ വൈറലായിട്ടുണ്ട്. തമിഴിലും മലയാളത്തിലുമായി മഞ്ജരി 200ൽ അധികം സിനിമകളും നിരവധി ആൽബങ്ങളും പാടിയിട്ടുണ്ട്. താരത്തിന്റെ ഫോട്ട്ഷൂട്ടുകൾക്കും വലിയ സ്വീകാര്യത ആരാധകരിൽ നിന്നും ലഭിക്കാറുണ്ട്.

  Recommended Video

  Singer Manjari Marriage: ഗായിക മഞ്ജരി വിവാഹിതയായി, ദൃശ്യങ്ങൾ കാണാം | *Celebrity | FilmiBeat

  മുപ്പത്തിയാറുകാരിയായ മഞ്ജരിയുടെ ആദ്യ ഭർത്താവ് വിവേക് ആയിരുന്നു. വിവാഹമോചനം ജീവിതത്തിലെ സന്തോഷകരമായ തീരുമാനമായിരുന്നുവെന്നാണ് മഞ്ജരി മുമ്പൊരിക്കൽ തന്റെ വ്യക്തി ജീവിതത്തെ കുറിച്ച് സംസാരിക്കവെ പറഞ്ഞത്.

  ജീവിതത്തിലെ പ്രധാന തീരുമാനമായിരുന്ന വിവാഹ മോചനമെന്നും മഞ്ജരി പറഞ്ഞിരുന്നു. വിവാഹമോചനം ഏറ്റവും ഇരുളടഞ്ഞ അധ്യായമല്ലെന്നും ഒരു രീതിയിൽ നോക്കിയാൽ അത് ജീവിതത്തിലെ വളരെ സന്തോഷകരമായ തീരുമാനമായിരുന്നുവെന്നും മഞ്ജരി പറഞ്ഞിരുന്നു.

  Read more about: manjari
  English summary
  singer Manjari and Jerin Enter Wedlock, Marriage Pictures Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X