വേദിയിൽ ഞാൻ അപമാനിക്കപ്പെട്ടു, കൂടെയുള്ളവർ ചെയ്തത്; അതാണ് ഏറ്റവും കൂടുതൽ വേദനിപ്പിക്കുക: മഞ്ജരി
സംഗീത രംഗത്ത് വർഷങ്ങളുടെ അനുഭവ സമ്പത്തുള്ള ഗായികയാണ് മഞ്ജരി. കരിയറിലെ തുടക്ക കാലത്ത് തന്നെ പ്രഗൽഭരായ സംഗീത സംവിധായകരുടെ പാട്ടുകൾ പാടാൻ മഞ്ജരിക്ക് കഴിഞ്ഞു. നിരവധി സ്റ്റേജ് ഷോകൾ മഞ്ജരി ചെയ്തിട്ടുണ്ട്. കരിയറിലെ അനുഭവങ്ങൾ പങ്കുവെച്ച് കൊണ്ട് പുതിയ അഭിമുഖത്തിൽ മഞ്ജരി പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. ചില വേദികളിൽ താൻ അപമാനിക്കപ്പെട്ടിട്ടുണ്ടെന്ന് മഞ്ജരി പറയുന്നു.
വേദനകൾ സമ്മാനിച്ച സ്റ്റേജ് ഷോകൾ ഇഷ്ടം പോലെ ഉണ്ടായിട്ടുണ്ട്. ഒരു ന്യൂ ഇയർ ഷോ. എല്ലാ പാട്ടുകാരും ഉണ്ട്. എന്തോ ചെറിയ കാരണത്തിന് എന്നെ അപമാനിച്ചു. ശകാരിച്ചു. ആരാണെന്ന് പറയുന്നില്ല. കാണികളേക്കാളും എന്റെ കൂടെയുള്ളവരിൽ നിന്നാണ് ഞാൻ അപമാനം നേരിട്ടിട്ടുള്ളത്. പ്രേക്ഷകർ നമ്മളെ ശരിക്കും അറിയാത്തവരാണ്. അവർ നമ്മളുടെ പാട്ട് മാത്രം കേൾക്കുന്നവരാണ്. ഞാനതൊന്നും അപമാനമായി കാണുന്നില്ല. നമ്മളെന്താണെന്ന് അറിഞ്ഞ് നമ്മളെ അപമാനിക്കുമ്പോഴാണ് ബാധിച്ചത്. അതും ഞാൻ അതിജീവിച്ചു. കൂടെ നിന്ന് ചതിക്കുന്ന വ്യക്തിയാണ് നമ്മളെ ഏറ്റവും കൂടുതൽ വേദനിപ്പിക്കുക. അതെല്ലാവരുടെ ജീവിതത്തിലും ഉള്ളതാണ്. അതിൽ നിന്നും പഠിച്ച് മുന്നോട്ട് വരണമെന്നും മഞ്ജരി പറഞ്ഞു. പിങ്ക് പോഡ്കാസ്റ്റിലാണ് പരാമർശം.



Click it and Unblock the Notifications
