twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    'എനിക്ക് ലഭിച്ച പുണ്യം... എല്ലാമെല്ലാമായിരുന്നു...'; അമ്മയുടെ ഓർമകളിൽ എം.ജി ശ്രീകുമാർ

    |

    ഗായകനായും സംഗീത സംവിധായകനായും സംഗീത ലോകത്ത് തൻറേതായ വ്യക്തിമുദ്ര പതിപ്പിച്ച താരമാണ് എം.ജി ശ്രീകുമാർ. ഹിസ് ഹൈനസ് അബ്‌ദുള്ളയിലെ നാദരൂപിണി തന്നെക്കൊണ്ട് പാടിക്കേണ്ട എന്ന് പറഞ്ഞവർക്ക് ദേശീയ പുരസ്കാരം സ്വന്തമാക്കികൊണ്ടാണ് എം.ജി ശ്രീകുമാർ മറുപടി നൽകി. മെലഡിയും ക്ലാസിക് ഗാനങ്ങളും ഫാസ്റ്റ് ഗാനങ്ങളും അനായാസമാണ് എം.ജി ശ്രീകുമാർ ആലപിക്കുന്നത്. സംഗീത പാരമ്പര്യമുള്ള കുടുംബത്തിലാണ് എം.ജി ശ്രീകുമാർ ജനിച്ചത്. പിതാവ് പ്രശസ്ത സംഗീതഞ്ജനായ മലബാർ ഗോപാലൻ. ഹരികഥാ കലാകാരിയായ കമലാക്ഷിയമ്മയാണ് അമ്മ. മലയാള സിനിയിലെ പ്രമുഖ സംഗീതജ്ഞരായ എം.ജി രാധാകൃഷ്ണനും കെ.ഓമനക്കുട്ടിയുമാണ് സഹോദരങ്ങൾ.

    'മാനസീകമായി തളർന്നു, എല്ലാം അവസാനിച്ചുവെന്നാണ് കരുതിയത്'; കടന്നുപോയ നിമിഷങ്ങളെ കുറിച്ച് സാമന്ത!'മാനസീകമായി തളർന്നു, എല്ലാം അവസാനിച്ചുവെന്നാണ് കരുതിയത്'; കടന്നുപോയ നിമിഷങ്ങളെ കുറിച്ച് സാമന്ത!

    പ്രശസ്തരായവർ ഒപ്പമുണ്ടായിരുന്നിട്ടും സ്വപ്രയത്നത്തിലൂടെയാണ് എം.ജി സം​ഗീത കൊടുമുടി കയറിയത്. ജലദോഷമായിരുന്നോ നാദരൂപിണി പാടുമ്പോൾ എന്നാണ് സംഗീത നിരൂപകർ ഉൾപ്പെടെ ചോദിച്ചത്. സംഗീതത്തിന് വലിയ പ്രാധാന്യമുള്ള ചിത്രത്തിലെ ഗാനം ആരെക്കൊണ്ട് പാടിക്കണം എന്നതിൽ തീരുമാനം റെക്കോഡിങ്ങിൻറെ അവസാന നിമിഷം വരെ നീണ്ടു. വളരെ ഉദ്വേഗവും മറ്റ് ഇടപെടലുകളുകൾക്കും ശേഷം അത് എം.ജി ശ്രീകുമാറിലെത്തി. എന്നാൽ റെക്കോഡിങ്ങിന് മുമ്പ് താൻ കരഞ്ഞിരുന്നുവെന്നും റെക്കോഡിങ് സമയത്തെ ആശങ്കയാണ് ഇതിന് കാരണമെന്നും എം.ജി ശ്രീകുമാർ തന്നെ ഒരു അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്.

    'പിരിഞ്ഞില്ലായിരുന്നുവെങ്കിൽ കാജലിനെപ്പോലെ അമ്മയാകാമായിരുന്നില്ലേ?'; സാമന്തയോട് പാപ്പരാസികൾ!'പിരിഞ്ഞില്ലായിരുന്നുവെങ്കിൽ കാജലിനെപ്പോലെ അമ്മയാകാമായിരുന്നില്ലേ?'; സാമന്തയോട് പാപ്പരാസികൾ!

    മോഹൻലാലിന്റെ ശബ്ദം

    യേശുദാസിനെയും ജയചന്ദ്രനെയും പോലെ ഗാംഭീര്യമുള്ള ശബ്‌ദമില്ലാത്തതിനാൽ തന്നെ തൻറെ കനം കുറഞ്ഞ സ്വരത്തെ സംഗീതലോകം എങ്ങനെ സ്വീകരിക്കുമെന്ന് അദ്ദേഹത്തിന് ആശങ്കയില്ലായിരുന്നു. അംഗീകാരം അൽപം വൈകിയായിരിക്കും എന്നാലും മറ്റുള്ളവരുടെ ശബ്‌ദം അനുകരിക്കാതിരിക്കുക എന്ന വിശ്വാസമാണ് മലയാളത്തിൻറെ പ്രിയപ്പെട്ട സ്വരങ്ങളിലേക്ക് എം.ജിയേയും വളർത്തിയത്. അതുതന്നെയാണ് പിന്നാലെ വന്ന ഗായകരോടും അദ്ദേഹത്തിന് പറയാനുള്ളത്. മലയാളത്തിലെ സൂപ്പർതാരമായി മോഹൻലാൽ വളരുമ്പോൾ എം.ജി ശ്രീകുമാർ എന്ന ഗായകൻറെ ഗാനങ്ങളും അവയിൽ നിർണായകമാണ്. റൊമാൻസോ എൻട്രി സോങോ ഫാസ്റ്റ് നമ്പറോ വിരഹഗാനമോ അങ്ങനെ മോഹൻലാലിൻറെ ശബ്‌ദവും എം.ജിയുടെ സ്വരവും തമ്മിൽ വലിയൊരു സാമ്യം അനുഭവപ്പെട്ടു.

    അമ്മയെക്കുറിച്ച്

    അമ്മയുടെ ഓർമദിനത്തിൽ മനോഹരമായ കുറിപ്പുമായി എത്തിയിരിക്കുകയാണ് പ്രിയ ​ഗായകനിപ്പോൾ. 'ആ ഉദരത്തിൽ ജനിച്ചതാണ് തന്റെ ഏറ്റവും വലിയ പുണ്യമെന്നാണ് അമ്മയുടെ ഓർമച്ചിത്രം പങ്കിട്ടുകൊണ്ട് ​ഗായകൻ കുറിച്ചത്. ആരാധകരും താരത്തിന്റെ സുഹൃത്തുക്കളും അടക്കം നിരവധി പേർ അദ്ദേഹത്തിൻ‌റെ കുറിപ്പിന് താഴെ ‌പ്രണാമമർപ്പിച്ച് എത്തി. ഇന്ന് എന്റെ അമ്മയുടെ ഓർമദിനം. എനിക്ക് നൽകിയ ലാളനവും മാറോട് ചേർത്തുവെച്ച് നൽകിയ ഉമ്മകളും ഇന്നും മായാത്ത ഓർമകളാണ്. ആ ഉദരത്തിൽ ജനിച്ചതാണ് എന്റെ മഹാപുണ്യം.... ഭാഗ്യം.... എന്റെ എല്ലാമെല്ലാമായിരുന്ന അമ്മക്ക് ഈ മകന്റെ ശതകോടി പ്രണാമം' എന്നായിരുന്നു എം.ജി ശ്രീകുമാർ കുറിച്ചത്. വിദ്യാർഥിയായിരുന്നപ്പോൾ അരിഷ്ടിച്ച് വെച്ച പണത്തിൽ നിന്നും തനിക്ക് അമ്മ പിറന്നാൾ ദിനങ്ങളിൽ മിഠായി വാങ്ങി തന്നിരുന്നതിനെ കുറിച്ചെല്ലാം പലപ്പോഴും എം.ജി ശ്രീകുമാർ പറഞ്ഞിട്ടുണ്ട്.

    Recommended Video

    എംജി ശ്രീകുമാർ മതം മാറിയോ?മറുപടി ഇങ്ങനെ | FilmiBeat Malayalam
    സംഗീത നാടക അക്കാദമി ചെയർമാൻ

    അടുത്തിടെയാണ് എം.ജി ശ്രീകുമാറിനെ സംഗീത നാടക അക്കാദമി ചെയർമാനായി നിയമിച്ചത്. നിയമനത്തിന് ശേഷം നവമാധ്യമങ്ങളിൽ പ്രതിഷേധം ശക്തമായിരുന്നു. സിപിഎം തീരുമാനങ്ങളിലെ വിവരക്കേട് തിരുത്തണമെന്നാണ് അന്ന് വിമർശകർ അഭിപ്രായപ്പെട്ടത്. മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിന് വേണ്ടിയാണ് എം.ജി ശ്രീകുമാർ അവസാനമായി പാട്ട് പാടിയത്. ചിത്രത്തിൽ ‌എം.ജി ആലപിച്ച ​ഗാനങ്ങളെല്ലാം ശ്രദ്ധിക്കപ്പെട്ടിരുന്നു. ബ്രോ ഡാഡി, ആറാട്ട് തുടങ്ങിയ സിനിമകളാണ് ഇനി പുറത്തിറങ്ങാനുള്ളത്. ബ്രോ ഡാഡിയിൽ മോഹൻലാലും പൃഥ്വിരാജുമാണ് കേന്ദ്ര കഥപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സിനിമ ജനുവരി 26ന് ഒടിടിയിലൂടെ പ്രേക്ഷകരിലേക്ക് എത്തും.

    Read more about: mg sreekumar
    English summary
    Singer MG Sreekumar shares his heart melting note on mother's death anniversary
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X