'എപ്പോഴും കരയും, അവിടെയുള്ള ജീവിതം മാനസീകമായി തളർത്തി'; സൂപ്പർ സ്റ്റാർ സിങറിൽ നിന്ന് മിയ പിന്മാറിയതിന് പിന്നിൽ

സോണി ടിവിയിൽ സംപ്രേഷണം ചെയ്യുന്ന ഹിന്ദി സംഗീത റിയാലിറ്റി ഷോ സൂപ്പർ സ്റ്റാർ സിങ്ങറിന് നിരവധി ആരാധകർ കേരളത്തിലുമുണ്ട്. അതുകൊണ്ട് തന്നെ സം​ഗീതത്തിൽ വൈദഗ്ധ്യമുള്ള കുട്ടി പാട്ടുകാർ കേരളത്തിൽ നിന്നും പോയി സൂപ്പർ സ്റ്റാർ സിങ്ങറിൽ പങ്കെടുക്കാറുണ്ട്. മാത്രമല്ല കുറച്ച് ദിവസം മുമ്പ് പൂർത്തിയായ സൂപ്പർ സ്റ്റാർ സിങ്ങർ സീസൺ ത്രീയിൽ വിജയിയായത് മലയാളിയായ ഏഴ് വയസുകാരൻ ആവിർഭാവാണ്. ഇടുക്കി സ്വദേശിയായ ആവിർഭാവ് ഫ്ലവേഴ്സ് ടോപ്പ് സിങർ ഷോയിലൂടെ മലയാളികൾക്ക് പരിചിതമാണ്.

ആവിർഭാവിനൊപ്പം സൂപ്പർ സ്റ്റാർ സിങറിൽ മത്സരിച്ചിരുന്ന മറ്റൊരു മലയാളി ഫ്ലവേഴ്സ് ടോപ്പ് സിങർ ഷോയിലൂടെ തന്നെ ശ്രദ്ധ നേടിയ കൊച്ചിക്കാരി മിയക്കുട്ടിയായിരുന്നു. സൂപ്പർ സ്റ്റാർ സിങറിൽ മികച്ച പ്രകടനം കാഴ്ചവെച്ചുകൊണ്ടിരിക്കെയാണ് പെട്ടന്ന് മിയ ഷോ ക്വിറ്റ് ചെയ്തത്. അതിനുള്ള കാരണം എന്താണെന്നത് ആരാധകരും തിരിക്കിയിരുന്നു.

Singer Miah Essa Mehak

ചാനലിന്റെ ഭാ​ഗത്ത് നിന്നുള്ള മോശം പെരുമാറ്റമാണോ എന്നൊക്കയുള്ള ചർച്ചകളും വന്നിരുന്നു. ഇപ്പോഴിതാ മിയയുടെ മാതാപിതാക്കൾ തന്നെ ഷോ ക്വിറ്റ് ചെയ്യാനുള്ള കാരണം വെളിപ്പെടുത്തിയിരിക്കുന്നു. സൈന സൗത്ത് പ്ലസ്സിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു മിയയുടെ മാതാപിതാക്കൾ.

സൂപ്പർ സ്റ്റാർ സിങറിൽ നിന്നും ഇങ്ങോട്ട് വിളി വന്നിട്ടാണ് മത്സരിക്കാൻ പോയത്. അങ്ങനെ ഞങ്ങൾ മത്സരിക്കാൻ മിയയെ കൊണ്ടുപോയി. അതിന് വേണ്ടി പതിനെട്ടോളം സ്റ്റേജ് ഷോകൾ ക്യാൻസൽ ചെയ്തു. അങ്ങനേയും ചില വിഷയങ്ങൾ ഉണ്ടായി. ഇങ്ങോട്ട് വിളി വന്നതുകൊണ്ട് മാത്രമാണ് മത്സരിക്കാൻ പോകാമെന്ന ചിന്ത വന്നത്.

അപ്പോഴും മിയയുടെ ഉപ്പയ്ക്ക് താൽപര്യമില്ലായിരുന്നു. അവളെ ഹിന്ദിയൊക്കെ പഠിപ്പിച്ചശേഷം അടുത്ത സീസണിൽ പങ്കെടുപ്പിക്കാമെന്നാണ് അ​ദ്ദേഹം പറഞ്ഞത്. പക്ഷെ ഞങ്ങൾ നിർബന്ധിച്ചുകൊണ്ടിരുന്നതിനാൽ അ​ദ്ദേഹം സമ്മതിച്ചു.

ആദ്യം സെലക്ടായ അ‍ഞ്ച് പെൺകുട്ടികളിൽ ഒരാൾ മിയയായിരുന്നു. അപ്പോഴൊക്കെ കമ്യൂണിക്കേഷൻ മിയയ്ക്ക് ബു​ദ്ധിമുട്ടായിരുന്നു. ജഡ്ജസുമായി ഇന്ററാക്ട് ചെയ്യാൻ ഭാഷ വശമില്ലാത്തതിനാൽ ബുദ്ധിമുട്ടായിരുന്നു. മൂന്ന് മാസം മുംബൈയിൽ സ്ഥിരമായി നിന്ന് വേണം മത്സരിക്കാൻ. ഒരു പാരന്റും കുട്ടിക്കൊപ്പം നിൽക്കണമായിരുന്നു. അവളുടെ ഉപ്പയ്ക്ക് അത് സാധ്യമായിരുന്നില്ല.

അതുകൊണ്ട് ഞാനാണ് നിന്നത്. മിയ തനിയെയാണ് പാട്ട് പഠിച്ചിരുന്നത്. സംശയം വരുന്ന ഭാ​ഗങ്ങൾ‌ പോസ് ചെയ്ത് വെച്ച് കൃത്യമായി പഠിച്ച് പോകുന്ന രീതിയായിരുന്നു മിയയുടേത് ഉമ്മ പറയുന്നു. അതുപോലെ നോർത്ത് ഇന്ത്യൻ ഫുഡ് മിയയ്ക്ക് കഴിക്കാൻ പറ്റുന്നില്ലായിരുന്നു.

ശരീരഭാരവും കുറഞ്ഞു. പിന്നെ എംജി സാറിന്റെ ഒരു ഷോയ്ക്ക് വേണ്ടി ഓസ്ട്രേലിയയ്ക്ക് പോകണമായിരുന്നു. സാറിന്റെ ഷോ വേണ്ടെന്ന് വെക്കാൻ കഴിയില്ല അതും സൂപ്പർ സ്റ്റാർ സിങർ ഷോ ക്വിറ്റ് ചെയ്യാൻ കാരണമായി.

Singer Miah Essa Mehak

ഷോയുടെ ഭാ​ഗമായശേഷം മിയയ്ക്ക് ഇടയ്ക്കിടെ അസുഖങ്ങളും വന്ന് തുടങ്ങി. മാത്രമല്ല സൂപ്പർ സ്റ്റാർ സിങറിൽ പങ്കെടുത്തുകൊണ്ടിരുന്നപ്പോൾ എന്ത് പറഞ്ഞാലും കരയുമായിരുന്നു. ഹോം സിക്ക്നസുണ്ടായിരുന്നു. മാനസീകമായി ബുദ്ധിമുട്ട് വന്ന് തുടങ്ങി. ഉറക്കം വരെ കുറഞ്ഞു. ഷോ ക്വിറ്റ് ചെയ്യുകയാണെന്ന് പറയാൻ ചെന്നപ്പോൾ മിയയോട് സംസാരിക്കണമെന്ന് പറഞ്ഞ് സോണിയുടെ ആൾക്കാർ വന്നു.

അവർ സംസാരിക്കുമ്പോഴും മിയ കരയുകയായിരുന്നു. അവർക്കും അതൊരു സങ്കടമായി. കൂടുതൽ മാനസീകമായി ബുദ്ധിമുട്ടിച്ചാൽ കുട്ടിക്ക് പാട്ടിനോട് തന്നെ വെറുപ്പ് തോന്നുമെന്ന് ഡോക്ടേഴ്സും പറഞ്ഞു. അങ്ങനെയാണ് സൂപ്പർ സ്റ്റാർ സിങറിൽ നിന്നും ക്വിറ്റ് ചെയ്തതെന്ന് മാതാപിതാക്കൾ വിശദമാക്കി. ​ഗായകൻ എം.ജി ശ്രീകുമാറുമായുള്ള മിയയുടെ ആത്മബന്ധത്തെ കുറിച്ചും മാതാപിതാക്കൾ സംസാരിച്ചു.

എം.ജി ശ്രീകുമാർ സാറുമായി നല്ല ബോണ്ടാണ് മിയയ്ക്ക്. യാത്രകൾ പോകുമ്പോൾ മിയയോടാണ് ആളുകൾ എം.ജി സാറിനോടുള്ള അന്വേഷണം പറഞ്ഞ് വിടുന്നതും വിശേഷങ്ങൾ തിരക്കുന്നതും. മിയയുടെ വളർച്ചയിൽ ഒരുപാട് സന്തോഷമുണ്ട്.

രോ​ഗബാധിതരായിട്ടുള്ളവർ വരെ മിയയുടെ പാട്ട് കേട്ട് ആശ്വാസം കണ്ടെത്താറുണ്ട്. പലരും അക്കാര്യം ഞങ്ങളോട് പറയാറുമുണ്ട്. മിയയുടെ ഫാൻസ് കൂടുതലും പ്രായമുള്ളവരാണെന്നും മാതാപിതാക്കൾ പറയുന്നു.

More from Filmibeat

Read more about: singer
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X