‌'സ്കാനിങ്ങിൽ കുഞ്ഞിന് ജീവനുണ്ടെന്ന് മനസിലായി, ലാലേട്ടന്റെ വീട്ടിവെച്ചാണ് ആദ്യമായി മിയ കോഴിയെ കണ്ടത്'

മലയാളികൾക്ക് വളരെ പരിചിതമായ മുഖവും ശബ്ദവുമാണ് കൊച്ചു ​ഗായിക മിയ എസ്സ മെഹക് എന്ന മിയക്കുട്ടിയുടേത്. ഫ്ലവേഴ്സ് ടോപ് സിങ്ങർ രണ്ടാം സീസണിലെ ഏറ്റവും പ്രശസ്തയായ മത്സരാർത്ഥിയാണ് മിയ. കുറുമ്പുള്ള സംസാരവും അടിപൊളി പാട്ടുകളുമായി മിയ കുട്ടി വളരെ പെട്ടന്നാണ് പ്രേക്ഷകരുടെ മനം കവർന്നത്. ടോപ്പ് സിങറിൽ മത്സരാർത്ഥിയായിരുന്നപ്പോൾ സം​ഗീതം പഠിച്ചിരുന്നില്ല മിയ. എന്നിട്ടും വർഷങ്ങളായി സം​ഗീതം പഠിക്കുന്നവരെ പോലും പിന്നിലാക്കുന്ന പ്രകടനമായിരുന്നു മിയയുടേത്.

കേരളത്തിൽ മാത്രമല്ല ലോകമെമ്പാടും ഇപ്പോൾ മിയയ്ക്ക് ആരാധകരുണ്ട്. ഫോർട്ട് കൊച്ചിക്കാരിയായ മിയ പാട്ടുകളെ പ്രണയിച്ച് തുടങ്ങിയത് ചേച്ചി പാട്ട് പാടുന്നത് കണ്ടിട്ടാണ്. എന്നാൽ അടുത്തിടെയായി സ്റ്റേജ് ഷോകളിൽ നിന്നെല്ലാം വിട്ടുനിൽക്കുകയാണ് ​ഗായിക. ശാരീരികമായി ചില അസുഖങ്ങൾ വന്ന് വിശ്രമത്തിലായിരുന്നു മിയ.

Singer Miah Essa Mehak

ഇപ്പോഴിതാ മിയയെ കുറിച്ച് താരത്തിന്റെ മാതാപിതാക്കൾ സൈന സൗത്ത് പ്ലസ്സിനോട് പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധിക്കപ്പെടുന്നത്. ഗർഭപാത്രത്തിലായിരിക്കുമ്പോൾ മുതൽ മിയയുടെ അതിജീവനം തുടങ്ങിയതാണെന്നും അതുകൊണ്ട് തന്നെ തങ്ങൾ അവളെ വണ്ടർ‌ കിഡ്, മിറാക്കിൾ ബേബി എന്നൊക്കെയാണ് വിളിക്കാറുള്ളതെന്ന് പറഞ്ഞുകൊണ്ടാണ് മാതാപിതാക്കൾ സംസാരിച്ച് തുടങ്ങിയത്. വണ്ടർ‌ കിഡ്, മിറാക്കിൾ ബേബി എന്നൊക്കെയാണ് മിയയെ വിളിക്കുന്നത്.

എനിക്ക് ത്രിപ്പിൾ എക്സ് പ്ര​ഗ്നൻസിയായിരുന്നു. പിന്നീട് അബോർഷനായി. രണ്ട് കുഞ്ഞുങ്ങളെ നഷ്ടപ്പെട്ടു. പിന്നീട് സ്കാനിങ്ങിന് ചെന്നപ്പോഴാണ് ഒരു കുഞ്ഞ് സർവൈവ് ചെയ്തിട്ടുണ്ടെന്നും ഹാർ‌ട്ട് ബീറ്റുണ്ടെന്നും മനസിലായത്. മിയയുടെ ഡെലിവറി കുറച്ച് ബുദ്ധിമുട്ടായിരുന്നു. അങ്ങനെ കഷ്ടപ്പെട്ട് കിട്ടിയ കുഞ്ഞാണെന്ന് അമ്മ പറയുന്നു.

പാട്ട് പാടാനുള്ള ഇന്ററസ്റ്റ് കുഞ്ഞായിരിക്കുമ്പോൾ മുതൽ മിയക്കുണ്ടായിരുന്നു. ചേച്ചി പാടുന്നത് കണ്ടാണ് അവളും പാടി തുടങ്ങിയത്. ഇഷ്ടപ്പെട്ട പാട്ടുകൾ ഞങ്ങളോട് വന്ന് പറയും. എന്നിട്ട് പഠിപ്പിച്ച് തരാൻ ആവശ്യപ്പെടുമായിരുന്നു. മിയയുടെ ചേച്ചി പാട്ട് പഠിക്കുകയും അതിന്റെ ഭാ​ഗമായി അവൾക്ക് ​ കൂടുതൽ അറ്റൻഷൻ ലഭിക്കുകയും ചെയ്യുന്നത് മിയ കാണുകയാണല്ലോ.

അങ്ങനെയാണ് തനിക്കും അതേ അറ്റൻഷൻ വേണമെന്ന രീതിയിൽ മിയയും പാട്ട് പാടി തുടങ്ങിയത്. പാട്ട് പഠിപ്പിച്ച് കൊടുത്തില്ലെങ്കിൽ വാശിയാകും. മുഴുവൻ പാട്ടും പഠിക്കും എന്നതാണ് മിയയുടെ രീതി. ഏത് ഭാഷയിലുള്ള പാട്ടാണെന്ന് പോലും അറിയാതെയാണ് അവൾ പഠിക്കുന്നതും പാടുന്നതുമെന്നും മാതാപിതാക്കൾ പറയുന്നു.

മോഹൻലാലിന്റെ കുടുംബവുമായുള്ള സൗഹ​ഹൃദത്തെ കുറിച്ചും ഇരുവരും വിവരിച്ചു. മിയയുടെ ഒരു ഫാൻ‌ അമേരിക്കയിലുണ്ട്. പുള്ളിക്കാരി വഴിയാണ് ലാലേട്ടനെ പരിചയപ്പെട്ടതും കാണാൻ വീട്ടിൽ പോയതും.

Singer Miah Essa Mehak

മിയയുടെ പാട്ടൊക്കെ അവർ കേൾക്കാറുണ്ട്. ലാലേട്ടന്റെ അമ്മയെ കാണാൻ വേണ്ടിയാണ് പോയത്. അമ്മയ്ക്ക് പാട്ടുകൾ ഭയങ്കര ഇഷ്ടമാണ്. അതുകൊണ്ട് മോള് പാട്ടൊക്കെ പാടി കൊടുക്കും. അമ്മയ്ക്ക് മലയാളത്തിലെ പഴയ പാട്ടുകളും ഭക്തി ​ഗാനങ്ങളുമൊക്കെ പാടികൊടുക്കാറുണ്ട്. അതുപോലെ സുചിത്ര മാമിന് ഡ്രസ്സ് ഞാൻ സ്റ്റിച്ച് ചെയ്ത് കൊടുക്കാറുണ്ടായിരുന്നു. അതിപ്പോഴും നല്ല രീതിയിൽ പോകുന്നുണ്ട്. ആദ്യമായി മിയ കോഴിയെ ജീവനോടെ കണ്ടത് ലാലേട്ടന്റെ വീട്ടിൽ വെച്ചാണ്.

അവിടെ ഒരുപാട് കോഴികളെ വളർത്തുന്നുണ്ട്. അതിന് മുമ്പ് വരെ നമ്മൾ കടയിൽ നിന്നും വാങ്ങി കൊണ്ടുവന്നിരുന്ന ചിക്കൻ മാത്രമെ അവൾ കണ്ടിട്ടുള്ളുവെന്നും രസകരമായ സംഭവം വിവരിച്ച് മാതാപിതാക്കൾ പറഞ്ഞു. ചെറിയ പ്രായത്തിലും കൃത്യമായി ദിനചര്യയ്ക്ക് അനുസരിച്ചാണ് മിയയുടെ ജീവിതം.

എല്ലാ ദിവസവും കുളിക്കണം, സാധകം ചെയ്യണമെന്നതൊക്കെ മിയയ്ക്ക് നിർബന്ധമാണ്. കുളിക്കാതിരുന്നാൽ അത് പിന്നീട് ശീലമായിപ്പോകുമോയെന്നുള്ള ഭയം അവൾക്കുണ്ടെന്നും മാതാപിതാക്കൾ പറയുന്നു. ടോപ്പ് സിങറിനുശേഷം സ്റ്റേജ് ഷോകളിലാണ് മിയ കൂടുതൽ തിളങ്ങുന്നത്.

More from Filmibeat

Read more about: singer
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X