Don't Miss!
- News
കൂടത്തായി കേസിൽ വഴിത്തിരിവ്; മൃതദേഹങ്ങളിൽ സയനൈഡും വിഷാംശവുമില്ല
- Finance
9 ലക്ഷം നിക്ഷേപിച്ചാൽ 21 ലക്ഷം രൂപ സ്വന്തമാക്കാം; പണം ഇരട്ടിയാകും; ഉറപ്പ് സർക്കാറിന്റേത്
- Sports
അശ്വിനെ പരിഹസിച്ചു, ഹര്‍ഭജന്റെ ട്വീറ്റ് വിവാദത്തില്‍! രൂക്ഷ വിമര്‍ശനവുമായി ആരാധകര്‍
- Travel
ഈ രാജ്യങ്ങളില്‍ കറങ്ങാനാണോ ലക്ഷ്യം, എങ്കിൽ ചെലവ് കൂടും!
- Lifestyle
മാഘപൂര്‍ണിമയില്‍ അപൂര്‍വ്വ ശുഭയോഗങ്ങള്‍; ലക്ഷ്മീദേവിയുടെ കൃപയാല്‍ ഈ 6 രാശിക്ക് സമ്പത്ത് വര്‍ഷിക്കും
- Automobiles
പൊരാട്ടത്തിനായി കളം ഒരുങ്ങി! മാരുതി ഫ്രോങ്ക് ഡീലർഷിക്കുകളിൽ; ടെസ്റ്റ് ഡ്രൈവുകൾ ഉടൻ
- Technology
ഇന്ത്യക്കാർ ഒരിക്കൽ പുച്ഛിച്ചു, ഇന്ന് മറ്റു രാജ്യങ്ങൾ വാങ്ങാൻ ക്യൂ നിൽക്കുന്ന ഇന്ത്യൻ സേവനങ്ങൾ
'പട്ടുസാരിയും ആഭരണങ്ങളും മുല്ലപ്പൂവും ചൂടി നവവധു ലുക്ക്, വിവാഹിതയാകുന്നുവെന്ന് ഉടൻ വാർത്തവരും'; അഭയ ഹിരൺമയി!
നിരവധി മനോഹരമായ പിന്നണി ഗാനങ്ങൾ പാടി ശ്രദ്ധ നേടിയ ഗായികയാണ് അഭയ ഹിരണ്‍മയി. താരം സോഷ്യല്‍മീഡിയയിലും സജീവമാണ്. പങ്കിടുന്ന വിശേങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. വ്യത്യസ്ത ലുക്കിലുള്ള മേക്കോവർ ചിത്രങ്ങളും താരം പങ്കിടാറുണ്ട്.

സംഗീത സംവിധായകൻ ഗോപി സുന്ദറുമൊത്തുള്ള ജീവിതത്തിന്റെ പേരിൽ പലപ്പോഴും അഭയ വാർത്തകളിൽ ഇടം നേടിയിട്ടുണ്ട്. പത്ത് വർഷത്തോളം ലിവിങ് ടുഗെതർ ജീവിതം നയിച്ചവർ കുറച്ച് മാസങ്ങൾക്ക് മുമ്പാണ് പിരിഞ്ഞത്. ശേഷം ഗായിക അമൃത സുരേഷുമായി ഗോപി സുന്ദർ ജീവിതം ആരംഭിച്ചു.
അമൃതയും ഗോപി സുന്ദറും പ്രണയം പരസ്യപ്പെടുത്തിയപ്പോൾ മുതൽ അഭയ ഹിരൺമയിക്ക് നേരെയും സൈബർ ആക്രമണം നടക്കുന്നുണ്ട്. ഗോപി സുന്ദറിന് പിറകെ നടന്ന് വർഷങ്ങൾ കളഞ്ഞുവെന്ന് പലരും താരത്തെ കളിയാക്കി. ഗോപി സുന്ദറുമൊത്തുള്ള ജീവിതം അവസാനിപ്പിച്ച ശേഷം അഭയ പാട്ടിലും മോഡലിങിലും ശ്രദ്ധ കൊടുത്താണ് കഴിയുന്നത്.
ഇപ്പോൾ ഒരു ബ്രൈഡൽ മേക്കോവർ ലുക്കിൽ ഫോട്ടോഷൂട്ട് നടത്തിയതിന്റെ സന്തോഷം പങ്കിട്ട് എത്തിയിരിക്കുകയാണ് അഭയ ഹിരൺമയി. പട്ടുസാരിയും നിറയെ ആഭരണങ്ങളും മുല്ലപ്പൂവുമൊക്കെയായി നവവധുവായി അണിഞ്ഞൊരുങ്ങുന്നതിന്റെ വീഡിയോ പെട്ടന്ന് തന്നെ വൈറലായി.

മേക്കപ്പ് ആര്‍ടിസ്റ്റായ സൗമ്യ ശ്യാമായിരുന്നു അഭയയെ അണിയിച്ചൊരുക്കിയത്. ബ്രൈഡല്‍ ലുക്കില്‍ അതീവ സുന്ദരിയായി ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിന്റെ വീഡിയോയായിരുന്നു അഭയ പങ്കുവെച്ചത്. അഭയയ്ക്ക് വേണ്ടി ബ്രൈഡല്‍ മേക്കപ്പ് ചെയ്യാനായതിന്റെ സന്തോഷം പങ്കുവെച്ച് സൗമ്യയും എത്തിയിരുന്നു.
ഷൂട്ട് ഡേ എന്ന ക്യാപ്ഷനോടെയായാണ് അഭയ വീഡിയോകള്‍ പങ്കുവെച്ചത്. അഭയ ഹിരണ്‍മയി പുതിയ ജീവിതത്തിലേക്ക്. ഇന്‍സ്റ്റഗ്രാമിലൂടെയായാണ് ഈ സന്തോഷം പങ്കുവെച്ചത്. പ്രാര്‍ത്ഥനയുമായി ആരാധകര്‍ എന്നതായിരിക്കും ഇനി വരാന്‍ പോവുന്ന ക്യാപ്ഷന്‍ എന്നായിരുന്നു അഭയയോട് വീഡിയോ കണ്ട് കസിന്‍ പറഞ്ഞത്. അത് ഉറപ്പല്ലേയെന്നായിരുന്നു അഭയ മറുപടി കൊടുത്തത്.
താന്‍ പറഞ്ഞുവെന്ന തരത്തില്‍ സോഷ്യല്‍മീഡിയയിലൂടെ നിരവധി കാര്യങ്ങള്‍ പ്രചരിക്കുന്നത് കണ്ടിട്ടുണ്ട്. പ്രതികരിക്കണമെന്ന് തോന്നിയാല്‍ പ്രതികരിക്കാനറിയാം. തന്റെ പേര് വന്നത് കൊണ്ട് അത് താന്‍ പറഞ്ഞതായിരിക്കണമെന്നില്ലെന്നായിരുന്നു മുമ്പൊരിക്കൽ അഭയ പറഞ്ഞത്.
ഗ്ലാമറസ് ലുക്കിൽ ഫോട്ടോഷൂട്ട് നടത്തുന്നതിന്റെ പേരിലും അഭയ പലപ്പോഴും വിമർശിക്കപ്പെട്ടിട്ടുണ്ട്. പക്ഷെ എപ്പോഴും തന്റെ ഇഷ്ടങ്ങൾക്ക് പ്രാധാന്യം നൽകാനാണ് അഭയ ശ്രമിക്കാറുള്ളത്. 19ാമത്തെ വയസിലായിരുന്നു അഭയ ഗോപി സുന്ദറിനെ കണ്ടുമുട്ടിയത്. കരിയറിലും ജീവിതത്തിലും വഴിത്തിരിവായി മാറിയ കൂടിക്കാഴ്ചയായിരുന്നു അത്. ഇരുവരും ഒരുമിച്ച് നിരവധി ഗാനങ്ങൾ ചെയ്തിട്ടുണ്ട്.
-
ഭാര്യയും 4 മക്കളുമുള്ളപ്പോള്‍ നടിയെ കൂട്ടി വന്നു; ഒരു വീട്ടില്‍ രണ്ട് ഭാര്യമാരുമായി ജീവിച്ച കഥ പറഞ്ഞ് സലിം ഖാൻ
-
അവർക്ക് ദേഷ്യമായി തുടങ്ങി, എനിക്ക് അതോടെ പേടിയായി; അന്ന് അഞ്ച് വയസ്സേയുള്ളു; ആദ്യ ഷൂട്ടിങ് അനുഭവം പറഞ്ഞ് കാവ്യ
-
എന്തിനാണ് ഇവനെയൊക്കെ ഇങ്ങനെ താങ്ങുന്നത്? ദുല്‍ഖറിനെ അപമാനിച്ചയാള്‍ക്ക് സൈജുവിന്റെ മറുപടി