കവർ സോങ്ങെന്ന്പറഞ്ഞാൽ ഇതാണോ!! ഒരു വ്യത്യസ്തമായ കവർ ഗാനവുമായി യുവ ഗായകൻ, കാണൂ
സൂപ്പർ ഡ്യൂപ്പർ ഹിറ്റായ പഴയ ഗാനങ്ങളെ പുതിയ ഈണത്തിൽ ചിട്ടപ്പെടുത്തി എടുക്കുന്ന കവർ ഗാനങ്ങൾ ഇപ്പോൾ ട്രെന്റായി മാറുകയാണ്. ആ ഈണത്തിലാണ് ഇപ്പോൾ ഒട്ടുമിക്ക പഴയ ഗാനങ്ങളും ന്യൂജെൻ താരങ്ങളുടെ ചുണ്ടുകളിൽ എത്തുന്നത്. . ഭൂരിഭാഗം പാട്ടുകളും സൂപ്പർ ഡ്യൂപ്പർ ഹിറ്റുകളാണ്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് യുവഗായകന്റെ വ്യത്യസ്തമായ കവർ ഗാനമാണ്. റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായകനായി മാറിയ നിഖിൽ രാജാണ് വ്യത്യസ്തമായ കവർ ഗാനവുമായി പ്രേക്ഷകരുടെ മുന്നിൽ എത്തുന്നത്. ഫേസ്ബുക്ക് വീഡിയോയിലൂടൊണ് കവർ ഗാനം നിഖിൽ പ്രേക്ഷകരുമായി പങ്കുവെച്ചത്.

എന്റെ എല്ലാ സുഹൃത്തുക്കളും കവർ ഗാനങ്ങൾ ചെയ്യുന്നുണ്ട്. എന്തുകൊണ്ടാണ് കവർ സോങ് ചെയ്യാത്തതെന്ന് എല്ലാവരും എന്നോട് ചോദിക്കുന്നുണ്ട്. അത്കൊണ്ട് ഒരു കവർ സോങ് ചെയ്യാമെന്ന് കരുതി എന്നു പറഞ്ഞു കൊണ്ടാണ് ഗാനം പ്രേക്ഷകർക്കായി ആലപിച്ചത്.
തലയിൽ ഒരു നീല പ്ലാസ്റ്റിക് കവർ ഇട്ടതിനു ശേഷം ശ്യാമാംബരം എന്ന ഗാനം ആലപിക്കുകയായിരുന്നു. പഴയ അതേ ടൂണിൽ തന്നെയാണ് നിഖിൽ പാട്ട് പാടിയത്. നാല് വരി പാടിയതിനു ശേഷം എല്ലാവർക്കും ഇഷ്ടമായെങ്കിൽ വോട്ട് ചെയ്യണെ എന്ന് തമാശ രൂപേണേ പറഞ്ഞു കൊണ്ടാണ് വീഡിയോ അവസാനിപ്പിക്കുന്നത്. എന്തായാലും നിഖിലിന്റെ വ്യത്യസ്തമായ കവർ ഗാനം സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.


Click it and Unblock the Notifications