വിജയിയെ എന്തിന് ഡേറ്റ് ചെയ്യണം?, അന്ന് ഭ്രാന്തായി; രഞ്ജിനിയുമായി ലെസ്ബിയൻ റിലേഷൻഷിപ്പോ?; പ്രതികരിച്ച് രഞ്ജിനി!
മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ ഗായികയാണ് രഞ്ജിനി ജോസ്. നാൽപ്പത്തിയൊന്നുകാരിയായ ഗായിക നിരന്തരം ഗോസിപ്പ് കോളങ്ങളിൽ ഇടംപിടിക്കുന്നയാളാണ്. തമ്പ്നെയിലുകൾ അതിര് വിടുമ്പോൾ ശക്തമായി പ്രതികരിക്കാറുമുണ്ട് ഗായിക. നാൽപ്പത്തിയൊന്നുകാരിയായ രഞ്ജിനി വിവാഹമോചിതയാണ്. ഇപ്പോൾ സംഗീതമാണ് രഞ്ജിനിക്ക് എല്ലാം. വലിയൊരു സൗഹൃദവലയമുള്ള രഞ്ജിനി ഏറ്റവും കൂടുതൽ ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞിട്ടുള്ളത് വിജയ് യേശുദാസിനൊപ്പമാണ്.
വിജു... ഐ ലവ് യൂ ഫോര്‍എവര്‍ എന്ന് കുറിച്ച് വിജയ് യേശുദാസിനൊപ്പമുള്ള ചിത്രം പങ്കുവച്ച് രഞ്ജിനിയുടെ പിറന്നാൾ ആശംസ നേർന്നതോടെ ഗോസിപ്പ് ശക്തമായി. ഇരുവരും വിവാഹമോചിതരാണെന്നതോടെ കഥകൾ പലത് പ്രചരിക്കാൻ തുടങ്ങി. വിജയിയുമായി മാത്രമല്ല രഞ്ജിനി ഹരിദാസുമായി ചേർത്തും രഞ്ജിനി ജോസിന്റെ പേരിൽ അടിസ്ഥാനമില്ലാത്തെ റിപ്പോർട്ടുകൾ പ്രചരിച്ചിരുന്നു. ഇരുവരും ലെസ്ബിയൻ കപ്പിളാണെന്നാണ് ഒരിടയ്ക്ക് പ്രചരിച്ചിരുന്നത്.

ഇപ്പോഴിതാ തന്റെ ആത്മ സുഹൃത്തായ രഞ്ജിനി ഹരിദാസിന്റെ ചാനലിലെ പോഡ്കാസ്റ്റിൽ അതിഥിയായി എത്തി എല്ലാ റൂമറുകൾക്കും കൃത്യമായ മറുപടി രഞ്ജിനി നൽകി. ഒപ്പം താൻ ലെസ്ബിയനാണോയെന്ന സംശയമുള്ളവരോട് താൻ സ്ട്രെയിറ്റാണെന്നും രഞ്ജിനി ജോസ് വ്യക്തമാക്കി. ഇപ്പോൾ ആളുകൾ ചിലപ്പോഴൊക്കെ സെൻസിറ്റീവാണ്. ചിലപ്പോൾ ഇൻസെൻസിറ്റീവാണെന്നും തോന്നിയിട്ടുണ്ട്.
അതിന് ഒരു ഉദാഹരണം പറഞ്ഞാൽ കൊവിഡിനുശേഷം എന്നേയും വിജയ് യേശുദാസിനേയും ചേർത്ത് വന്ന ഓൺലൈൻ ന്യൂസുകൾ തന്നെ നോക്കിയാൽ മതി. ഇൻസെൻസിറ്റീവായി ഒരോന്ന് എഴുതി വിടുന്നത് സ്ഥിരമായപ്പോഴാണ് ഞാൻ പ്രതികരിച്ചത്. അന്ന് എന്നെ ഒരുപാട് പേർ പിന്തുണച്ചു. വിജയിയും ഞാനും ഡേറ്റിങ്ങിലാണെന്നാണ് വാർത്ത വന്നത്. അവൻ എന്റെ കുട്ടിക്കാലം മുതലുള്ള സുഹൃത്താണ്.
പത്താം ക്ലാസ് മുതൽ ഞങ്ങൾ സുഹൃത്തുക്കളാണ്. ഞാൻ എന്തിന് വിജയിയുമായി ഡേറ്റിങ്ങിലാകണം. അവൻ എന്റെ ബെസ്റ്റ് ഫ്രണ്ടാണ്. ഞാൻ ഒരിക്കലും ഡേറ്റ് ചെയ്യാൻ ആഗ്രഹിക്കാത്തയാളാണ് വിജയ് യേശുദാസ് രഞ്ജിനി ജോസ് പറഞ്ഞു. ബെസ്റ്റ് ഫ്രണ്ടിനെ പ്രണയിച്ചാൽ എന്താണ്?. ഞാൻ എന്റെ ബെസ്റ്റ് ഫ്രണ്ട്സിനെ ഡേറ്റ് ചെയ്തിട്ടുണ്ട്. അവരുമായി പിന്നീട് ബ്രേക്കപ്പായി. ആ സൗഹൃദവും എനിക്ക് നഷ്ടപ്പെട്ടു എന്നായിരുന്നു രഞ്ജിനി ഹരിദാസ് രഞ്ജിനി ജോസിന്റെ മറുപടിക്ക് നൽകിയ കൗണ്ടർ.
ഈ കോൺട്രവേർസിക്ക് ശേഷം രഞ്ജിനി ഹരിദാസുമായി ചേർത്തും ഓൺലൈൻ മീഡിയകൾ ചിലത് അടിച്ചിറക്കി. ഞാനും രഞ്ജിനിയും ലെസ്ബിയൻ കപ്പിളാണെന്ന തരത്തിലായിരുന്നു അത്. കണ്ണ് മഞ്ഞയായിട്ടുള്ളവർ എല്ലാം മഞ്ഞയായിട്ട് കാണുന്നു. ഇതൊക്കെ കാരണമാണ് ആളുകൾ വളരെ ഇൻസെൻസിറ്റീവാണെന്ന് ഞാൻ പറഞ്ഞത്.

മറ്റുള്ളവരുടെ ജീവിതത്തിൽ നടക്കുന്ന കാര്യങ്ങളാണ് അവർക്ക് അറിയേണ്ടത്. ഒരു ദിവസം ഞാൻ രാവിലെ എഴുന്നേറ്റപ്പോൾ കണ്ടൊരു തമ്പ്നെയിലുണ്ട്. ഒരു വശത്ത് രഞ്ജിനിയും മറ്റൊരു വശത്ത് ഞാനും. ഗൃഹലക്ഷ്മിക്ക് വേണ്ടി ഞങ്ങൾ ഒരു ഫോട്ടോഷൂട്ട് നടത്തിയിരുന്നു. അത് സ്പ്ലിറ്റ് ചെയ്താണ് അവർ തമ്പ്നെയിൽ ഉണ്ടാക്കിയിരിക്കുന്നത്. ശേഷം നടുക്ക് ബ്ലെർ ചെയ്ത മുഖവുമായി രണ്ട് പെൺകുട്ടികൾ കിസ്സ് ചെയ്യുന്ന ഫോട്ടോയും.
ഇവർ ലെസ്ബിയൻസോ..? എന്ന ക്യാപ്ഷനും. അതോടെ എനിക്ക് ഭ്രാന്തായി. വിജുവിന്റെ പ്രശ്നങ്ങൾ ഒന്ന് അവസാനിച്ചതേയുള്ളു. അപ്പോഴാണ് ഇങ്ങനെയുള്ളതൊക്കെ വരുന്നത്. ഞാൻ ഇത് രഞ്ജിനിക്ക് അയച്ചിരുന്നു എന്നും രഞ്ജിനി ജോസ് പറയുന്നു. രഞ്ജിനി ജോസിന്റെ വിവാഹം 2013ൽ ആയിരുന്നു. റാം നായർ എന്നയാളെയാണ് വിവാഹം ചെയ്തത്.
2020നോട് അടുത്തപ്പോഴേക്കും ഇരുവരും വിവാഹമോചിതരായി. രഞ്ജിനി ഹരിദാസ് ഇതുവരേയും വിവാഹം കഴിച്ചിട്ടില്ല. ഒരിടയ്ക്ക് ശരത്ത് പുളിമൂടനുമായി താൻ പ്രണയത്തിലാണെന്ന് രഞ്ജിനി ഹരിദാസ് വെളിപ്പെടുത്തിയിരുന്നു.


Click it and Unblock the Notifications











