എന്നെ തൊടരുത്, ഞാൻ സെലിബ്രിറ്റിയാണ്:! ആരാധികയെ ശകാരിച്ച സെൻസേഷണൽ ഗായിക
ഒറ്റ ഗാനം കൊണ്ട് ഇന്ത്യൻ പിന്നണി സംഗീത മേഖലയിലേയ്ക്ക് ഡയറക്ട് എൻട്രി ലഭിച്ച സോഷ്യൽ മീഡിയ സെൻസേഷൻ താരമാണ് രെണു മണ്ഡൽ. റെയിൽവേ സ്റ്റേഷനിൽ ഇരുന്ന് ആലപിച്ച ഗാനമായിരുന്നു രെണുവിന്റെ തലവര മാറ്റി മറിച്ചത്. സംഗീത സംവിധായകനും ഗയകനുമായ ഹിമേഷ് രേഷ്മിയുടെ ഹാപ്പി ഹാർദി ആന്റ് ഹീർ എന്ന ചിത്രത്തിലൂടെ പിന്നണി ഗാനരംഗത്ത് ചുവട് വയ്ക്കുകയാണ്.
കൊൽക്കത്തയിലെ റെയിൽവേ സ്റ്റേഷനിൽ നിന്നാണ് രെണുവിനെ പ്രേക്ഷകർക്ക് ലഭിക്കുന്നത്. ലത മങ്കേഷ്കറിന്റെ ഗാനം രെണുവിന്റെ ശബ്ദത്തിലൂടെ ഞൊടിയിണയിൽ വൈറലാകുകയായിരുന്നു. ഇപ്പോൾ വീണ്ടും വാർത്തകളിൽ ഇടം പിടിക്കുകയാണ് താരം. പാട്ടല്ല ഇപ്പോൾ വൈറലാകുന്നത്. താരത്തിന്റെ ശകാര വീഡിയോയാണ്.

ഒരു ആരാധകിയെ ശകാരിക്കുന്ന വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ആൾ തിരക്കുളള കടയിൽ നിന്ന് ഒരാൾ രെണുവിനോടൊപ്പം സെൽഫി എടുക്കാൻ ശ്രമിക്കവെയാണ് ഇവരെ ശകാരച്ചത്. സ്ത്രീയെ ശകാരിക്കുന്ന വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.എന്നെ തൊടരുത്, ഞാനിപ്പോൾ സെലിബ്രിറ്റിയാണ്' എന്നു പറഞ്ഞു കൊണ്ട് ആരാധികയെ രെണു ശകാരിച്ചത്.

ഗായികയ്ക്കെതിരെ രൂക്ഷ വിമർശനമാണ് സമൂഹ മാധ്യമങ്ങളിൽ നിന്ന് ഉയരുന്നത്. സംഭവം കണ്ടു നിന്ന ഒരാളായിരുന്നു ഈ വീഡിയേ പകർത്തിയതും, പിന്നീട് ഇത് സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കുന്നതും. ചുരുങ്ങിയ സമയം കൊണ്ട് തന്നെ വീഡിയോ ഇൻസ്റ്റഗ്രാമിൽ വൈറലാവുകയായിരുന്നു. വീഡിയോ പ്രചരിച്ചതിനു പിന്നാലെ രൂക്ഷ വിമർശനമാണ് ഗായികയ്ക്ക് നേരെ ഉയരുന്നത്. ഭൂരിഭാഗം പേരു രെണുവിന്റെ പ്രവർത്തിയെ വിമർശിക്കുകയായിരുന്നു. വീഡിയോയ്ക്ക് വിമർശന കമന്റുകളാണ് ലഭിക്കുന്നത്.

ബംഗാളിലെ റെയിൽവേ സ്റ്റേഷനിൽ ഇരുന്ന് ഇന്ത്യൻ സംഗീതത്തിന്റെ വാനമ്പാടി ലത മങ്കേഷ്കർ അനശ്വരമാക്കിയ എക പ്യാർ കാ നഗ്മാ എന്ന ഗാനമാണ് രണുവിന്റെ തലവര മാറ്റി മറിച്ചത്. പാട്ട് വൈറലായതോടെ നിരവധി ഓഫറുകളാണ് രെണുവിനെ തേടിയെത്തിയിരിക്കുന്നത്. ബോളിവുഡിനെ കൂടാതെ തെന്നിന്ത്യൻ ചിത്രങ്ങളിൽ നിന്നും രെണുവിനെ തേടി അവസരങ്ങൾ എത്തുന്നുണ്ട്. സോണി ടിവി അവതരിപ്പിക്കുന്ന റിയാലിറ്റി ഷോയില്‍ അതിഥിയായി എത്തിയപ്പോഴാണ് തനിക്കൊപ്പം പാടാന്‍ ഹിമേഷ് രേഷ്മിയ രാണുവിനെ ക്ഷണിച്ചത്. സൽമാൻ ഖാൻ നായകനായി എത്തുന്ന ചിത്രമായ ദബാങ്ങ് 3 ൽ രണുവിനെ കൊണ്ട് ഒരു പാട്ട് പാടാനും പദ്ധതിയുളളതായും റിപ്പോർട്ടുകൾ പ്രചരിക്കുന്നു.

ബോളിവുഡിൽ മാത്രമല്ല , മോളിവുഡിലും ഗായികയ്ക്ക് ആരാധകരുണ്ട്.ബോളിവുഡ് ഗാനം മാത്രമല്ല മലയാള ഗാനവും തനിയ്ക്ക് പറ്റുമെന്ന് രെണു തെളിയിച്ചു കഴിഞ്ഞു.
ഏഷ്യനെറ്റ് അവതരിപ്പിക്കുന്ന കോമഡി സ്റ്റാഴ്സ് പരിപാടിയിൽ അതിഥിയായി എത്തിയിരുന്നു.എല്ലാരു ചൊല്ലണ് എന്ന പഴയഗാനമാണ് രെണു ആലപിച്ചത് .ഗായിക റിമി ടോമിയുടെ സഹായത്തോടെയായിരുന്നും ഈ പാട്ട് പാടിയത്.


Click it and Unblock the Notifications