വലിയ പ്രതിഫലം വാങ്ങുന്നവരെ ഈ വര്‍ഷം മാറ്റി നിര്‍ത്താം! ഇതൊരുപാട് പേരുടെ പ്രതീക്ഷയാണ്; ഓണത്തെ പറ്റി രശ്മി സതീഷ്

എല്ലാവരും ഒരുപോലെ ആഘോഷിക്കുന്ന കേരളത്തിന്റെ ദേശീയോത്സവമാണ് ഓണം. സിനിമാക്കാര്‍ക്കും മറ്റ് കലാമേഖലയിലുള്ളവര്‍ക്കുമെല്ലാം ഏറ്റവും കൂടുതല്‍ വരുമാനമുണ്ടാക്കാവുന്ന ആഘോഷവും ഇതാണ്. എന്നാല്‍ വയനാടുണ്ടായ ദുരന്തത്തെ തുടര്‍ന്ന് ഈ വര്‍ഷത്തെ ഓണാഘോഷം വേണ്ടെന്ന തീരുമാനത്തിലേക്ക് സര്‍ക്കാര്‍ എത്തിയിരിക്കുകയാണ്.

എന്നാല്‍ ഇതിനെതിരെ രംഗത്ത് വന്നിരിക്കുകയാണ് ഗായിക രശ്മി സതീഷ്. സര്‍ക്കാര്‍ എല്ലാ വര്‍ഷവും നടത്തുന്ന ഓണാഘോഷ പരിപാടികളിലൂടെ ജീവിത മാര്‍ഗം കണ്ടെത്തുന്ന പാവപ്പെട്ട നിരവധി കലാപ്രവര്‍ത്തകരുണ്ടെന്നും അവര്‍ക്ക് കൂടി താങ്ങാവുന്ന രീതിയില്‍ ഓണാഘോഷം നടത്തണമെന്നുമാണ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ച കുറിപ്പിലൂടെ രശ്മി പറയുന്നത്.

Resmi-satheesh

രശ്മിയുടെ കുറിപ്പിങ്ങനെയാണ്... 'സുഹൃത്തുക്കളെ, വയനാട് ദുരന്തത്തിന്റെ നടുക്കത്തില്‍ നിന്നും നമ്മളൊന്നും ഇനിയും കരകയറിയിട്ടില്ല. നാടൊട്ടാകെ ആ ജനതയെ കൈ പിടിച്ചുയര്‍ത്താനുള്ള ശ്രമത്തിലാണ്. ഇതിനിടയിലാണല്ലോ ഈ വര്‍ഷത്തെ ഓണം കടന്നു വരുന്നത്. നമുക്കൊന്നും ഈ വര്‍ഷം ഓണത്തിന് ആഘോഷങ്ങളില്ല എന്നത് സത്യമാണ്.

സര്‍ക്കാരും ഈ വര്‍ഷത്തെ ഓണാഘോഷ പരിപാടികള്‍ മാറ്റിവെക്കാന്‍ തീരുമാനിച്ചതായി നമ്മളെല്ലാം പത്ര- മാധ്യമങ്ങളിലൂടെ അറിഞ്ഞിട്ടുണ്ട്.
എന്നാല്‍, സര്‍ക്കാര്‍ എല്ലാ വര്‍ഷവും നടത്തുന്ന ഓണാഘോഷ പരിപാടികളിലൂടെ ജീവിത മാര്‍ഗം കണ്ടെത്തുന്ന പാവപ്പെട്ട നിരവധി കലാപ്രവര്‍ത്തകരുണ്ട്. എല്ലാ ജെന്‍ഡറിലും പെട്ട ഒരുപാട് പേരുടെ വലിയ പ്രതീക്ഷയാണ് ഇത്തരം പരിപാടികള്‍. അവരില്‍ പലരേയും നേരിട്ടറിയാവുന്നതാണ്.

ആഘോഷങ്ങള്‍ മാറ്റി വെച്ചാല്‍ അവരുടെ ജീവിതം വഴിമുട്ടും എന്ന കാര്യത്തില്‍ സംശയമില്ല. നമ്മള്‍ വിചാരിക്കുന്നതിലും അപ്പുറം കഷ്ടപ്പെടുന്ന പരമ്പരാഗത കലാപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ ഇതിലുണ്ട്. അതുകൊണ്ട് തന്നെ അവിടെ ജീവിതം അടുത്തു നിന്ന് കാണുന്നയാള്‍ എന്ന നിലയില്‍ ഈ വിവരങ്ങളെല്ലാം ഉള്‍പ്പെടുത്തി ഇന്നലെ ബഹു. കേരള മുഖ്യമന്ത്രി പിണറായി വിജയന് ഒരു നിവേദനം നല്‍കിയിരുന്നു. വളരെ ഗൗരവത്തിലാണ് അദ്ദേഹം എന്നെ കേട്ടിരുന്നത്.

Resmi-satheesh

ആഘോഷങ്ങള്‍ ഒഴിവാക്കിയും വലിയ പ്രതിഫലം വാങ്ങുന്നവരെ ഈ വര്‍ഷം മാറ്റി നിര്‍ത്തിയും പരിപാടി നടത്താനാണ് ഞാന്‍ കലാപ്രവര്‍ത്തകരുടെ ഭാഗത്ത് നിന്ന് അഭ്യര്‍ത്ഥിച്ചത്. രണ്ടു ദിവസത്തിനകം അനുകൂല തീരുമാനമെടുത്ത് അറിയിക്കാമെന്ന് മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്.

സര്‍ക്കാര്‍ ഇതിനെ ഗൗരവത്തില്‍ കാണുകയും പാവപ്പെട്ട കലാപ്രവര്‍ത്തകര്‍ക്കൊപ്പം നില്‍ക്കുകയും ചെയ്യും എന്നറിയിച്ചതില്‍ വലിയ സന്തോഷമുണ്ട്. വയനാട്ടിലെ മനുഷ്യരോട് ഐക്യപ്പെട്ടു കൊണ്ടുതന്നെ ഇത്തവണത്തെ ഓണം ആഘോഷങ്ങള്‍ ഒഴിവാക്കി നമുക്ക് കലാപ്രവര്‍ത്തകരേയും ചേര്‍ത്ത് പിടിക്കാം.' എന്നുമാണ് രശ്മി പറയുന്നത്.

തീര്‍ച്ചയായും വളരെ പ്രധാനപ്പെട്ട കാര്യമാണ്. താങ്കളുടെ ഈ ഉദ്യമത്തിന് എല്ലാവിധ പിന്തുണയും ഉറപ്പു നല്‍കുന്നു.. എന്ന് തുടങ്ങി രശ്മിയുടെ പോസ്റ്റിനെ അനുകൂലിച്ച് കൊണ്ടാണ് ആരാധകരും എത്തിയിരിക്കുന്നത്.

Read more about: social media
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X