കാപ്പിയൊക്കെ മധുരമിട്ട് കുടിച്ചിട്ട് വർഷങ്ങളായി,അസുഖങ്ങളിൽ നിന്ന് മോചനം ലഭിച്ചതിനെക്കുറിച്ച് റിമി
ബോളിവുഡ് താരങ്ങളുടെ മേക്കോവർ തെന്നിന്ത്യൻ സിനിമ കോളങ്ങളിലും ചർച്ചയാകാറുണ്ട്. ജീവിതത്തിൽ അത്രയധികം പ്രധാന്യമാണ് ഫിറ്റ്നസിന് കൊടുക്കുന്നത്. ഡയറ്റിനെ കുറിച്ചും വർക്കൗട്ടിനെ കുറിച്ചും പങ്കുവെച്ച് താരങ്ങൾ രംഗത്തെത്താറുമുണ്ട്. ഫിറ്റ്നസിനെ കുറിച്ച് കേൾക്കുമ്പോൾ മലയാളി പ്രേക്ഷകരുടെ മനസ്സിൽ ആദ്യം ഓടിയെത്തുന്നത് റിമിടോമിയുടെ പേരാണ്.പ്രേക്ഷകരുടെ ഇടയിൽ വലിയ ചർച്ച വിഷയമായിരുന്നു റിമി ടോമിയുടെ രൂപ മാറ്റം. അത്രയ്ക്ക് അത്ഭുതപ്പെടുത്തിയ മാറ്റമായിരുന്നു കണ്ടത്.
തന്റെ ഫിറ്റ്നസ് രഹസ്യം വെളിപ്പെടുത്തി റിമ ടോമി രംഗത്തെത്താറുണ്ട്. തന്റെ ഡയറ്റിനെ കുറിച്ച് വളരെ വിശദമായി ആരാധകരോട് സംസാരിക്കാറുണ്ട്. ഇപ്പോഴിത വണ്ണം കുറച്ച ഡയറ്റിംഗ് രീതിയെക്കുറിച്ചും, ഡയറ്റിംഗിന് ശേഷം തനിക്ക് വന്ന ആരോഗ്യകരമായ മാറ്റത്തെക്കുറിച്ചും വെളിപ്പെടുത്തുകയാണ് റിമി ടോമി. വനിതയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കര്യം വെളിപ്പെടുത്തിയത്.

ആദ്യം ഫോളോ ചെയ്തത് രണ്ടു മണിക്കൂർ ഇടവിട്ട് ഭക്ഷണം കഴിക്കുന്ന ഡയറ്റാണ്. ഇതിൽ മധുരം' ഒഴിവാക്കുകയാണ് ആദ്യപടി. ചായയും കാപ്പിയും മധുരമിട്ട് കുടിച്ചിട്ട് എട്ടു വർഷമായി. ഈ ഡയറ്റിൽ നമുക്ക് ഇഷ്ടമുള്ളതെല്ലാം അളവ് കുറച്ച് കഴിക്കാം . ചോറ് ചിക്കൻ കറി വൈകിട്ട് ചപ്പാത്തി ദൽ അങ്ങനെയായിരുന്നു എന്‍റെ ഭക്ഷണ രീതി.
ഡയറ്റിങ്ങിന് മുൻപ് മാസത്തിൽ രണ്ട് തവണയെങ്കിലും ആന്റീബയോട്ടിക്സ് കഴിക്കുന്നയാളായിരുന്നു ഞാൻ.

തലയൊന്നു വിയർത്താൽ അപ്പോൾ ജലദോഷം. തൊണ്ടയ്ക്ക് എപ്പോഴും പ്രശ്നം. ഡോക്ടറെ വിളിച്ച് ചോദിക്കുമ്പോൾ അവർ പറയും ഇത്രയും മരുന്നുകൾ ഇങ്ങനെ വാരി വിഴുങ്ങല്ലേയെന്ന്, കൃത്യമായ ഡയറ്റ് തുടങ്ങിയതോടെ ആന്റിബയോട്ടിക്സിൽ നിന്ന് മോചനം കിട്ടി. ഒരു പ്രോഗ്രാം ഏറ്റെടുക്കാൻ പോലും എനിക്ക് പേടിയായിരുന്നു. കാരണം എപ്പോൾ വേണമെങ്കിലും പനി വരാം. തൊണ്ട പോകാം. പക്ഷേ ,ഇപ്പോൾ ഏതു പാതിരാത്രിയിലും എനിക്ക് കുളിക്കാം. എത്ര വിയർത്താലും ജലദോഷം അടുത്തുകൂടെ പോലും വരാറില്ല'. വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ റിമി ടോമി പറയുന്നു.

2012 മുതൽ ഞാൻ ഡയറ്റ് സ്റ്റാർട്ട് ചെയ്തു. ആദ്യം ഫോളോ ചെയ്തത് രണ്ട് മണിക്കൂർ ഇടവിട്ട് ഭക്ഷണം കഴിക്കുന്ന ഡയറ്റാണ്. ഇതിൽ മധുരം ഒഴിവാക്കുകയാണ് ആദ്യപടി. ചായയും കാപ്പിയും മധുരമിട്ട് കുടിച്ചിട്ട് എട്ടുവർഷമായി. ഈ ഡയറ്റിൽ നമുക്ക് ഇഷ്ടമുളളതെല്ലാം അളവ് കുറച്ച് കഴിക്കാം. ചോറ്, ചിക്കൻ കറി, വൈകിട്ട് ചപ്പാത്തി, ദാൽ അങ്ങനെ. ആദ്യത്തെ മൂന്ന് മാസം കഴിഞ്ഞപ്പോൾ തന്നെ മാറ്റം വന്നു. എപ്പോഴും 65 കിലോയിൽ തന്നെയാണ് നിന്നിരുന്നത്. വെയിങ് മെഷീൻ വാങ്ങി സ്ഥിരമായി നോക്കാൻ തുടങ്ങി. രണ്ട് വർഷം കൊണ്ട് 57 കിലോയിൽ എത്തി.
Recommended Video

രണ്ട് വർഷമായി ഇന്റർമിറ്റന്റ് ഫാസ്റ്റിങ്ങാണ് ചെയ്യുന്നത്. ഇതിൽ ഞാൻ ഭയങ്കര കംഫർട്ടാണ്. എല്ലാം കഴിക്കാം, അളവ് കുറച്ച്. അതിനൊപ്പം വർക്കൗട്ട് സ്ഥിരമാക്കി. കാർബോഹൈഡ്രേറ്റിന്റെ അളവ് നന്നായി നിയന്ത്രിച്ചു. ഇഷ്ടമുളളതെല്ലാം കഴിക്കാൻ തോന്നുമ്പോൾ കഴിക്കും. പക്ഷേ, പകരം കൂടുതൽ നേരം വർക്കൗട്ട് ചെയ്യും.
പലരീതിയിൽ നമുക്ക് ഡയറ്റിങ് ചെയ്യാം. എന്റെ രീതി 16 മണിക്കൂർ ഫാസ്റ്റിങ്ങും എട്ട് മണിക്കൂർ ഫുഡ് കഴിക്കുകയും ചെയ്യുന്നതാണ്. രാവിലെ പത്തിന് തുടങ്ങിയാൽ വൈകിട്ട് ആറുവരെ കഴിക്കും. പിന്നേ പിറ്റേന്ന് ബ്രേക്ക് ഫാസ്റ്റ് വരെ ഒന്നും കഴിക്കില്ല. ബ്ലാക്ക് ടീ, ലൈം വാട്ടർ അങ്ങനെ വെളളം മാത്രം കുടിക്കാം. ഈ ഡയറ്റ് എടുക്കുമ്പോൾ കഴിയുന്നിടത്തോളം വീട്ടിൽ ഉണ്ടാക്കുന്ന ഭക്ഷണം മാത്രം കഴിക്കാൻ ശ്രദ്ധിക്കണം. കാർബോഹൈഡ്രേറ്റ് കൂടിയ ഭക്ഷണം കുറച്ച് കൂടുതൽ പച്ചക്കറികൾ ഉൾപ്പെടുത്താം. ജങ്ക് ഫുഡ് പൂർണമായും ഉപേക്ഷിക്കണം. പകരം പഴങ്ങളും നട്സുമൊക്കെയാണ് ഞാൻ കഴിക്കുന്നത്.


Click it and Unblock the Notifications