'എന്ത് സുന്ദരിയാണ് സോണിയ, രണ്ടുപേരും ക്യൂട്ട്'; രണ്ടാം ഭാര്യയ്ക്കൊപ്പമുള്ള റോയ്സിന്റെ ഫോട്ടോയ്ക്ക് കമന്റുകൾ!

റോയ്സ് എന്ന പേര് മലയാളികൾ ഏറ്റവും കൂടുതൽ കേട്ട് തുടങ്ങിയത് ​ഗായികയും അവതാരകയുമെല്ലാമായ റിമി ടോമിയുടെ വിവാഹശേഷമാണ്. സെലിബ്രിറ്റി അല്ലെങ്കിലും റിമി ടോമിയുമായുള്ള വിവാഹശേഷം സെലിബ്രിറ്റിയായിട്ടാണ് റോയ്സിനെ ആരാധകർ പരി​ഗണിക്കുന്നത്.

സോഷ്യൽമീഡിയയിൽ സജീവമല്ലെങ്കിലും തിരക്കിനിടയിൽ തന്റെ വിശേഷങ്ങളെല്ലാം പങ്കുവെച്ച് റോയ്സ് എത്താറുണ്ട്. റിമി ടോമിയുമായുള്ള വിവാഹമോചനത്തിന് ശേഷം രണ്ട് വർഷം മുമ്പാണ് റോയ്സ് സോഫ്റ്റ് വെയർ എഞ്ചിനീയറായ സോണിയയെ വിവാഹം ചെയ്തത്. ഇരുവരും ഇപ്പോൾ സന്തോഷകരമായ ദാമ്പത്യ ജീവിതം നയിക്കുകയാണ്.

ഇപ്പോഴിതാ റോയ്സ് പങ്കുവെച്ചൊരു കപ്പിൾ ഫോട്ടോയാണ് ശ്രദ്ധനേടുന്നത്. ഭാര്യയെ സോണിയയെ ചേർത്ത് നിർത്തി നിറചിരിയുമായി നിൽക്കുന്ന റോയ്സാണ് ചിത്രത്തിലുള്ളത്. ഓഫ് വൈറ്റ് നിറത്തിലുള്ള ജുബ്ബയും മുണ്ടുമായിരുന്നു റോയ്സിന്റെ വേഷം. പച്ച നിറത്തിലുള്ള സാരിയായിരുന്നു സോണിയ ധരിച്ചിരുന്നത്. കപ്പിൾ ഫോട്ടോ വൈറലായതോടെ ആരാധകരുടെ കണ്ണ് ഉടക്കിയത് സോണിയയുടെ സൗന്ദര്യത്തിലാണ്.

Rimi Tomy

എന്തൊരു സുന്ദരിയാണ് സോണിയ എന്ന കമന്റുകളാണ് ഏറെയും വന്നിരിക്കുന്നത്. ഇടയ്ക്കിടെ ഭാര്യയ്ക്കൊപ്പമുള്ള മനോഹര നിമിഷങ്ങളുടെ ചിത്രങ്ങൾ റോയ്സ് പങ്കുവെക്കാറുണ്ട്. പിറന്നാളിന് സോണിയെ തന്ന സർപ്രൈസിനെ കുറിച്ചുള്ള വിശേഷങ്ങൾ പങ്കുവെച്ചും നേരത്തെ റോയ്സ് എത്തിയിരുന്നു.

റിമി ടോമിയുമായുള്ള വിവാഹ​ശേഷം വളരെ വിരളമായി മാത്രമാണ് റോയ്സ് മീ‍ഡിയയ്ക്ക് മുമ്പിൽ പ്രത്യക്ഷപ്പെട്ടിരുന്നത്. ഒരിക്കൽ ഒന്നും ഒന്നും മൂന്ന് എന്ന റിമിയുടെ ഷോയിൽ സ്റ്റീഫൻ ദേവസിക്കൊപ്പം ​ഗസ്റ്റായി വന്ന് റോയ്സ് റിമിയെ സർപ്രൈസ് ചെയ്യിച്ചിരുന്നു. അന്ന് കുടുംബ ജീവിതത്തെ കുറിച്ച് സംസാരിക്കുന്നതിനിടെ ഇടയ്ക്കിടെ റിമി സ്വയം ട്രോളുന്നുമുണ്ടായിരുന്നു.

താൽപര്യങ്ങളുടെയും ഇഷ്ടങ്ങളുടെയും കാര്യത്തിൽ തങ്ങൾ രണ്ട് ധ്രുവങ്ങളിലാണെന്നും തന്റെ ഒരു പാട്ട് പോലും റോയ്സിന് അറിയില്ലെന്നും റിമി ആ പരിപാടിയിൽ വെച്ച് പറഞ്ഞിരുന്നു. കേരളം വിട്ട് പുറത്തേക്ക് സ്റ്റേജ് ഷോയ്ക്കും ഇന്റർവ്യൂവിനും മറ്റുമായി പോകുമ്പോഴെല്ലാം റോയ്സായിരുന്നു റിമിക്ക് തുണ പോയിരുന്നു. ഏത് ഷോയിൽ പങ്കെടുത്താലും അക്കാലത്തെല്ലാം സംസാരിക്കുമ്പോൾ ഒരു വാക്ക് എങ്കിലും റോയ്സിനെ കുറിച്ച് റിമി പറയുമായിരുന്നു.

2008ൽ ആണ് റിമിയുമായി റോയിസിന്റെ വിവാഹം നടക്കുന്നത്. എന്നാൽ പരസ്പരം യോജിച്ച് പോവുകയില്ലെന്ന് മനസിലായപ്പോൾ റോയ്സും റിമിയും വിവാഹ മോചിതരാവുകയായിരുന്നു. പിന്നീട് പ്രേക്ഷകർ ഏറെ ചർച്ച ചെയ്ത വിവാഹം ആയിരുന്നു റോയിസ് കിഴക്കൂടന്റേത്.

Rimi Tomy

റോയ്സിന്റെ രണ്ടാം വിവാഹം വളരെ ലളിതമായിരുന്നു. തൃശൂരിൽ വെച്ച് നടന്ന ചടങ്ങിന്റെ ചിത്രങ്ങളും വീഡിയോയും സമൂഹ മാധ്യമങ്ങളിൽ ആ സമയത്ത് വൈറലായിരുന്നു. വിവാഹ വാർത്ത മാധ്യമങ്ങളിൽ നിറഞ്ഞപ്പോൾ മുതൽ റിമിയേയും റോയ്സിനെയും അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി ആളുകൾ കമൻ്റുകളുമായി എത്തിയിരുന്നു.

തൻ്റെ വിവാഹമോചനം ആരുടെയും കുറ്റമല്ലെന്നും വീണ്ടുമൊരു വിവാഹത്തെ കുറിച്ച് ചിന്തിക്കുന്നില്ലെന്നും റിമി ടോമി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. വിവാഹവും അതുമായി ബന്ധപ്പെട്ട സംഭവവികാസങ്ങളും ഒന്നും ആരുടെയും കുറ്റമല്ല എന്നും എന്തിനും ഒരു കാരണമുണ്ടെന്ന് വിശ്വസിക്കാനാണ് തനിക്കിഷ്ടം എന്നും റിമി പറഞ്ഞിട്ടുണ്ട്.

'അദ്ദേഹം മറ്റൊരു വിവാഹം കഴിച്ചതില്‍ എനിക്ക് അതൃപ്തി ഉണ്ടെന്നാണ് ആളുകൾ കരുതുന്നത്. അങ്ങനെ ഒരിക്കലും ഇല്ല. അവർ സന്തോഷത്തോടെ ജീവിക്കട്ടെ. വാസ്തവത്തിൽ അദ്ദേഹം വിവാഹം കഴിച്ചില്ലെങ്കിലാകും എനിക്ക് അത് മോശമായി മാറുന്നത്. ആളുകൾക്ക് അനുയോജ്യരായ ഒരു പങ്കാളിയെ കണ്ടെത്താൻ കഴിയുമെങ്കിൽ അത് നല്ലതാണ്.'

'ഞാൻ അവരുടെ കാര്യത്തിൽ സന്തോഷവതിയാണ്. നമ്മൾക്ക് ആസ്വദിക്കാൻ ഒരേയൊരു ജീവിതം മാത്രമേയുള്ളൂ എന്നും', റിമി പറഞ്ഞിരുന്നു. വിവാഹ മോചനത്തിന് ശേഷം ഫിറ്റ്നസിൽ അടക്കം ​ഗംഭീര ട്രാൻസ്ഫോമേഷനാണ് റിമി നടത്തിയത്. പ്രായം നാൽപതിനോട് അടുത്തെങ്കിലും റിമിക്ക് ഇന്നും ഇരുപതുകളിലെ സൗന്ദര്യമുണ്ടെന്നാണ് ആരാധകർ പറയാറുള്ളത്.

More from Filmibeat

Read more about: rimi tomy
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X